താത്പര്യമല്ലന്നു പറഞ്ഞ റേ പ്പ് സീൻ സിനിമയിൽ ഉൾപ്പെടുത്താൻ അവർ ചെയ്തത് പിന്നെ നടന്നത് വെളിപ്പെടുത്തി ശോഭന

6670

ശോഭന, മലയാളം സിനിമ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രി. നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി അഭിനയത്തിൽ നിന്നും ഒരു അകലം പാലിച്ചുകൊണ്ടാണ് നടിയുടെ കരിയറിന്റെ ഇപ്പോഴത്തെ പോക്ക്. ഒരുപക്ഷേ മലയാളത്തിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന് എടുത്തു പറയാൻ മാത്രമുള്ള കഴിവുള്ള നടിയാണ് ശോഭന. എണ്ണിയാലൊടുങ്ങാത്ത അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾ മലയാളിക്ക് സമ്മാനിച്ച നായിക നടി. ഒരു നടി എന്നതിനപ്പുറം അസാമാന്യ പ്രതിഭയുള്ള ഒരു നൃത്തകി കൂടിയാണ് ശോഭന. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ ഡാൻസ് പ്രോഗ്രാമുകൾ നിറഞ്ഞ സദസ്സോടെയാണ് ഇപ്പോഴും നടക്കുന്നത്.

വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ ശോഭന ചെയ്യാറുള്ളത്. അതും തന്റെ നൃത്ത കരിയറിന് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള ചിത്രങ്ങൾ മാത്രമേ താരം ഏറ്റെടുക്കാറുള്ളൂ.

ADVERTISEMENTS

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുമ്പോൾ തന്നെ കരിയറിന്റെ എല്ലാ സമയങ്ങളിലും തനിക്ക് പറയാനുള്ളത് ആരുടെയും മുമ്പിൽ പറയാൻ ധൈര്യം കാണിച്ചിട്ടുള്ള ആളാണ് താനെന്ന് ശോഭന പറയുന്നു. അതുകൊണ്ടു തന്നെ സിനിമയിൽ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല.

READ NOW  ഇതുകൊണ്ടാണ് വാപ്പച്ചി അല്പം പരുക്കനായി പെരുമാറുന്നത് - കാരണം എന്നോട് പറഞ്ഞിട്ടുണ്ട് - ദുൽഖർ സൽമാൻ പറഞ്ഞത്..

എന്തിനാണ് മറ്റുള്ളവരോട് തൻറെ അഭിപ്രായം പറയുന്നതിന് നാം പേടിക്കുന്നത് എന്ന് ശോഭന ചോദിക്കുന്നു. തന്റെ പാവാടയുടെ അളവ് തീരുമാനിക്കുന്നത് താൻ തന്നെയാണ് എന്നാണ് ശോഭന പറയുന്നത്. മുൻപൊരിക്കൽ വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഒരിക്കൽ ഒരു ചിത്രത്തിൽ തനിക്ക് ഇഷ്ടമില്ലാത്ത സീനുകൾ തിരുകി കയറ്റിയതിനെ ചൊല്ലി ഉണ്ടായ തർക്കവും വിവാദവും ഒക്കെ താരം ആഭിമുഖ്യത്തിൽ തുറന്നു പറഞ്ഞിരുന്നു

തന്റെ അഭിപ്രായം പറയാൻ താൻ എവിടെയും ഇതുവരെ ഭയന്നിട്ടില്ല എന്ന് ശോഭന പറയുന്നു. ആ രീതിയിൽ സംസാരിക്കുന്നവരെ പലപ്പോഴും സിനിമ മേഖലയിൽ എതിർക്കുന്നവർ ഉണ്ടാകും പക്ഷേ താൻ അതൊന്നും ശ്രദ്ധിക്കാറില്ല. തന്റെ തീരുമാനങ്ങളെയും അഭിപ്രായങ്ങൾക്കും തന്റെ മാതാപിതാക്കൾ എല്ലായ്പ്പോഴും പൂർണ്ണ പിന്തുണ നൽകുകയാണ് ചെയ്തിട്ടുള്ളതെന്ന് ശോഭന പറയുന്നു.

മുൻപൊരിക്കൽ താൻ അഭിനയിച്ച ഒരു ചിത്രത്തിൽ ഒരു റേപ്പ് സീൻ ഉണ്ടായിരുന്നു. ചിത്രത്തിന്റെ കഥ അണിയർ പ്രവർത്തകർ എന്നോട് പറയുമ്പോൾ ആ സീൻ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞു. അതുകൊണ്ട് ആ സീൻ ഒഴിവാക്കുകയാണെങ്കിൽ അത് ചെയ്യാം എന്ന് താൻ പറഞ്ഞിരുന്നു. അന്നവർ അത് പൂർണമായും സമ്മതിച്ചിരുന്നു.

READ NOW  ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അതിനായിരുന്നു- കഷ്ടപ്പാടിന്റെ പോയ കാലത്തേ കുറിച്ച് ബിനീഷ് ബാസ്റ്റിൻ

പക്ഷേ പിന്നീട് അവർ ചെയ്തത് ആ സീൻ ഒരു ഡ്യൂപ്പിനെ വെച്ച് ചെയ്തു സിനിമയിൽ ചേർത്തു. ഇത് താൻ അറിഞ്ഞിരുന്നില്ല. അതിനോട് ഇതിനെക്കുറിച്ച് എന്നോട് സംസാരിക്കുക അനുവാദം വാങ്ങിക്കുക ചെയ്തിരുന്നില്ല. അനുവാദം ഇല്ലാതെ ആ രീതിയിലാണ് ചെയ്യുന്നത് ശരിയായ പ്രവർത്തിയല്ലല്ലോ എന്നും ശോഭന പറയുന്നു. എനിക്ക് പൂർണമായും കംഫർട്ടബിൾ ആണ് എന്ന് തോന്നുന്നത് തരത്തിലുള്ള സീനുകൾ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്ന് ശോഭന പറയുന്നു

അന്ന് ആ റേപ്പ് സീൻ അങ്ങനെ താൻ അറിയാതെ ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിച്ച് സിനിമയിൽ ചേർത്തത് ഇറങ്ങിയപ്പോഴാണ് താൻ അറിയുന്നത്. അന്ന് അത് അറിഞ്ഞ തൻറെ അച്ഛൻ അത് വലിയ പ്രശ്നമാക്കിയിരുന്നു. അങ്ങനെ തന്റെ അനുവാദമില്ലാതെ അങ്ങനെ ചെയ്യുന്നത് ശെരിയായ കാര്യമല്ലല്ലോ.

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്നു താനൊരു കാലത്തെങ്കിലും താൻ മുൻപ് ചെയ്ത പല ചിത്രങ്ങളും ഇപ്പോൾ കാണുമ്പോൾ പോലും ആ ശോഭനയെ തനിക്ക് ഇഷ്ടപ്പെടാറില്ല എന്ന് ശോഭന തന്നെ പറയുന്നു. പല ചിത്രങ്ങൾ കാണുമ്പോഴും കുറച്ചു കൂടി നന്നായി ചെയ്യാമായിരുന്നു എന്നാണ് തനിക്ക് ഇപ്പോഴും തോന്നാറുള്ളത് എന്ന് ശോഭന തന്നെ പറയുന്നു.

READ NOW  കുറച്ചു കൂടി മാന്യമായി പ്രൊപ്പോസ് ചെയ്യാമായിരുന്നു മിസ്റ്റർ സണ്ണി - കിടിലൻ ചോദ്യങ്ങളുമായി സൈക്കാർട്ടിസ്റ് സണ്ണിക്ക് തുറന്ന കത്തെഴുതി മാടമ്പള്ളിയിലെ ശ്രീദേവി.

Summary:Once, actress Shobhana opened up about the controversy and controversy that arose over her dupe inserting scenes that she did not like in a film.

ADVERTISEMENTS