മലയാള സിനിമയിലെ ഏറ്റവും മുതിർന്ന നടികളിൽ ഒരാളായ ഷീല,ഒരു പക്ഷേ ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി എത്തിയ നടിമാരിൽ ഒരാൾ അന്നത്തെ നായകന്മാരെക്കാളും പ്രതിഫലം നേടിയിരുന്ന നടി, നടി എന്നതിലുപരി സംവിധായികയായും നിര്മമത്തവയും തിളങ്ങിയ നടി. തന്റെ അസാധാരണമായ കുടുംബജീവിതത്തെക്കുറിച്ച് മുൻപ് തുറന്നുപറഞ്ഞിരിക്കുന്നു. ഓരോ വർഷവും ഗർഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്ന തന്റെ അമ്മയുടെ കഥ ഷീല പങ്കുവെച്ചു. റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന പിതാവ് ആന്റണി ജോർജും ഷീലയുടെ ജീവിതത്തിൽ നിറഞ്ഞു നിന്ന സവിശേഷ സംഭവങ്ങളും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.
അമ്മ, നിരന്തര ഗർഭിണി!
“എല്ലാ വർഷവും എന്റെ അമ്മ പ്രസവിക്കും. എല്ലാ വർഷവും പതിനൊന്ന് മാസം പൂർത്തിയാകുന്നുമ്പോൾ വീട്ടിൽ ഒരു കുഞ്ഞുണ്ടാകും,” ഷീല പറഞ്ഞു. “എപ്പോളൊക്കെ അമ്മയെ ഓർക്കുമ്പോൾ ഓർമ്മയിൽ വരുന്നത് വലിയ വയറുമായി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ്. അക്കാലത്തൊന്നും പ്രസവത്തിന് ആശുപത്രിയിൽ പോകില്ല.”
നാല് മുറികളുള്ള ക്വാർട്ടേഴ്സിൽ ഒരു മുറിയിൽ അമ്മ വിശ്രമിക്കുകയും ഒരു നഴ്സിന്റെ സഹായത്തോടെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുമായിരുന്നു. ഓരോ വർഷവും പുതിയൊരു അംഗം കുടുംബത്തിൽ ചേരുന്നത് ഷീലയ്ക്കും സഹോദരങ്ങൾക്കും സാധാരണ കാര്യമായിരുന്നു.
അച്ഛൻ, ജോലിക്കാരുടെയും അനാഥരുടെയും രക്ഷകൻ
ഷീലയുടെ പിതാവ് ആന്റണി ജോർജ് ഒരു റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും, അദ്ദേഹം പലപ്പോഴും സംരക്ഷിച്ചിരുന്നു.അവരിൽ കൂടുതലും ആളുകൾ കേരളത്തിൽ നിന്നുള്ളവർ ആയിരിക്കും നാട്ടിൽ നിന്ന് ജോലി തേടിയോ മറ്റോ കള്ളവണ്ടി കേറി വരുനന്വർ ആകും അവരെ ഷീലയുടെ വീട്ടിലേക്ക് കൊണ്ടുവന്ന് താമസിപ്പിക്കുകയും ജോലി നൽകുകയും ചെയ്യുമായിരുന്നു തന്റെ പിതാവ് എന്ന് താരം ഓർക്കുന്നു.
“എന്നും വീട്ടിൽ ജോലിക്കാരുണ്ടാകും. കുറേ പിള്ളേരുടെ കൂടെ ആളായിട്ട് അവരങ്ങ് നില്‍ക്കും,” ഷീല ഓർത്തുപറഞ്ഞു. “അമ്മ നിത്യ ഗര്‍ഭിണിയായത് കൊണ്ട് കൂടെ ഒരാള് വേണം. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ ചെന്നൈയിലേക്ക് വന്നപ്പോഴും അവരില്‍ ഒരാളായിരുന്നു കൂടെ വന്നത്.”
പുസ്തകങ്ങളും സിനിമയും നിഷിദ്ധം, പക്ഷേ…
ഷീലയുടെ പിതാവ് ഒരു യാഥാസ്ഥിതിക റോമൻ കത്തോലിക്ക വിശ്വാസിയായിരുന്നു. സിനിമ, നാടകം, പാട്ട് എന്നിവയെല്ലാം അദ്ദേഹം പാപമായി കണക്കാക്കിയിരുന്നു. എന്നാൽ, ഷീലയ്ക്ക് വായനയോടുള്ള താൽപ്പര്യം അദ്ദേഹം തിറിച്ചറിഞ്ഞില്ല താനാണ് കുടുബമായി മറ്റൊരിടത്തു താമസിക്കുമ്പോൾ അവിടെ അടുത്തുള്ള ഒരു സ്റ്റേഷൻ മാസ്റ്റർ നൽകിയ കഥപുസ്തകങ്ങൾ അച്ഛന്‍ അറിയാതെ മുഴുവന്‍ വായിക്കുമായിരുന്നു എന്നും അങ്ങനെയൊക്കെയാണ് സിനിമയോടുള്ള ഭ്രമം ഉണ്ടാകുന്നതു എന്നും താരം ഓർക്കുന്നു.