എനിക്ക് മോഹൻലാലിനെ ഇഷ്ടമല്ല ഒട്ടും നന്ദിയില്ലാത്ത നടനാണ് -രൂക്ഷ ആരോപണവുമായി നടി ശാന്തി വില്യംസ്

124441

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള നടിയാണ് ശാന്തി വില്യംസ്. നൃത്തശാല എന്ന 1972 പുറത്തിറങ്ങിയ ചിത്രത്തിലാണ് അവർ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. തമിഴിൽ ബാലതാരമായി പന്ത്രണ്ടാമത്തെ വയസ്സിൽ താരം അഭിനയ ജീവിതത്തിലേക്ക് എത്തിയിരുന്നു. വിയറ്റനാം വീട് എന്ന ചിത്രത്തിലാണ് അന്ന് താരം അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ശാന്തി വില്യംസ് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായരുന്ന ജെ വില്യംസ്നെ ആയിരുന്നു ശാന്തിയുടെ ഭർത്താവ്.

നിരവധി ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചിട്ടുള്ള മികച്ച ഒരു ക്യാമറാമാൻ ആയിരുന്നു വില്യംസ് വളരെ അഡ്വഞ്ചറസ് ആയി സിനിമകൾ ഷൂട്ട് ചെയ്യുന്ന അദ്ദേഹം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. എട്ടോളം ചിത്രങ്ങൾ വില്യംസ് സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ശ്രീമതി ശാന്തി വില്യംസ് ഒരു യൂട്യൂബ് ചാനലിൽ മോഹൻലാലിനെതിരെ കുറച്ച് കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. ആ വീഡിയോ വളരെയധികം വൈറലായിരിക്കുകയാണ്. അതിരൂക്ഷമായ ആരോപണങ്ങളാണ് ശാന്തി മോഹൻലാലിനെതിരെ ആ വീഡിയോയിൽ പറയുന്നത്.

ADVERTISEMENTS
   
READ NOW  ഉർവശിയോട് എനിക്കുള്ള വലിയ കടപ്പാട് അതാണ് -ജഗദീഷ് അന്ന് പറഞ്ഞത്.

മോഹൻലാലിന്റെ നാലോളം ചിത്രങ്ങളിൽ വില്യംസ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ജീവൻറെ ജീവൻ എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്തത് അതുകൂടാതെ ബട്ടർഫ്ലൈസ് സ്പടികം തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറയുംജെ വില്യംസ് ആയിരുന്നു മോഹൻലാലിനെ വളരെ അടുത്ത ബന്ധമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രമായ ഹല്ലോ മദ്രാസ് ഗേൾ എന്ന തമിഴ് ചിത്രം നിർമ്മിച്ചത് വില്യംസ് ആണ്. തങ്ങളുടെ രണ്ടാമത്തെ ചിത്രത്തിൽ മോഹൻലാൽ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ തങ്ങളുടെ ചിത്രത്തിൽ ഉണ്ടായിരുന്നു അങ്ങനെയാണ് തങ്ങൾ മോഹൻലാലിനെ തങ്ങൾ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. മോഹൻലാൽ വരുമ്പോഴൊക്കെ നേരെ അദ്ദേഹം പോകുന്നത് തൻറെ അമ്മയുടെ അടുത്ത് അടുക്കളയിലേക്കാണ് എന്നും, അവിടെ മീൻ കറി ഉണ്ടോ കൊഞ്ച് കറിയുണ്ടോ എന്നൊക്കെ ചോദിച്ചെത്തും തൻറെ അമ്മ ധാരാളം ഭക്ഷണം ഉണ്ടാക്കി മോഹൻലാലിന് കൊടുത്തിട്ടുണ്ട്. അത് മോഹൻലാൽ കഴിച്ചിട്ടുണ്ട് ,താനും ധാരാളം ഭക്ഷണം മോഹൻലാലിന് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

READ NOW  തൻ്റെ മദ്യപാനത്തെ കുറിച്ച് അന്ന് മണി പറഞ്ഞത് - ഞാൻ ഒന്നിച്ചു ഇത്രയും ബീയർ കുടിക്കും

ഞങ്ങളുടെ വീടിനടുത്ത് എപ്പോൾ ഷൂട്ടിങ്ങിനു മോഹൻലാൽ വന്നാലും തന്റെ വീട്ടിൽ വന്ന് ക്യാരിയറിൽ ഭക്ഷണം കൊണ്ടുപോയിട്ടുണ്ട് എന്ന് ശാന്തി വില്യംസ് പറയുന്നു. പക്ഷേ മോഹൻലാൽ തന്റെ ഭർത്താവ് വില്യംസ് മരിച്ചപ്പോൾ തിരിഞ്ഞുനോക്കിയില്ല എന്നും, അത് കൂടാതെ തന്നെ ഒരിക്കൽ എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ പോലും അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മോഹൻലാലിന് നന്ദി ഇല്ലാത്ത നടനാണ്, നിങ്ങൾ ഒന്നും വിചാരിക്കരുത് അദ്ദേഹത്തെ എനിക്ക് ഇഷ്ടമല്ല എന്നും ശാന്തി തുറന്നു പറയുന്നുണ്ട്.

താൻ പൂർണ്ണ ഗർഭിണിയായിരുന്ന സമയത്ത് തന്റെ ആഭരണങ്ങൾ 60,000 രൂപയ്ക്കുള്ള പണയം വെച്ച് മോഹൻലാലിന് നൽകിയിട്ടുണ്ട് എന്ന് ശാന്തി പറയുന്നു. അന്ന് പൂർണ ഗർഭിണിയായിരുന്ന താൻ നേരിട്ടാണ് ആ പണം മോഹൻലാലിന് എത്തിച്ചത്. അന്ന് ഇത്രയും കഷ്ടപ്പെട്ട് ചേച്ചി എന്തിനാണ് ഇവിടം വരെ നടന്നു വന്നത് എന്ന് പോലും മോഹൻലാൽ ചോദിച്ചിട്ടുണ്ട്. അങ്ങനെയുള്ള തന്നെ ഒരിക്കൽ എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ മോഹൻലാൽ മുഖം തരാതെ ഓടിപ്പോയുകയായിരുന്നു എന്നും ശാന്തി വില്യംസ് പറയുന്നു.

READ NOW  പാലക്കാട്ടെ ‘കലുങ്ക്’ സംവാദം: വിമർശകർക്ക് ‘പുല്ലുവില’, വിവാദ പരാമർശങ്ങൾ ആവർത്തിച്ച് സുരേഷ് ഗോപി

തന്റെ ഭർത്താവിനു മോഹൻലാലിനെ വലിയ ജീവനായിരുന്നു. ലാൽ എന്നല്ലാതെ മോഹൻലാലിനെ ഒന്നും വിളിക്കില്ലായിരുന്നു അദ്ദേഹത്തിനു വലിയ സ്നേഹമായിരുന്നു മോഹൻലാലിനോട് ശാന്തി പറയുന്നു. അങ്ങനെയുള്ള അദ്ദേഹം മരിച്ചപ്പോൾ പോലും മോഹൻലാൽ എത്തിയില്ലന്നും എത്ര വലിയ റിസ്കി ഷോട്ടുകൾ പോലും ഇനി ക്രെയിന്റെ മുകളിൽ ആണെങ്കിൽ പോലും വില്യംസ് വലിഞ്ഞു കയറി ക്യാമറയും കൊണ്ട് കയറി ഷൂട്ട് ചെയ്യുമായിരുന്നു താൻ അത് ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല എന്ന് ചോദ്യം ചെയ്താൽ അദ്ദേഹത്തിന് ദേഷ്യം ആയിരുന്നു എന്നും ശാന്തി പറയുന്നു. സ്ഫടികത്തിലും കാര്‍ണിവലിലും ഇന്‍സ്പെക്ടര്‍ ബാലറാം തുടങ്ങിയ ചിത്രങ്ങളില്‍ വില്ല്യംസിന്റെ നിരവധി റിസ്ക്കി ഷോട്ടുകള്‍ ഉണ്ട്. ആരെയും കൂസാത്ത ഭാവമായിരുന്നു വില്ല്യമ്സിന്റെത്.

ADVERTISEMENTS