താൻ അത് ചോദിക്കുമ്പോൾ ആ ഡോക്ടർ മോശമായി പെരുമാറി:പിന്നെ അവിടെ നടന്നത് – ഷക്കീല പറഞ്ഞത്

1655

പലരും അഭിനയമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടിയാണ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ സ്വന്തം കുടുംബത്തിൻറെ പട്ടിണി മാറ്റാൻ സ്വന്തം കുടുംബത്തെ പ്രശ്നങ്ങളിൽ നിന്നും കരകയറ്റാനായി സിനിമയിലേക്ക് എത്തി പിന്നീട് ഒരു ബിഗ്രേഡ് നടിയായി മാറിയ വ്യക്തിയാണ് ഷക്കീല. ഒരുകാലത്ത് മലയാളത്തിലെ വമ്പൻ താര ചിത്രങ്ങളെ പോലും കടപുഴകി എറിഞ്ഞുകൊണ്ട് ഷക്കീല ചിത്രങ്ങൾ വിജയഗാഥ രചിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഷക്കീല ചിത്രങ്ങൾ സിനിമ ലോകത്തുനിന്നും പുറന്തള്ളപ്പെടുകയായിരുന്നു അതോടെ തന്നെ മലയാള സിനിമ ലോകത്തുതന്നെ ഷക്കീല എന്ന പേരും പതുക്കെ പതുക്കെ ഇല്ലാതായിപ്പോയി.

സിനിമയെ വെല്ലുന്ന ജീവിത കഥയാണ് ഷക്കീലയുടെത് ആ കഥ ബോളിവുഡിൽ സിനിമയായി എത്തി എങ്കിലും വേണ്ട രീതിയിൽ വ്യജയം നേടാൻ ആയില്ല.സോഫ്റ്റ് പോൺ സിനിമയിലെ നായിക ആയതുകൊണ്ട് തന്നെ കുടുംബത്തിലും സമൂഹത്തിലും താൻ വേണ്ടാത്തവളായി മാറിയെന്ന് ഷക്കീല മുൻപ് പല അഭിമുഖങ്ങളിലും വേദനയോടെ പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS
   

ഏതു കുടുംബത്തിനു വേണ്ടിയാണോ താൻ അത്തരത്തിൽ ഉള്ള ചിത്രങ്ങൾ അഭിനയിക്കാൻ പോയത് ആ കുടുംബം തന്നെ പിന്നീട് അവരെ പുറം തള്ളുന്നതാണ് കാണാൻ സാധിച്ചത്. ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന നായിക ആയതുകൊണ്ട് തന്നെ സമൂഹത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും മോശമായ രീതിയിലുള്ള പെരുമാറ്റങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്ന് എന്നാൽ അതിനെയെല്ലാം സധൈര്യം നേരിട്ടുണ്ടെന്ന് ഷക്കീല മുൻപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്

ഇപ്പോൾ ഷക്കീല തമിഴ് തെലുങ്ക് മുഖ്യധാര സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണ്. അതോടൊപ്പം തന്നെ തന്നാൽ കഴിയുന്ന രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സമൂഹത്തിൽ ഒരിക്കൽ തനിക്ക് ഉണ്ടായിരുന്ന മോശം ഇമേജ് മാറ്റിയെടുത്ത് ഇപ്പോൾ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയെ മാറിയിരിക്കുകയാണ്. നിരവധി തമിഴ് ടെലിവിഷൻ ഷോകളിൽ ഷക്കീല അതിഥിയായി എത്താറുണ്ട്.

ജീവിതത്തിൻറെ പല സാഹചര്യങ്ങളിലും തനിക്ക് നേരിട്ട് മോശം അനുഭവങ്ങളെ കുറിച്ച് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട് . ഇപ്പോൾ താരം താൻ ജീവിതത്തിൽ നേരിട്ട അത്തരം ഒരു അനുഭവം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് . സമൂഹത്തിൽ എല്ലാവരും വളരെ ബഹുമാനത്തോടെ കാണുന്ന ഒരു ഡോക്ടറിൽ നിന്നാണ് ഒരിക്കൽ തനിക്ക് ഒരു നേരെ ഒരു മോശം പെരുമാറ്റം ഉണ്ടായത് എന്ന് താരം പറയുന്നു.

താൻ തന്റെ അമ്മയുമായി ഒരിക്കൽ ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ എഴുതി തന്ന കുറിപ്പ് തനിക്ക് എന്താണെന്ന് മനസ്സിലായില്ല അത് എന്താണെന്ന് അദ്ദേഹത്തോട് താൻ ചോദിച്ചപ്പോൾ എന്താണ് നിങ്ങളുടെ സംശയം എന്ന് പറഞ്ഞ് മറുവശത്തു ഇരുന്ന ഒരു ഡോക്ടർ പെട്ടെന്ന് തൻറെ അരികിലേക്ക് വന്നു തന്റെ വളരെ ചേർന്ന് നിന്നുകൊണ്ട് അദ്ദേഹം കുറിപ്പ് നോക്കിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് അയാൾ തന്റെ പിറകിൽ കൂടി ശരീരത്തിൽ മോശമായി സ്പർശിച്ചു. ആദ്യം ഒന്ന് പകച്ചു പോയെങ്കിലും അടുത്തനിമിഷം തന്നെ അതി ശക്തമായി ആ ഡോക്ടറുടെ മുഖത്ത് അടിച്ചു എന്ന് ഷക്കീല പറയുന്നു.അടി കൊണ്ട് അയാൾ താഴെ വീണു . ശബ്ദം കേട്ട് രു നഴ്‌സ് ഓടി വന്നാണ് തന്നെ പിയടച്ചു മാറ്റിയത് എന്ന് താരം പറയുന്നു.

ഒരു തമിഴ് ചാനലിൽ നടി റിഹാനയുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ഷക്കീല ഈ കാര്യങ്ങൾ പറഞ്ഞത്. ശക്തമായിട്ടാണ് അന്ന് താൻ ആ ഡോക്ടർ തല്ലിതെന്നും അത് അയാളുടെ അയാൾ ജീവിതത്തിൽ മറക്കില്ല എന്നും ഷക്കീല പറയുന്നു.

താൻ സിനിമ അഭിനയത്തിൽ നിന്ന് നേടിയ പണം മുഴുവൻ തന്റെ ബന്ധുക്കൾ തൻറെ കയ്യിൽ നിന്നും തട്ടിയെടുത്തതെന്നാണ് ഷക്കീല പറയുന്നത്. താൻ കഴിഞ്ഞ 40 വർഷമായി ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു ഒരു ദിവസം നാലും അഞ്ചും ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിച്ചിരുന്ന സമയം തനിക്ക് ഉണ്ട് എന്ന് പക്ഷേ അന്ന് ആ പണം ഒക്കെ തന്റെ ചേച്ചി തന്റെ കയ്യിൽ നിന്നും വളരെ തന്ത്രപരമായി തട്ടിയെടുത്തു എന്നാണ് അവർ പറയുന്നത്. അത്രയും പണം വീട്ടിൽ വെച്ചാൽ ഇൻകം ടാക്സുകാർ വന്നു കൊണ്ട് പോകുമെന്ന് വരുപറഞ്ഞു ചേച്ചി ആ പണം എല്ലാം വീട്ടിൽ നിന്നും എടുത്തുകൊണ്ടു പോവുകയായിരുന്നു. പിന്നീട് നിത്യ ചെലവിനുള്ള പണം പോലും തന്റെ കയ്യിൽ ഇല്ലാതെ വന്നു എന്നും അങ്ങനെ സിറോയിൽ നിന്നാണ് താൻ രണ്ടാമത് ജീവിതം തുടങ്ങുന്നതെന്ന് താരം വ്യക്തമാക്കുന്നു. ഷക്കീലയുടെ എല്ലാ തുറന്നുപറച്ചിലുകൾ വലിയ ചർച്ച ആകാറുണ്ട്.

ADVERTISEMENTS