ടെലിവിഷൻ പരമ്പരകളിലൂടെ എത്തി സിനിമ ലോകത്തേക്ക് ചേക്കേറിയ താരമാണ് സരയു മോഹൻ നിരവധി ടെലിവിഷൻ പരിപാടികളുടെ ആങ്കറായും താരം പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തൻറെ ഒരു ചിത്രത്തിൻറെ താഴെ വന്ന ഒരു മോശം കമന്റിന് താഴെ താരം നൽകിയ മറുപടിയും ഒപ്പം ആ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുമാണ് താരം പുറത്തുവിടുന്നത്
തൻറെ ഒരു ഫോട്ടോയുടെ താഴെ ഒരാൾ വന്ന് കമൻറ് ചെയ്തത് ആണ് സരയു ഇപ്പോൾ പബ്ലിഷ് ചെയ്തിരിക്കുന്നത്. കാരണം ആ കമന്റ് താരത്തിന്റെ സ്വഭാവത്തെ മോശമാക്കി കാണിക്കുന്ന രീതിയിൽ പ്ലാൻ ചെയ്ത പോസ്റ്റ് ചെയ്ത ഒരു കമൻറ് ആണ്. അതിനാണ് കൃത്യമായ രീതിയിൽ താരം പ്രതികരിച്ചിരിക്കുന്നത്. “എന്റെ ഫോട്ടോ ഉൾപ്പെടുന്ന ഒരു പോസ്റ്റിലെ ഈ മഹാന്റെ കമന്റ്” എന്ന് കുറിപ്പോടെയാണ് അയാളുടെ കമന്റ് വെച്ചിരിക്കുന്നത്. “ഉവ്വ് തലേദിവസം വരണോ 25000 കൂടുതൽ തന്നാൽ മതി എന്ന് പറഞ്ഞ് മുതലാണ്” എന്ന് പറഞ്ഞുകൊണ്ടാണ് ബിൻ അൻവർ എന്ന വ്യക്തി സാരയുവിന്റെ ഒരു ചിത്രത്തിന് താഴെ കമൻറ് ചെയ്തിരിക്കുന്നത്.
സത്യത്തിൽ ഇത് മനപ്പൂർവം അവരെ വ്യക്തിഹത്യ ചെയ്യാനുള്ള ഒരു ഉദ്ദേശത്തോടെ വിട്ടതാണ് എന്നാൽ ഈ വ്യക്തിയെ കൂടുതൽ വെളിവാക്കുന്ന രീതിയിൽ ഇൻബോക്സിൽ അയച്ച മെസ്സേജുകളും സരയു പബ്ലിഷ് ചെയ്യുന്നുണ്ട് അതിങ്ങനെ..
അതേ മഹാൻ ഇൻബോക്സിൽ എന്ന് കുറിച്ച് കൊണ്ട് സരയു പങ്ക് വച്ചിരിക്കുന്ന സ്റ്റോറിൽ അയാൾ അയച്ച മെസേജുകൾ ഇങ്ങനെ “ഹലോ സരയു നിങ്ങളുടെ മെയിൽ ഐഡി അയച്ചു തരാമോ? ഒരു പ്രോഗ്രാം ഉണ്ട് ഞാൻ ഡീറ്റെയിൽസ് അയക്കാം, അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യാം. ഒരു മറുപടി തരൂ.” ഇത്തരത്തിൽ ഉള്ള നിരവധി സന്ദേശങ്ങളാണ് അയാൾ അയച്ചിരുന്നത്. നിങ്ങളുടെ കമന്റ് സൈബർ സെല്ലിന് അയച്ചിട്ടുണ്ട് എന്നുള്ള താരത്തിന്റെ മറുപടിക്ക് അയാൾ നൽകിയ മറുപടി ഇങ്ങനെയാണ് “സൈബർ സെല്ല് എന്നെ അങ്ങ് ഒലത്തും നീ പോടി %$# എന്നാണ് അയാൾ കമൻറ് ചെയ്തിരിക്കുന്നത്.
ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധരെ കൃത്യമായി നിലനിർത്താനുള്ള ഒരു സംവിധാനം ഇന്ന് നമ്മൾക്കില്ല എന്നുള്ളതാണ് ഏറ്റവും ഖേദകരമായ ഒരു വസ്തുത. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്നതും മോശം വാർത്തകൾ പ്രചരിപ്പിക്കുന്നതും ചിലരുടെ ഒരു രീതിയായി തന്നെ തുടരുകയാണ്. വ്യാജമായ ഒരു ആരോപണം ഉയർത്തി മോശക്കാർ ആണ് എന്ന് ഒരു ഇമേജ് ഉണ്ടാക്കുക അനന്തന് ഇത്തരക്കാരുടെ മെയിൻ ഹോബി. സിനിമ ലോകത്തെ സ്ത്രീകളെല്ലാം മോശക്കാരാണ് എന്നുള്ള ധാരണ വച്ചുകൊണ്ടാണ് പലരും ഇത്തരത്തിൽ പെരുമാറുന്നത് ഇതിന് കൃത്യമായ ഒരു നിയമ സംവിധാനം ഉണ്ടായി മതിയാകൂ.