മഞ്ജു വാര്യർ ലേഡീ സൂപ്പർസ്റ്റാർ മാത്രമല്ല തന്റെ ..മഞ്ജുവിനെയും സുരേഷ് ഗോപിയെയും കുറിച്ചു തുറന്നു പറഞ്ഞു സംയുക്ത വർമ്മ.

84

വളരെ കുറച്ചുകാലം മാത്രം സിനിമയിൽ നിലനിന്ന് സിനിമാലോകത്തു നിന്നും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് സംയുക്ത വർമ്മ. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. എങ്കിൽ പോലും ഇന്നും മലയാളികൾ മറക്കാത്ത ഒരു മുഖമാണ് സംയുക്തയുടേത്.

നടൻ ബിജു മേനോന്റെ ഭാര്യയായി ഇപ്പോൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം. വർഷങ്ങൾക്കു ശേഷം ബിഹൈൻ വുഡ്സ് എന്ന ഓൺലൈൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ സംയുക്ത വർമ്മ തന്റെ ജീവിതത്തിലെ പല വിശേഷങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ നടി മഞ്ജു വാര്യരെ കുറിച്ചും സുരേഷ് ഗോപിയെ കുറിച്ചും താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

മഞ്ജു വാര്യർ തന്റെ സഹോദരിയാണ് എന്നാണ് സംയുക്ത വർമ്മ പറയുന്നത്. മഞ്ജു വളരെ ക്വയറ്റ് ആയിട്ടുള്ള ഒരു ആളാണ്. അതുപോലെ തന്നെ ലേഡീ സൂപ്പർസ്റ്റാർ ആണ്. മഞ്ജുവിനെക്കുറിച്ച് ഞാൻ എന്താണ് പറയാനുള്ളത് എന്നാണ് ചോദിക്കുന്നത്. മഞ്ജു വാര്യർ എന്ന് പറഞ്ഞപ്പോൾ തന്നെ ലേഡീ സൂപ്പർസ്റ്റാർ എന്നു പറഞ്ഞാണ് സംയുക്ത വർമ്മ സംബോധന ചെയ്തത്. ശേഷമാണ് മഞ്ജു വളരെ ക്വയറ്റ് ആണ് എന്നും തന്റെ സഹോദരിയാണ് എന്നും പറയുന്നത്. മഞ്ജുവിനെ  തന്റെ സഹോദരിയായി ആണ് കാണുന്നത് എന്ന് സംയുക്ത പറയുന്നു. തനിക്ക് സുഹൃത്തുക്കള്‍ എന്നാല്‍ തന്‍റെ കുടുംബംഗങ്ങള്‍ ആണെന്നാണ് മുന്പ് മഞ്ജു വാര്യര്‍ സംയുക്തയുടെയും ഭാവനയുടെയും ഒപ്പമുള്ള തന്റെ ചിത്രം പങ്ക് വച്ച് കൊണ്ട് കുറിച്ചത്.

READ NOW  ഇവൻ എന്തൊരു പൊട്ടനാട എന്നാണ് ആ സമയം അവർ വിചാരിക്കുന്നത്: ശ്രീനിവാസൻ പറയുന്നത്

സുരേഷ് ഗോപിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഒറ്റ നിമിഷം പോലും ചിന്തിക്കാതെ തന്റെ സഹോദരന്‍ എന്നാണ് സംയുക്ത പറഞ്ഞത്. ഭക്ഷണമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്നും, ജ്വല്ലറികൾ അദ്ദേഹത്തിന്റെ വലിയ ഇഷ്ടമാണ്. ഒരുപാട് സെലക്ട് ചെയ്യാൻ കഴിവുള്ള ആളാണ് സുരേഷേട്ടൻ എന്നും സംയുക്ത പറയുന്നുണ്ട്.

രാധിക ചേച്ചിയുടെ കയ്യിൽ ഒരുപാട് നല്ല ജ്വല്ലറി കളക്ഷൻ ഉണ്ട്. അതെല്ലാം തന്നെ സുരേഷേട്ടൻ സെലക്ട് ചെയ്ത് കൊടുക്കുന്നതാണ്. ബിജുവേട്ടനെ പോലെ ജ്വല്ലറികളെ മുത്തുക്കുട എന്നും വെഞ്ചാമരം എന്നും ഒന്നും കളിയാക്കുന്ന കളിയാക്കുന്ന ശീലം ഒന്നും സുരേഷേട്ടന് ഇല്ല.

സിമ്പിൾ ആയിട്ടുള്ള ചെറിയ ആഭരണങ്ങളാണ് ബിജുവേട്ടന് ഇഷ്ടം എന്നാൽ വ്യത്യസ്തമായിട്ടുള്ള ജ്വല്ലറികൾ തിരഞ്ഞെടുക്കാൻ സുരേഷേട്ടൻ കഴിവുണ്ട് എന്നും രാധിക ചേച്ചി അക്കാര്യത്തിൽ ഭാഗ്യവതിയാണ് എന്നും, അദ്ദേഹത്തെ പോലെ ഒരു അച്ഛനോ സഹോദരനോ ഭാര്തോവോ ഒക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകും രാധിക ചേച്ചിയുടെ ജ്വല്ലറി കളക്ഷന്‍ കണ്ടാല്‍ എന്ന് സംയുക്ത തമാശയായി പറയുന്നു. സംയുക്തയുടെ വാക്കുകളിൽ നിന്നും സുരേഷ് ഗോപി ഒരു കമ്പ്ലീറ്റ് ഫാമിലി മാൻ ആണ് എന്ന് മനസ്സിലാകുന്നു എന്നാണ് ആളുകൾ പറയുന്നത്.

READ NOW  അതെല്ലാം അറിയാവുന്നവർ അതിന്റെ ഗുണം നേടിയവർ എല്ലാം ചതിച്ചു - ജീവിതത്തിലെ ആ വലിയ വിഷമം നെഞ്ച് പൊട്ടി സുരേഷ് ഗോപി പറഞ്ഞത്.
ADVERTISEMENTS