സാർ എന്നിൽ നിന്ന് അഭിനയമല്ലാതെ വേറൊന്നും പ്രതീക്ഷിക്കരുത് താൻ അന്ന് തുറന്നു പറഞ്ഞു -ബിഗ് ബഡ്ജറ്റ് തമിഴ് സിനിമയിൽ അവസരം നഷ്ടമായതിനെ കുറിച്ച് രക്ഷ പറഞ്ഞത്.

0

ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രക്ഷ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒഈ റ്റ കഥാപാത്രമായുള്ള താരത്തിന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ സംരക്ഷണം ചെയ്യുന്ന മറ്റൊരു സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് രക്ഷ. തന്റെ കരിയറിന്റെ തുടക്കസമയത്ത് ഒരു വലിയ തമിഴ് സിനിമയുടെ വലിയ ഒരു ഓഫർ തനിക്ക് ലഭിച്ചിരുന്ന കാര്യം അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ രക്ഷ തുറന്നു പറഞ്ഞിരുന്നു.

പിന്നെ എങ്ങനെയാണ് ആ കഥാപാത്രം തനിക്ക് നഷ്ടമായത് എന്നും താരം വ്യക്തമാക്കുന്നുണ്ട്. തമിഴിലെ വലിയ ഒരു ഡയറക്ടറുടെ ചിത്രമായിരുന്നു അത്. തമിഴിൽ വലിയ താരങ്ങളൊക്കെ ആ ചിത്രത്തിൽ ഉണ്ടായിരുന്നു. തമിഴ് ഒരു വലിയ പ്രോജക്ട് ആയിരുന്നു ആ കഥാപാത്രമായുള്ള ലുക്കിലും പ്രകടനത്തിലും ഒക്കെ താൻ വളരെ ആപ്ട് ആയിരുന്നു. എന്നെ അവർ കഥാപാത്രമായി ഉറപ്പിച്ചിരുന്നു.
വലിയൊരു പ്രോജക്ട് ആയിരുന്നു അത്. കഥാപാത്രത്തിന്റെ വേഷത്തിൽ മേക്കപ്പൊക്കെ ചെയ്ത് നോക്കി അഭിനയിച്ചു കാണിച്ചപ്പോൾ തന്നെ അവർ ഒക്കെ പറഞ്ഞിരുന്നു.

ADVERTISEMENTS
   

പക്ഷേ പല ഭാഗത്തുനിന്നും ഇത്തരം ചിത്രങ്ങളിൽ ഭാഗമാകുമ്പോൾ പല കോംപ്രമൈസിനും വഴങ്ങേണ്ടി വരും എന്ന് ഉള്ള മുന്നറിയിപൂക്കൾ പലരും തനിക്ക് തന്നിരുന്നു . അത് കൊണ്ട് തന്നെ താൻ ആ ടെൻഷനിലായിരുന്നു.അതൊരു വലിയ പ്രോജക്ട് ആയതുകൊണ്ടുതന്നെ തന്റെ ഉള്ളിൽ ആ ആശങ്ക കൂടിക്കൊണ്ടിരുന്നു. പലരും തനിക്ക് മുന്നറിയിപ്പ് നൽകിയത് കൊണ്ട് തന്നെ ആ ഒരു പേടി തൻറെ ഉള്ളിൽ ഉണ്ടായിരുന്നു.

ഓഡിഷൻ എല്ലാം കഴിഞ്ഞപ്പോൾ തന്നെ സംവിധായകൻ ഒക്കെ പറഞ്ഞു. എല്ലാം ഓക്കെയാണ് നിങ്ങൾ ഫിക്സ് എന്ന്അപ്പോൾ കക്ഷി പറഞ്ഞു നമുക്ക് ഇനി ബാക്കിയുള്ള ഡീറ്റെയിൽസ് ഒക്കെ സംസാരിക്കാമെന്ന്. അപ്പോൾ ഞാൻ അങ്ങോട്ട് പറഞ്ഞു സാർ എനിക്കൊരു കാര്യം പറയാനുണ്ട് ഞാൻ ആദ്യം അത് പറയട്ടെ എന്ന. ഇത് കാസ്റ്റിംഗ് ഡയറക്ടറോട് ഒന്നും സംസാരിച്ചില്ല നേരിട്ട് സംവിധായകനോട് തന്നെയാണ് താൻ പോയി പറഞ്ഞത്. അപ്പോൾ താൻ പറഞ്ഞു എനിക്ക് അങ്ങനെ വ്യക്തിപരമായി യാതൊരു എക്സ്പീരിയൻസും ഇല്ല എങ്കിലും പല സ്ഥലത്തുനിന്നും കേട്ടിട്ടുണ്ട്.

സിനിമകളിൽ പല കോംപ്രമൈസുകളും ചെയ്യേണ്ടി വരുമെന്ന്എനിക്ക് പറയാനുള്ളത് “സാർ എന്റെ അടുത്ത് നിന്ന് അഭിനയം മാത്രമേ പ്രതീക്ഷിക്കാവൂ വേറെ ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത് ഞാൻ സേഫ് ആയിരിക്കണം അതാണ് പ്രധാനം” എന്ന് ആ ക്യാരക്ടറിന് വേണ്ടി എന്ത് കഷ്ടപ്പാട് വേണേലും സഹിക്കാം, എന്ത് റിസ്‌ക്കി ഷോട്ടുകൾ വേണമെങ്കിലും ചെയ്യാം. പക്ഷേ വേറൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്.

അപ്പോൾ താൻ അതൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് സംവിധായകൻ എങ്കിലും ഞാൻ മുൻകൂട്ടി അങ്ങ് പറയുകയാണ് എന്ന് താൻ സംവിധായകനോട് തന്നെ തുറന്നു പറഞ്ഞു. ഞാൻ എൻറെ ഒരു സമാധാനത്തിന് പറയുന്നതാണ് ഞാൻ വേറെ ഒന്നും നിങ്ങളോട് പറഞ്ഞില്ലല്ലോ എന്ന്. സംവിധായകൻ എന്നോട് തന്നെ പറഞ്ഞു എന്ന് രക്ഷ പറയുന്നു.

അപ്പോൾ താൻ പറഞ്ഞു മറ്റൊന്നും കൊണ്ടല്ല പറയുന്നത് ഒരു പ്രോജക്ട് ഒക്കെ പറഞ്ഞിട്ട് പിന്നെ ഈ ഒരു കാരണം കൊണ്ട് നാളെ എന്നെ ഒഴിവാക്കിയാൽ അതിൻറെ ഒരു വിഷമം എൻറെ ഉള്ളിൽ എന്നും ഉണ്ടാവും കാരണം ഞാൻ അത് എന്റെ സിനിമ എന്ന് മനസ്സിൽ താലോലിച്ചു കൊണ്ട് നടക്കും അതാണ് . അതിനു മുന്നേ തന്നെ അത് ഇല്ലെങ്കിലും ഉണ്ടെങ്കിലും തനിക്ക് കുഴപ്പമില്ല മുന്നേ തന്നെ എല്ലാം പറയണമല്ലോ എന്നതുകൊണ്ട് പറഞ്ഞതാണ് എന്ന് സംവിധായകനോട് പറഞ്ഞു.

അപ്പോൾ സംവിധാനം തന്നോട് പറഞ്ഞത് ഈ മലയാളി നടിമാർ എല്ലാം വളരെ തിമിര് പുടിച്ച ആളുകൾ ആണല്ലോ എന്നായിരുന്നു.ഇംഹ്റും വെട്ടി തുറന്നു പറയും എന്ന്. ആ പ്രോജക്ടിൽ നിന്നും അങ്ങനെയുള്ള ഒരു ശല്യം തനിക്ക് ഉണ്ടാകത്തില്ല എന്ന ഒരു ഉറപ്പുപറഞ്ഞു. അത് വേറൊരു പ്രശ്നമില്ലായിരുന്നു. പക്ഷേ ആ കഥാപാത്രം താൻ ഏറ്റെടുക്കാത്തതിന് തന്നെ മറ്റൊരു കാരണമുണ്ടായിരുന്നു. അതിനു കാരണം അവർ വെച്ച ഒരു എഗ്രിമെൻറ് ആയിരുന്നു.

ആ സിനിമ റിലീസ് ആകുന്നത് വരെ താൻ മറ്റൊരു സിനിമയോ സീരിയലോ ഒന്നും തന്നെ ചെയ്യരുത് എന്ന് ആയിരുന്നു അവരുടെ ഡിമാൻഡ്. അത് സിനിമ എത്ര വർഷം കഴിഞ്ഞ് റിലീസ് ചെയ്യുന്നത് ആയാലും ശരി. മറ്റൊരു ചിത്രത്തിലും താൻ അഭിനയിക്കരുത് എന്ന ഡിമാൻഡ് അവർ വച്ചു. പക്ഷേ അത് തനിക്ക് അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. കാരണം ഒരു സിനിമയുടെ കാര്യമാണ് ഒരുപക്ഷേ അത് വർഷങ്ങളോളം നീണ്ടുപോയേക്കാം. ഒരു പെൺകുട്ടികളുടെ കരിയർ കുറച്ചുകാലമായിരിക്കും ഉള്ളത് അപ്പോൾ നമ്മൾ അതിൻറെ പുറകെ പോയാൽ മൊത്തം കരിയർ തന്നെ നഷ്ടമാകും എന്ന് ചിന്തകൊണ്ട് അത് വേണ്ട എന്ന് വെച്ചു എന്ന് രക്ഷ അഭിമുഖത്തിൽ പറയുന്നു.

ADVERTISEMENTS