അതീവ ഹോട്ടായ രംഗങ്ങൾ ഉൾപ്പെട്ട സ്വവര്‍ഗാനുരാഗ ചിത്രത്തിൽ അഭിനയിച്ചപ്പോൾ താൻ നേരിട്ട ഭീകര അനുഭവങ്ങളെ പറ്റി നടി നന്ദിതാ ദാസ്‌ അന്ന് പറഞ്ഞത് ചിത്രമേതന്നറിയുമോ?

3665

സ്വവര്‍ഗാനുരാഗ പ്രണയം പറയുന്ന ഫയർ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് താൻ അനുഭവിച്ച പ്രതി സന്ധികളെ കുറിച്ചും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരിടേണ്ടി വന്ന വേദനകളെ കുറിച്ചും ഓർമ്മിപ്പിച്ചു കൊണ്ട് നന്ദിത ദാസ് ഇട്ട പോസ്റ്റ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.

സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫയര്‍ എന്ന സിനിമയെ ഒന്നു കൂടി ഓര്‍മിപ്പിക്കുകയാണ് നടി നന്ദിതാദാസ്. രണ്ടു പതിറ്റാണ്ടുകള്‍ മുമ്പു ഇതേ പ്രമേയത്തില്‍ അനേകം സംവാദങ്ങള്‍ക്കു വിത്തു പാകിക്കൊണ്ട് പിറന്ന ചിത്രം അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു. ലിംഗഭേദമില്ലാതെയുള്ള സ്‌നേഹത്തിനു വില മതിക്കുന്ന ഈ പുതിയ വിധിക്കു കൈയ്യടി കൊടുക്കണമെന്നാണ് നന്ദിത പറയുന്നത്.

ADVERTISEMENTS
   

സ്വവര്‍ഗാനുരാഗികള്‍ എന്ന വാക്കു പോലും വളരെയധികം ഭീഷണികൾ നേരിട്ടിരുന്ന അല്ലെങ്കിൽ അത്രയേറെ അശ്ലീലമായ കാലത്താണ് ‘ഫയര്‍’ എന്ന ചിത്രം വരുന്നത്. ബോളിവുഡിലെ തന്നെ ആദ്യ പരീക്ഷണങ്ങളിലൊന്നായിരുന്നു ആ ചിത്രം.

സ്വവര്‍ഗാനുരാഗികളായ രണ്ടു സ്ത്രീകളുടെ കഥ പറഞ്ഞുകൊണ്ട് 1996ല്‍ ദീപ മേത്തയുടെ സംവിധാനത്തില്‍ പിറന്ന ചിത്രം അന്ന് തീവ്രഹിന്ദുത്വവാദികളില്‍ നിന്ന് പ്രതിഷേധങ്ങളേറെ നേരിട്ടിരുന്നു.

അന്ന് തങ്ങളുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണവുമായി ശിവസേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നോട്ടു വന്നതോടെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി. ചിത്രത്തിന്റെ പേരില്‍ സംവിധായികയ്ക്ക് വധഭീഷണി പോലും നേരിടേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു.

ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ റിലീസായ ചിത്രത്തില്‍ പരസ്പരം സ്‌നേഹിക്കുന്ന സീത, രാധാ എന്നീ വീട്ടമ്മമാരായാണ് നന്ദിതാദാസും ഷബാന ആസ്മിയും അഭിനയിച്ചത്. . എ ആര്‍ റഹ്മാനാണ് ചിത്രത്തിനു സംഗീതം പകര്‍ന്നത്.

അതീവ ഹോട്ടായ രംഗങ്ങളും വൈകാരിക രംഗങ്ങളും ഒക്കെ കൊണ്ട് സമ്പന്നമായിരുന്നു ഈ ചിത്രം. ഇന്നിത് ധാരാളം പേരുടെ പ്രീയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. രണ്ട സഹോദരന്മാരുടെ ഭാര്യമാരായി ഒരു വീട്ടില്‍ എത്തുന്ന സ്ത്രീകള്‍ തമിള്‍ പരസ്പരം പ്രണയത്തില്‍ ആകുന്നതും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന തരത്തില്‍ അടുപ്പമാകുനന്തും  അതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. അന്നത്തെ രാജ്യത്തിന്റെ സാംസ്ക്കാരിക പശ്ചാത്തലത്തില്‍ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ചിത്രമായിരുന്നു ഇത്.

ADVERTISEMENTS