ആദ്യത്തെ വിവാഹബന്ധവും തകർന്നു ഇപ്പോൾ രണ്ടാമത്തേതും അങ്ങനെ എന്തുകൊണ്ടാകാം. – ആര്യ നൽകിയ മറുപടി.

140

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയെടുത്ത താരോദയമാണ് ആര്യ. തുടർന്ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലും മത്സരാർത്ഥിയായി ആര്യയെത്തി. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിനുശേഷമാണ് ആര്യയ്ക്ക് വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടതായി വന്നത്.

പലരും തന്നെ ബഡായി ബംഗ്ലാവിലെ ആര്യയായി തെറ്റിദ്ധരിക്കുകയായിരുന്നു ചെയ്തത് എന്നും യഥാർത്ഥത്തിൽ താൻ എങ്ങനെയാണ് എന്നത് ആളുകൾക്ക് ആക്സെപ്റ്റ് ചെയ്യാൻ ഉണ്ടായ ബുദ്ധിമുട്ടാണ് അതിന് കാരണം എന്നുമൊക്കെ ആര്യ തന്നെ തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENTS
   

അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ താരം ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. തന്റെ രണ്ടാമത്തെ റിലേഷൻഷിപ്പ് ബ്രേക്ക് അപ്പിൽ എത്തിയതിനെക്കുറിച്ച് ആയിരുന്നു താരം സംസാരിച്ചിരുന്നത്. താൻ ഒരുപാട് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു എന്നും എന്നാൽ അത് ബ്രേക്കപ്പിൽ എത്തുമെന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നുമാണ് താരം പറഞ്ഞിരുന്നത്.

താരം ആദ്യം ഒന്ന് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിന് പിന്നാലെയാണ് മറ്റൊരു ബന്ധത്തിലാണ് താനെന്ന് താരം തുറന്നു പറയുന്നത്. ഇപ്പോൾ ഈ അഭിമുഖത്തിൽ ആദ്യത്തെ വിവാഹബന്ധവും വേർപിരിയലിൽ എത്തി രണ്ടാമത്തേതും അങ്ങനെതന്നെ സംഭവിച്ചു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് തോന്നുന്നത് എന്ന് അവതാരിക ചോദിക്കുമ്പോൾ താരം പറയുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ആദ്യത്തെ ബന്ധം വേർപിരിയലിൽ എത്താൻ കാരണം താൻ തന്നെയാണെന്ന് ആര്യ തുറന്നു പറയുന്നു. അത് പൂർണ്ണമായും തന്റെ മിസ്റ്റേക്ക് ആയിരുന്നു. ഇതിനു മുൻപും താൻ മറ്റൊരു ഷോയില്‍ (ബിഗ്‌ ബോസ്സില്‍ ) ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

അത് ഡീറ്റെയിൽ ആയി പറയുന്നില്ല എങ്കിലും ആ ബന്ധം വേർപിരിയലിൽ എത്തിയത് താൻ കാരണം തന്നെയാണ്. അതിന്റെ ഒരു ശിക്ഷയായിരിക്കാം ഒരുപക്ഷേ രണ്ടാമത്തെ ബന്ധത്തിൽ തനിക്ക് സംഭവിച്ചത്. ആദ്യം തന്നെ അറിയാമായിരുന്നു തന്റെ മിസ്റ്റേക്ക് കൊണ്ടാണ് ആദ്യത്തെ ബന്ധം പിരിയുന്നത് എന്ന് തന്റെ മുൻ ഭർത്താവ് നല്ലൊരു ജീവിതം അർഹിക്കുന്നുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് വേർപിരിയലിൽ എത്തിയത്. പിന്നീട് ഒരു കുറ്റബോധം തോന്നരുത് എന്ന് തോന്നി മാത്രമല്ല അദ്ദേഹം ഇപ്പോൾ നല്ല രീതിയിൽ ജീവിക്കുകയാണ് എന്നും ആര്യ പറയുന്നുണ്ട്.

സ്വൊന്തം ബഗതാണ് തെറ്റ് എന്ന് ബന്ധം പിരിയുമ്പോള്‍ തന്നെ തിരിച്ചറിഞ്ഞിരുന്നോ എന്നാ ചോദ്യത്തിന് അപ്പോള്‍ തന്നെ തനിക്ക് തിരിച്ചരിവുണ്ടായിരുന്നു എന്ന് ആര്യ പറയുന്നു. തന്റെ തെറ്റ് അംഗീകരിക്കുന്നു എങ്കില്‍ എന്തുകൊണ്ട് എല്ലാം ക്ഷമിച്ചു ആ ബന്ധം വീണ്ടും മുന്നോട്ട് കൊണ്ട് പോകാന്‍ തോന്നാത്തത് എന്നാ ചോദ്യത്തിനും ആര്യ മറുപടി പറയുന്നുണ്ട്. വീണ്ടും ആ ബന്ധം തുടര്‍ന്നാല്‍ ജീവിതം മുന്നോട്ടു പോകുമ്പോള്‍ ആ പഴയ പ്രശ്നം വീണ്ടും ജീവിതത്തില്‍ വരുമോ എന്ന പേടി ഉണ്ടാകും. അതുകൊണ്ടാണ് അതിനു ശ്രമിക്കാതിരുന്നത് എന്ന് ആര്യ പറയുന്നു.

സീരിയൽ താരം അർച്ചന സുശീലൻറെ സഹോദരൻ ആയിരുന്നു ആര്യയുടെ ആദ്യ ഭർത്താവ് രോഹിത്. ആര്യയുമായി വേർപിരിഞ്ഞ ശേഷം അദ്ദേഹം ഇപ്പോൾ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു

ADVERTISEMENTS
Previous articleപലപ്പോഴും മണ്ടന്‍ ആയിട്ടാണ് അഭിനയിക്കാറുള്ളത് – അത് മൂലം പഠിപ്പിക്കുന്ന കുട്ടികള്‍ അങ്ങനെ കാണില്ലേ – ജഗദീഷ് നല്‍കിയ മാസ് മറുപടി
Next articleസോനം കപൂറിൻ്റെ ഭർത്താവിനെ ലേഡി വിശേഷിപ്പിച്ചത് ഏറ്റവും വൃത്തികെട്ടവനെന്ന് നടിയുടെ പ്രതികരണം