നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി സർക്കാർ തലത്തിൽ നിന്നും റിട്ടയേർഡ് ജഡ്ജായ ശ്രീ ഹേമയെ നേതൃസ്ഥാനത്ത് വച്ചുകൊണ്ട് ഒരു കമ്മിറ്റി രൂപീകരിക്കുകയും, 2018ൽ ആ കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിരുന്നെങ്കിലും റിപ്പോർട്ട് പുറത്തുവന്നത് 2024 ആണ്. എന്തുകൊണ്ടാണ് റിപ്പോർട്ട് ഇത്രയും നാൾ താമസിച്ചത് എന്നുള്ളതിന് ഏറ്റവും വലിയ ഉത്തമ ഉദാഹരണമാണ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പല മുതിർന്ന മുൻ നിര താരങ്ങളും ലൈംഗിക പീഡന ആരോപണത്തിൽ കുരുങ്ങിയിരിക്കുന്നത്.യുവതലമുറയിലെ ഒരു നടൻ കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ് അതിലേക്ക് നടൻ ജയസൂര്യ ആണ് ഏറ്റവും അവസാനമായി ലിസ്റ്റിൽ ഉള്ളത്.
നടി മിനു മുനീറാണ് ജയസൂര്യക്കെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണം ചുമത്തിയിരിക്കുന്നത്. അതേപോലെതന്നെ ഫ്ലാറ്റിലേക്ക് വരുന്നതിനായി ആവശ്യപ്പെട്ട കാര്യവും മാധ്യമങ്ങൾക്കു മുൻപ് വെളിപ്പെടുത്തുന്നുണ്ട്. 2013 നടന്ന സംഭവത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത് മുമ്പ് മറ്റൊരു നടിയും ഇതേ പോലെ തന്നെ ഒരു പ്രമുഖ നടനെതിരെ പീഡനാരോപണം ഉന്നയിച്ചിരുന്നു. അതിലും ഇതേ സമാന സാഹചര്യങ്ങളാണ് പറഞ്ഞത്. പക്ഷേ ആ നടന്റെ പേര് അവർ പറഞ്ഞിരുന്നില്ല എന്നാൽ സാഹചര്യങ്ങളും വെളിപ്പെടുത്തലിന് സമാനതകളും വച്ചുനോക്കുമ്പോൾ അതും ജയസൂര്യ ആണെന്നുള്ള കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത് എന്ന്. അത് ജയസൂര്യ ആണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനം പാലിക്കുകയും അല്ല എന്ന് പറയാതിരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മിനു മുനീർ നടത്തിയ വെളിപ്പെടുത്തലുകൾ ഇങ്ങനെയാണ്.
മുകേഷിനെതിരെയും ഇടവേള ബാബുവിനെതിരെയും മണിയൻ പിള്ള രാജുവിനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്. ബെഡ് ഷെയർ ചെയ്താൽ മാത്രമേ അമ്മയിൽ അംഗത്വം തരുകയുള്ളൂ എന്ന് മുകേഷ് പറഞ്ഞിരുന്നു. അതുപോലെ തന്നെ തന്റെ റൂമിലേക്ക് വരും വാതിൽ തുറന്നു തരണമെന്ന് മണിയൻ പിള്ള രാജു വെളിപ്പെടുത്തുന്നു. അതേപോലെ സുപ്രധാന വെളിപ്പെടുത്തൽ നടൻ ജയസൂര്യക്ക് എതിരെയാണ് ജയസൂര്യ ശാരീരികമായി ഉപദ്രവിച്ച കാര്യം വരെ മിനു മുനീർ വെളിപ്പെടുത്തുന്നുണ്ട്. അതേപോലെ തന്നെ ഫ്ലാറ്റിലേക്ക് ക്ഷണിച്ച കാര്യവും.
നീ ആർക്കും കൊടുക്കണ്ടേ മെഴുകുതിരിയുടെ വാക്സ് വെച്ച് അടച്ചു വെച്ചോളൂ എന്നാണ് മുകേഷ് തന്നെ കണ്ടപ്പോൾ പറഞ്ഞത്. പിന്നീട് ഇന്നസെൻറ് വഴി അമ്മയിൽ അംഗത്വം എടുക്കാൻ ശ്രമിച്ചിരുന്നു. അപ്പോഴും മുകേഷ് വിളിച്ചിട്ട് പറഞ്ഞു ഞാൻ അറിയാതെ നീ അമ്മയിൽ കയറാൻ ശ്രമിക്കുകയാണ് അല്ലെ . ഞാൻ അറിയാതെ ഒരു കാര്യം മലയാളത്തിൽ സിനിമയിൽ നടക്കത്തില്ല അത് മനസ്സിലാക്കികോ എന്ന് മുകേഷ് പറഞ്ഞിരുന്നു.
ജയസൂര്യയാണ് തനിക്കെതിരെ ആദ്യമായി മോശമായ രീതിയിൽ പെരുമാറുന്നത് എന്ന് മിനു മുനീർ പറയുന്നു. പ്രധാന വില്ലൻ പുള്ളിക്കാരൻ ആണ്ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വച്ച് 2013 ൽ ഷൂട്ടിംഗ് നടക്കുകയാണ്. അപ്പോൾ ഞാൻ അവിടുത്തെ ടോയ്‌ലറ്റിൽ പോയിട്ട് വരുമ്പോൾ പെട്ടെന്ന് ജയസൂര്യപുറകിൽ നിന്ന് കയറി പെട്ടെന്ന് കെട്ടിപ്പിടിക്കുകയും താൻ തിരിഞ്ഞു നോക്കുന്ന സമയത്ത് തന്റെ ചുണ്ടിൽ അമർത്തി ചുംബിക്കുകയും ചെയ്തു എന്ന് മിനു മുനീർ പറയുന്നു. അത് തന്നെ ഞെട്ടിക്കുന്ന വളരെ മോശമായ സംഭവമായി പോയി. പെട്ടെന്ന് ജയസൂര്യയെ തള്ളി മാറ്റിയിട്ട് താൻ നേരെ താഴേക്ക് പോയി താഴെ ജഗതി ശ്രീകുമാറും മറ്റ് അംഗങ്ങളും വെളിയിൽ കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ജഗതിച്ചേട്ടൻ വളരെ ജനുവിൻ ആയിട്ടുള്ള പച്ച മനുഷ്യനാണ് അദ്ദേഹത്തിൻറെ അടുത്ത് നമുക്കൊരു കംഫർട്ട് തോന്നിയത്. അദ്ദേഹത്തിനോട് ഈ കാര്യം പറഞ്ഞാലോ എന്ന് താൻ ആലോചിച്ചു.
അപ്പോഴാണ് ജയസൂര്യ തന്റെ പുറകെ ഓടിവന്നത്. ഓടിവന്നിട്ട് ഒരു കാര്യം പറഞ്ഞു. ഞാനൊരു കാര്യം ചോദിക്കാം എസ് ഓർ നോ പറഞ്ഞാൽ മതി എന്ന്. ഞാൻ എന്താണ് എന്ന് ചോദിച്ചപ്പോൾ തനിക്ക് ട്രിവാൻഡ്രത്ത് ഒരു ഫ്ലാറ്റ് ഉണ്ടെന്നും എനിക്ക് മിനുവിൽ താല്പര്യമുണ്ടെന്നും താല്പര്യമുണ്ടെങ്കിൽ നമ്മൾക്ക് ഫ്ലാറ്റിൽ വച്ച് കാണാമെന്നും ജയസൂര്യ പറഞ്ഞു. തനിക്ക് താല്പര്യമില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു പിന്നീട് ശല്യം ഉണ്ടായിട്ടില്ല എന്ന് മിനു പറയുന്നു.
താൻ വെളിപെപ്ടുത്തിയാ എല്ലാവർക്കുമെതിരെ താൻ പോലീസിൽ പരാതി നൽകുമെന്നും അവർ പറയുന്നു. മലയാള സിനിമയിലെ ഈ ശല്യം സഹിക്ക വയ്യാതെ വന്നപ്പോൾ തന്നെ ചെന്നെയിലേക്ക് താമസം മാറി എന്നും തൻ്റെ സിനിമ മോഹം ഉപേക്ഷിച്ചു എന്നും മിനു മുനീർ പറയുന്നു.