
നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സംസാരിച്ചതിന്റെ പേരിൽ നടി മിനു മുനീറിനെ പോലീസ് അറസ്റ് ചെയ്തു എന്ന വാർത്ത വന്നിരിക്കുന്ന ഈ സമയത്തു തന്നെ ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിൽ നടി ഇന്നുനല്കിയ അഭിമുഖം വൈറൽ ആയിരിക്കുകയാണ്. തന്നെ ഇതുവരെ ഒരു പോലീസും അറസ്റ് ചെയ്തിട്ടില്ല എന്നും ഇത് വ്യാജ പ്രചാരണം ആണ് എന്നും താരം പറയുന്നു. അതോടൊപ്പം ബാല ചന്ദ്ര മേനോനെതിരെ ഗുരുതരമായ ലൈംഗിക പീഡനവും നടി വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുൻപായി സംവിധായകനെ കാണാൻ അദ്ദേഹതിന്റെ മുറിയിലെത്തിയ തന്നെ ജ്യൂസിൽ ഉറക്ക ഗുളിക ഇട്ടു മയക്കി കിടത്തു ഉപദ്രവിച്ചു എന്നാണ് നടി വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ ഇങ്ങനെ
താങ്കളെ അറസ്റ്റ് ചെയ്തു എന്ന് എല്ലാ ന്യൂസ് ചാനലും വാർത്തകൾ വന്നല്ലോ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് അവതാരകന്റെ ചോദ്യത്തിന് നടി മിനുമുനീർ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഒരു മണിക്കൂർ മുൻപ് നടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. താൻ ബാലചന്ദ്രമേനോനു എതിരെ നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിൽ താൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വസ്തുതകളാണ് സത്യസന്ധമാണ് എന്ന് നടി എടുത്തു പറയുന്നു.
താൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ എത്തുന്നത് ബാലചന്ദ്രമേനോന്റെ സിനിമയിൽ കൂടിയാണ്ആ സമയത്ത് സിനിമയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല എന്ന് താരം പറയുന്നു.അന്ന് ബാലചന്ദ്രമേനോനെ ആദ്യമായി കാണുന്ന സമയത്ത് താനും ഹസ്ബൻഡും കുട്ടികളും ഒത്ത് അദ്ദേഹത്തെ കാണാൻ പോവുകയും അദ്ദേഹത്തിനൊപ്പം ബ്രേക്ഫാസ്റ്റ് വരെ കഴിക്കുകയും ചെയ്തിരുന്നു. തിരിച്ച് തങ്ങൾ വീട്ടിൽ എത്തിയ സമയത്ത് അദ്ദേഹം തന്നെ വീണ്ടും വിളിച്ചിട്ട് തന്റെ ഫോട്ടോ എടുക്കണം അതുകൊണ്ട് വേഗം വരാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്ന് മിനു മുനീർ പറയുന്നു.
താൻ അങ്ങനെ ഫോട്ടോ എടുക്കുന്നതിനായി അദ്ദേഹത്തിൻറെ മുറിയിൽ ചെന്നു. താൻ കരുതിയത് ആ സമയത്ത് അവിടെ ഫോട്ടോഗ്രാഫർ ഒക്കെ കാണും എന്നാണ്. എന്നാൽ അവിടെ ചെന്നപ്പോൾ ഫോട്ടോഗ്രാഫർ ഒന്നുമില്ല തന്നെ തൊട്ടും തലോടിയും ഒക്കെ അദ്ദേഹം ഫോട്ടോ എടുത്തു. ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ ആഗ്രഹം തുറന്നുപറഞ്ഞു. അപ്പോൾ തന്നെ അത് ശരിയാകത്തില്ല അത് നടക്കത്തില്ല എന്ന് താൻ വ്യക്തമാക്കുകയും ചെയ്തതായിരുന്നു. അദ്ദേഹം അതിനു ശേഷം തന്നോട് പറഞ്ഞു എന്തെങ്കിലും ജ്യൂസ് കുടിക്കാം, എന്താ ജ്യൂസ് വേണ്ടത്. അദ്ദേഹം ജ്യൂസ് ഓർഡർ ചെയ്തു. ജ്യൂസ് കൊണ്ട് വരുന്ന സമയമായപ്പോൾ അദ്ദേഹം പറഞ്ഞു വെയിറ്റർ വരുമ്പോൾ മിനുവിനെ കാണേണ്ട എന്തെങ്കിലും അപവാദം പറഞ്ഞു വരുത്തും അതുകൊണ്ട് ബാത്റൂമിലേക്ക് ഒന്ന് കേറി നിൽക്കു വെയിറ്റർ ർ പോയി കഴിഞ്ഞിട്ട് ഞാൻ പറയാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. താൻ അത് അനുസരിച്ചു ബാത്റൂമിൽ കയറി നിന്നു . അതിനുശേഷം അദ്ദേഹം എന്നെ വിളിച്ചു ജ്യൂസ് കുടിക്കാൻ പറഞ്ഞു . ഞാൻ ആ ജൂസ് ഒറ്റ വലിക്ക് കുടിചു തീർത്തു.അപ്പോൾ സമയം രാവിലെ 10 മണിയാണ്ജ്യൂസ് കുടിച്ച് കുറച്ച് സമയത്തിനുള്ളിൽ തന്നെ തനിക്ക് കയ്യും കാലും കുഴഞ്ഞു വരുന്ന പോലെ തോന്നി. ഞാൻ അവിടെ കട്ടിലിലേക്ക് ഇരുന്നു. അപ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞു തനിക്ക് കൈകാലുകൾ കുഴഞ്ഞു വരുന്നു എന്ന് . നിങ്ങൾ ഇവിടെ റസ്റ്റ് എടുക്കു ഞാൻ താഴെ പോയിട്ട് വരാം എന്ന്.
അങ്ങനെ കൈകാലുകൾ കുഴഞ്ഞുവന്ന തന്നെ അദ്ദേഹം തന്നെയാണ് കട്ടിലേക്ക് പിടിച്ചിരുത്തിയത്. താൻ അങ്ങോട്ട് ഇരുന്നത് മാത്രമേ ഓർമ്മയുള്ളൂ മയങ്ങിപ്പോയി. അതിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞാണ് തനിക്ക് ബോധം വന്നത് അതിനുശേഷം സംഭവിച്ച കാര്യങ്ങൾ എല്ലാം എസ് ഐ ടി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും മിനു മുനീർ പറയുന്നു.
അദ്ദേഹത്തിനെതീരെ താൻ കേസും കൊടുത്തിട്ടുണ്ട്താൻ രണ്ടു മണിക്കൂർ കഴിഞ്ഞ് ആണ് ഉണർന്നത് ഉണർന്നു കഴിഞ്ഞപ്പോൾ തന്നെ അയാൾ അവിടെയില്ല. തനിക്ക് ഭയങ്കര ഷോക്കായി പോയി. വലിയ വിഷമമായി പോയി. ഞാൻ അപ്പോൾ തന്നെ അയാളെ വിളിച്ചു.വളരെ മോശമായ പ്രവർത്തിയാണെന്ന് അയാളോട് പറയുകയും ചെയ്തു . എന്നാൽ അയാൾ വളരെ നിസ്സാരമട്ടിൽ അതിനിപ്പോൾ എന്താണ് എന്നുള്ള രീതിയിലാണ് പറഞ്ഞത് എന്ന് മിനുമുനീർ പറയുന്നു.
താൻ അതിനുശേഷം വീട്ടിൽ വന്നിട്ട് ഭർത്താവിനോട് പറഞ്ഞു ഞാൻ സിനിമ ചെയ്യുന്നില്ല എന്ന്. പക്ഷേ ഈ വിവരം അന്നത്തെ പേടി കൊണ്ട് താൻ മറച്ചുവെക്കുകയും ഭർത്താവിനോട് പറയുകയും ചെയ്തില്ല പക്ഷേ അദ്ദേഹം ഒരുപാട് നിർബന്ധിച്ചു ഇങ്ങനെ ഒരു സിനിമയിൽ നല്ലൊരു അവസരം വന്നിട്ട് വേണ്ട എന്ന് പറയുന്നേ ഭർത്താവ് പറഞ്ഞു. തനിക്ക് സംഭവിച്ച കാര്യങ്ങൾ ഭർത്താവിനോട് പറയാനുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നു. അദ്ദേഹത്തിന് തന്നോട് അകൽച്ച ഉണ്ടാകുമോ എന്നൊരു ചിന്തയും തനിക്ക് ഉണ്ടായിരുന്നു. ആ സമയത്ത് എനിക്ക് രണ്ട് കൊച്ചുകുട്ടികളാണ് ഉള്ളത്. അതുകൊണ്ടു കേസും വഴക്കിനും പോകാനുള്ള ധൈര്യമില്ലായിരുന്നു.
പിന്നീട് ഭർത്താവിന് നിർബന്ധത്തിനു വഴങ്ങി സിനിമ അഭിനയിക്കാൻ എത്തിയപ്പോൾ തന്റെ അമ്മയും തന്റെ കൂടെയുണ്ടായിരുന്നു അന്ന്. ഹോട്ടൽ ഗീതയിലായിരുന്നു എല്ലാവർക്കും മുറി പറഞ്ഞിരുന്നത്. സിനിമയുടെ ഹീറോയിൻ മുതൽ എല്ലാവർക്കും അവിടെത്തന്നെയായിരുന്നു മുറി സൗകര്യം ചെയ്തിരുന്നത്. ഇത് ഏത് വർഷം നടന്ന സംഭവമാണ് എന്ന് അവതാരകൻറെ ചോദ്യത്തിന് 2007 ലാണ് ഇത് നടന്നതെന്ന് എന്നാൽ കേസ് കൊടുത്തത് ഇപ്പോൾ 2024 ലാണ്.
കാരണം അന്ന് തുറന്നു പറയാനുള്ള ധൈര്യം ഇല്ലായിരുന്നു അന്ന് മാധ്യമങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് ചിന്ത തനിക്കില്ലായിരുന്നു. ഭർത്താവിനോട് പോലും പറഞ്ഞിട്ടില്ല അപ്പോൾ തന്നെ അവർ അപായപ്പെടുത്തി കളയാൻ പോലും കഴിവുള്ള സ്വാധീനമുള്ള വ്യക്തിയാണ് അയാൾ എന്നുള്ള അറിവ് കൊണ്ടാണ് അന്ന് പറയാതിരുന്നതാണ്. ഇന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ ധൈര്യം തന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ഓരോ സ്ത്രീകളും തുറന്നുപറയുന്നത് എന്ന് മിനുമുനീർ പറയുന്നു.
ഒരു സ്ത്രീ അനുഭവിക്കുന്നതിന്റെ ഏറ്റവും വലിയ മാനസിക ട്രോമ തന്നെ ശാരീരികമായി ഉപദ്രവിക്കുന്നതാണ്. അത് സംഭവിച്ചിട്ടും പിന്നെ എന്തുകൊണ്ട് വീണ്ടും ആ സിനിമയിൽ അഭിനയിച്ചു എന്ന് അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്.
ഒന്നാമതായി ഈ വിവരം താൻ തന്റെ ഭർത്താവിനോട് പറഞ്ഞിട്ടില്ല. വീട്ടുകാർ ആരും അറിഞ്ഞിട്ടില്ല. ഭർത്താവിൻറെ തുടരെയുള്ള നിർബന്ധമാണ് പിന്നെയും അഭിനയിക്കാൻ തീരുമാനിച്ചത്. അങ്ങനെ അഭിനയിക്കാൻ അവിടെ എത്തുമ്പോൾ ഇയാൾ വീണ്ടും വിളിക്കുന്നു. അയാളുടെ മുറിയിലേക്ക് മുറിയിലേക്ക് ചെല്ലുമ്പോൾ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കാണുന്നത് വളരെ വൃത്തികെട്ട കാര്യങ്ങളാണ് ആ മുറിയിൽ കണ്ടത്. ആ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് താനന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് എന്നും മിനുമുനീർ പറയുന്നു. അതോടെ മനസ്സുമെടുത്ത് ആ സിനിമ അഭിനയിക്കുന്നില്ല എന്ന് താൻ തീരുമാനിച്ചിരുന്നു. അത് അയാളോട് പറയുകയും ചെയ്തു ആ സംഭവങ്ങളൊക്കെ നേരിട്ട് കണ്ടത് ഞാനാണ് അത് വെളിയിൽ പറയുമ്പോൾ എല്ലാവരും ചിന്തിക്കും ഇത്രയും വലിയ നടനാണ് പക്ഷേ ഈ നടന്മാരിൽ പലരും മുഖം മൂടി ഇട്ടിരിക്കുന്ന ആൾക്കാരാണ്. വെളിയിൽ കാണുന്ന മുഖമല്ല ഇവർക്ക് എന്നാണ് താരം പറയുന്നത് . നടൻ ദേവനൊപ്പം താൻ അഭിനയിച്ചിട്ടുണ്ട് അദ്ദേഹത്തെപ്പോലെ മര്യാദക്കാരനായ നല്ലവനായ ഒരു മനുഷ്യനെ കണ്ടിട്ടില്ല എന്നും പറയുന്നുണ്ട് . അതുകൊണ്ടു എല്ലാവരും മോശക്കാരാണ് എന്ന് പറയുന്നില്ല എങ്കിലും ഇത്തരത്തിലുള്ള ക്രിമിനലുകൾ ഉണ്ട് എന്നും അവർ പറയുന്നു.
സിനിമയിൽ നിന്ന് പിന്മാറാൻ നിന്ന് തന്നെ ഭീഷണിപ്പെടുത്തി ബാലചന്ദ്രമേനോൻ വീണ്ടും സിനിമയിൽ അഭിനയിക്കാൻ നിർബന്ധിച്ചു എന്നും താരം പറയുന്നു. നിങ്ങൾ അഭിനയിച്ച ഒരുപാട് ഷോട്ടുകൾ ഉണ്ടെന്നും അതൊക്കെ ഇനി റീ ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് അത് താൻ പിന്മാറി കഴിഞ്ഞാൽ അതിനുള്ള സാമ്പത്തിക ചെലവ് താൻ നൽകേണ്ടി വരുമെന്നും ബാലചന്ദ്ര മേനോൻ തന്നെ പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് അയാളുടെ വൃത്തികേടു കണ്ടിട്ടും സഹിച്ചിട്ടും വീണ്ടും അഭിനയിക്കേണ്ടി വന്നതെന്നും താരം പറയുന്നു
ഇപ്പോൾ ഉണ്ടായിരിക്കുന്ന തതന്നെ അറസ്റ്റ് ചെയ്തു എന്നുള്ള വാർത്തകൾ എല്ലാം ബാലചന്ദ്രമേനോൻ തന്നെ സ്വാധീനത്തിലൂടെ ഉണ്ടാക്കിയെടുത്തതാണ് . ഞാൻ ഇന്നത്തെ ദിവസം എങ്ങോട്ട് പോയിട്ടില്ലെന്നും വീട്ടിൽ മീൻ കറി വെച്ച് കഴിച്ച് സുഖമായി കിടന്നുറങ്ങി പറയുന്നു മാസങ്ങൾക്ക് മുൻപ് ആ പോസ്റ്റ് ഇട്ടപ്പോൾ അയാൾ കൊടുത്ത കേസിൽ എന്നെ ആ സമയത്ത് തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെന്നും താൻ ചെന്ന് അവിടെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു എന്ന് അതുകൂടാതെ താൻ അന്ന് തന്നെ മുൻകൂർ ജാമ്യം എടുത്തിരുന്നുവെന്നും താരം പറയുന്നു. അതിന്റെ തെളിവുകൾ അവതാരകനെ കാണിക്കുന്നുണ്ട്. മുൻകൂർ ജാമ്യം ഉള്ളപ്പോൾ പിന്നെ എന്തിനാണ് തന്നെ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്യന്നത് എന്നും അവർ ചോദിക്കുന്നുണ്ട് ഈ വാർത്തകൾ എല്ലാം വ്യാജമാണെന്നും മിനുമുനീർ പറയുന്നു.
ദേ എങ്ങോട്ടു നോക്കിയേ എന്ന ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചായ സൂര്യ നയനായ 2008 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സെറ്റിൽ വച്ചുള്ള കാര്യമാണ് താരം പറയുന്നത്