‘സുമിത്ര’യുടെ ജീവിതത്തിൽ വീണ്ടും വഴിത്തിരിവ്; മീര വാസുദേവൻ മൂന്നാം വിവാഹവും വേർപെടുത്തി; “ഇപ്പോൾ ഞാൻ സിംഗിളാണ്, സമാധാനത്തിലാണ്”

2

മലയാളികളുടെ സ്വീകരണമുറികളിൽ ‘കുടുംബവിളക്ക്’ സീരിയലിലെ ‘സുമിത്ര’ എന്ന ശക്തമായ കഥാപാത്രമായി തിളങ്ങിനിന്ന നടി മീര വാസുദേവൻ, തന്റെ വ്യക്തിജീവിതത്തിലെ ഒരു പ്രധാന തീരുമാനം ആരാധകരുമായി പങ്കുവെച്ചു. ഛായാഗ്രാഹകനായ വിപിൻ പുതിയങ്കവുമായുള്ള മൂന്നാം വിവാഹബന്ധം വേർപെടുത്തിയതായി താരം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നീണ്ടുനിന്ന ദാമ്പത്യത്തിനാണ് ഇതോടെ വിരാമമാകുന്നത്.

“2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു” എന്നാണ് മീര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് താൻ ഇപ്പോഴുള്ളതെന്നും താരം കൂട്ടിച്ചേർത്തു. ഈ പ്രഖ്യാപനത്തിന് പിന്നാലെ, ഭർത്താവ് വിപിനുമൊത്തുള്ള വിവാഹ ചിത്രങ്ങളും മറ്റ് ഓർമ്മകളും താരം തന്റെ പ്രൊഫൈലുകളിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തു.

ADVERTISEMENTS
   

‘കുടുംബവിളക്ക്’ സെറ്റിൽ തുടങ്ങിയ പ്രണയം

2024 മെയ് മാസത്തിലായിരുന്നു മീരയും വിപിനും തമ്മിലുള്ള വിവാഹം. കേരളത്തിലെ ഏറ്റവും ജനപ്രിയ സീരിയലുകളിലൊന്നായ ‘കുടുംബവിളക്കി’ന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. മീര ടൈറ്റിൽ റോളിൽ എത്തിയപ്പോൾ, ആ സീരിയലിന്റെ ക്യാമറ ചലിപ്പിച്ചിരുന്നത് പാലക്കാട് സ്വദേശിയായ വിപിൻ ആയിരുന്നു.

See also  യേശുദാസിന്റെ ക്രൂരമായ ആ വാക്കുകൾ മാഷിനെ തകർത്തു കളഞ്ഞു അദ്ദേഹം ആ ഷോക്കിൽ വീണു പോയി - ഗായകൻ യേശുദാസിന്റെ ക്രൂരത എണ്ണിപ്പറഞ്ഞു എസ് രാജേന്ദ്ര ബാബു

കൊയമ്പത്തൂരിൽ വെച്ച് വളരെ ലളിതവും സ്വകാര്യവുമായ ചടങ്ങുകളോടെയാണ് 43-കാരിയായ മീരയും വിപിനും ഒന്നിച്ചത്. ‘കുടുംബവിളക്ക്’ കൂടാതെ മറ്റ് ചില ഡോക്യുമെന്ററികൾക്ക് പിന്നിലും വിപിൻ പ്രവർത്തിച്ചിട്ടുണ്ട്. ഏറെക്കാലം ഏഷ്യാനെറ്റിൽ റേറ്റിംഗിൽ ഒന്നാമതായി നിന്ന സീരിയലിലെ നായികയും ഛായാഗ്രാഹകനും ജീവിതത്തിൽ ഒന്നിച്ച വാർത്ത അന്ന് ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഒരു വർഷവും ഏതാനും മാസങ്ങളും പിന്നിട്ടപ്പോൾ ആ ബന്ധവും അവസാനിക്കുകയാണ്.

മീരയുടെ ജീവിതവഴിയിൽ

ഇത് മീരയുടെ മൂന്നാമത്തെ വിവാഹമോചനമാണ്. 2005-ൽ വിശാൽ അഗർവാളുമായിട്ടായിരുന്നു മീരയുടെ ആദ്യ വിവാഹം. 2010-ൽ ഈ ബന്ധം വേർപെടുത്തി. തുടർന്ന് 2012-ൽ പ്രശസ്ത തെന്നിന്ത്യൻ നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു. 2016-ൽ ഈ ബന്ധവും പിരിഞ്ഞു. ജോൺ കൊക്കനുമായുള്ള വിവാഹത്തിൽ മീരയ്ക്ക് അരിഹ എന്നൊരു മകനുണ്ട്. മകൻ മീരയ്ക്കൊപ്പമാണ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മീര വിപിനുമായി വീണ്ടും ഒരു ജീവിതം തുടങ്ങാൻ തീരുമാനിച്ചത്.

See also  കസബക്കെതിരെ പറഞ്ഞ ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാൻ പോലും പാർവതി ഒരുപാട് മടിച്ചിരുന്നു- അതിനെ കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത് - ഇടവേള ബാബു പറയുന്നു.

ഈ വർഷം ഏപ്രിൽ മാസത്തിൽ, താൻ കലാരംഗത്ത് 25 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം മീര പങ്കുവെച്ചിരുന്നു. അന്നും താൻ ജീവിതത്തിന്റെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് താരം പറഞ്ഞിരുന്നു.

‘ഈ വര്‍ഷം 2025 എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഞാൻ ഒരു നടിയും കലാകാരിയുമെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു . ഈ കഴിഞ്ഞു പോയ വര്‍ഷങ്ങളിലൂടെ ഒരു നല്ല സിനിമാ ടെക്‌നീഷ്യനും നടിയും മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്ൻ വ്യക്തിയായി മാറാനും പഠിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. എന്റെ എല്ലാ പരാജയങ്ങള്‍ക്കും, നിരാശകൾക്കും, ഒറ്റപ്പെടലിന്റെയും ഒഴിവാക്കലിന്റെയും നിമിഷങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവളായിരിക്കും. കാരണം ആര്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും എന്താണ് പ്രാധാന്യമുള്ളതെന്ന് ചിന്തിക്കാനും അതിന് വിലകൊടുക്കാനും സഹായിച്ചത് ഈ അനുഭവങ്ങളാണ്’– ഇതായിരുന്നു മീരയുടെ വാക്കുകള്‍. ആണ് മീരയുടെ ആ പോസ്റ്റിനു താഴെ ഭർത്താവ് വിപിനും കമെന്റുമായി എത്തിയിരുന്നു. എന്റെ ലോകം നീയാണ് എന്നും എൻ്റെ ജീവിത്തടം അനുഗ്രഹീതംക്കുന്നതും നീയാണ് ,എന്റെയും മകന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും നീയാണ് എന്ന് വിപിൻ കമെന്റായി കുറിച്ചിരുന്നു.

See also  ഒരുപാടു പെൺകുട്ടികളെ ദ്രോഹിച്ചിട്ടുണ്ട് - ഇവനെ ആരെങ്കിലും അടിച്ചു കൊല്ലണം - ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആർ സുകുമാരൻ

എന്നാൽ ഇപ്പോൾ “ഏറ്റവും സമാധാനപരമായ ഘട്ടത്തിലാണ്” എന്ന് താരം അടിവരയിടുമ്പോൾ, അത് വ്യക്തിജീവിതത്തിലെ ഈ പുതിയ തീരുമാനത്തെ കൂടി സൂചിപ്പിക്കുന്നതാണ്.

‘തന്മാത്ര’ എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് മീര വാസുദേവൻ മലയാളികളുടെ ഹൃദയം കീഴടക്കിയത്. 2005-ൽ ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയ മീര, ആ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് (പ്രത്യേക ജൂറി അവാർഡ്) ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. പിന്നീട് അന്യഭാഷാ ചിത്രങ്ങളിൽ സജീവമായ താരം, വർഷങ്ങൾക്ക് ശേഷം ‘കുടുംബവിളക്ക്’ എന്ന സീരിയലിലൂടെ നടത്തിയ രണ്ടാം വരവ് ഗംഭീര വിജയമായിരുന്നു.

ADVERTISEMENTS