സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടെ വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ അഭിനേതാക്കളുടെ വീഡിയോ ക്ലിപ്പ് വൈറലായിരിക്കുകയാണ്, ഷൈൻ ടോം ചാക്കോ ഒരു അഭിമുഖത്തിനിടെ മറീന മൈക്കിളിനോട് ആക്രോശിക്കുകയും അതുമൂലം താൻ പറയാൻ വന്ന കാര്യങ്ങൾ പറയാൻ പറ്റാതായി ആ നടി അറിവ് നിന്ന് പോവുകയും ചെയ്തു .
മറ്റൊരു പ്രൊജക്‌റ്റ് ചിത്രീകരിക്കുന്നതിനിടെ പ്രശ്‌നങ്ങൾ നേരിട്ട അനുഭവം മറീന പങ്കുവെച്ചതോടെയാണ് വാക്ക് തർക്കമുണ്ടായത്. താൻ പൊടിയടിച്ചു അലര്ജിയയി ആശുപത്രിയിൽ ആയിട്ടും ഒരു ഗവൺമെന്റ് ഹോസ്പിറ്റൽ ഡോക്ടറെ കൂട്ടിക്കൊണ്ടു വന് നിർമ്മാതാവ് തന്നെ വീണ്ടും അഭിനയിപ്പിച്ചു എന്നും ഒരു ദിവസം മുഴുവൻ തനിക്ക് റസ്റ്റ് താരത്തെ അഭിനയിക്കേണ്ടി വന്നും എന്നും മറീന പറയുന്നുണ്ട്. എന്നാൽ ഒരു മെയിൽ ആക്ടർ ആയിരുന്നു എങ്കിൽ അങ്ങനെ ഒരു അവസ്ഥ വരുമായിരുന്നോ എന്ന് പറയാനാകില്ല എന്ന് അവർ പറയുന്നുണ്ട്. താൻ അങ്ങനെ അഭിനയിച്ചിട്ടും അവർ തനിക്കെതിരെ നിർമ്മാതാക്കളുടെ സംഘടനയിൽ പരാതി നൽകി എന്നും താരം പറയുന്നുണ്ട്.
എന്നാൽ ഈ വിഷയം സംസാരിച്ചപ്പോൾ ആണ് നടൻ ഷൈൻ ടോം ഇതിനെ എതിർത്തുകൊണ്ട് മുഴുവൻ ആണുങ്ങളെയും അങ്ങനെ പറയരുത് എന്നൊക്കെ പറഞ്ഞു സംസാരിക്കാൻ തുടങ്ങിയത് . ഇതൊരു ‘വ്യക്തിഗത’ പ്രശ്‌നമാണെന്നും ‘പുരുഷ’ അഭിനേതാക്കളെ സാമാന്യവത്കരിക്കരുതെന്നും അയാൾ പറയുന്നു .
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാർ ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. മറീന തന്റെ കാര്യം വിശദീകരിക്കാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളാവുകയും നടിയുമായി ഷൈൻ ചൂടേറിയ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. അസ്വസ്ഥയായ മറീന ഒടുവിൽ അഭിമുഖത്തിൽ നിന്ന് പുറത്ത് പോകുന്നത് കണ്ടു.
ഇപ്പോൾ ഈ സംഭവത്തിൽ തന്റെ ഭാഗത്തെ വിശദീകരണത്തിനു ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് മറീന മൈക്കിൾ. സത്യത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു പീരീഡ്സ് ആയപ്പോൾ പോലും നല്ലൊരു ബാത്രൂം പോലുമില്ലാത്ത മുറിയായിരുന്നു ലഭിച്ചിരുന്നത്.എന്നും താൻ അവിടെ പറയാൻ വന്ന കാര്യങ്ങൾ പോലും സംസാരിക്കാൻ സമ്മതിക്കാത്ത അവസ്ഥയാണ് ഉണ്ടായതു എന്നും താൻ എല്ലാ ആണുങ്ങളെയും അല്ല പറഞ്ഞത് എന്നും ഒക്കെ നടി വിശദമാക്കുന്നുണ്ട്.
സത്യത്തിൽ മറീന മുന്നോട്ട് വച്ച കാര്യങ്ങൾ എല്ലാം തന്നെ നൂറു ശതമാനം ശരിയാണ് എന്നതാണ് വസ്തുത. പക്ഷേ വികലമായ വാചകങ്ങളും വായിൽ തോന്നിതു കോതയ്ക്ക് പട്ടു എന്ന രീതിയിലുളള സംസാരം കൊണ്ട് ഷൈൻ ബഹളം വച്ച് മറീനയ്ക്ക് സംസാരിക്കാൻ പോലും അവസരം കൊടുത്തില്ല എന്നതാണ് വസ്തുത. ഒരാൾ അനുഭവിച്ച ഒരു ദുരവസ്ഥ പോലും അവർക്ക് അവിടെ വിശദമാക്കാൻ അയാൾ അനുവദിച്ചില്ല. അത് തന്നെയാണ് ആ പെൺകുട്ടി പറയാനും ശ്രമിക്കുന്നത്. ഒരു പുരുഷ അഭിനേതാവിനു ഇത്തരത്തിലുള്ള ദുരവസ്ഥ എവിടെയും ഉണ്ടാകില്ല. ഇതേ പോലെ ഒരു മെയിൽ ആക്ടറിനോട് ഷൈൻ സംസാരിക്കുമോ എന്ന് നമുക്കും ചോദിക്കാം. സ്ത്രീകളോട് എങ്ങനെ സംസാരിക്കണം എന്ന സാമാന്യ മര്യാദ പോലുമില്ലാതെ അബ്‌നോർമ്മൽ ആയ ഒരു വ്യക്തിയെ പോലെയാണ് അയാൾ അവിടെ സംസാരിക്കുന്നത്. ഇയാളെ പോലെയുള്ള ആളുകൾ ഉള്ള സെറ്റാണെങ്കിൽ ഒരു പെൺകുട്ടി എങ്ങനെ അവിടെ തന്റെ ആവശ്യങ്ങൾ തുറന്നു പറയുകയോ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുകയോ ചെയ്യും. ഒരാളെ സംസാരിക്കാൻ പോലും അനുവദിക്കാത്ത താരത്തിലുള്ള് എന്ത് പ്രകോപനം ആണ് അവിടെ ഉണ്ടായത്.
ഇത് ഒരു മെയിൽ ഡോമിനേറ്റഡ് സമൂഹം ആണ് എന്നും അവിടെ ഇത്തരം കാര്യങ്ങൾ നടക്കുമെന്നും ഷൈൻ ടോം ചാക്കോയ്ക്ക് നല്ല രീതിയിൽ അറിയാം അപ്പോൾ ആ പെൺകുട്ടിക്ക് പിന്തുണ കൊടുക്കുന്നതിനു പകരം താനും ആ പുരുഷാധിപത്യ സ്വൊഭാവമുളള സമൂഹത്തിലെ ഒരംഗമാണ് എന്ന് തരത്തിലുള്ള പെരുമാറ്റം ആണ് അയാൾ കാട്ടുന്നത്
മറീന പറഞ്ഞത്
https://www.instagram.com/reel/C2NYDafya-u/