മലയാള സിനിമയിൽ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നായികമാർ വളരെ കുറവാണ്. അവരിൽ എടുത്തു പറയേണ്ട ഒരു പേരാണ് നടി ലെനയുടെ പേര്. മമ്മൂട്ടിയെ പോലെ തന്നെ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ലെന. ഇപ്പോൾ പൂർണ്ണമായും ആത്മീയതയിലേക്ക് തിരിഞ്ഞിരിക്കുക കൂടിയാണ് നടി. അടുത്തിടെ താരം ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. ആത്മാവിനെക്കുറിച്ചും സ്വയം തിരിച്ചറിയുന്നതിനെ കുറിച്ച് ഒക്കെയാണ് ഈ പുസ്തകത്തിൽ താരം സംസാരിക്കുന്നത്. വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിൽ ആയിരുന്നു ഈ ഒരു പുസ്തകം താരം ഒരുക്കിയത്. പുസ്തകത്തെ കുറിച്ച് സംസാരിച്ചപ്പോൾ ലെന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മനസ്സ്, ജാതകം തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു നടി സംസാരിച്ചത്. പഴയകാലത്തെ രീതികളിലേക്ക് പോകുന്നതാണ് ഏറ്റവും നല്ലത് എന്നാണ് താരം പറയുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ തന്റെ വീട്ടിൽ മൺചട്ടിയിൽ ആണ് പാചകം ഒക്കെ ചെയ്യുന്നത്. അയണിന്റെ കുറവാണ് അതിന് കാരണം. ഇതേക്കുറിച്ച് ആണ് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്. തന്റെ അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ ചെയ്ത രീതികളാണ് ഇപ്പോൾ പിന്തുടർന്നു കൊണ്ടിരിക്കുന്നത്. മരങ്ങളും പച്ചക്കറികളും ഒക്കെ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം തന്നെ ഒരു വീട് വയ്ക്കുകയും ചെയ്യുന്നു. നമ്മുടെ തലച്ചോറിന് തന്നെ മൂന്ന് സെറ്റുകളെയാണ് ഉള്ളത്. ഹൃദയത്തിലേക്കുള്ള സീലിംഗും ബ്രെയിനും ഇമോഷണൽ ബ്രെയിനും. കോഗ്നറ്റീവ് ആണ് ഉള്ളത്. ഈ മൂന്നു ബ്രയിനുകളിലൂടെ ആണ് മനസ്സ് കോൺടാക്ട് ആകുന്നത്.
നമ്മുടെ മനസ്സിനെ വേണമെങ്കിൽ ഇന്റർനെറ്റുമായി ഉപമിയ്ക്കാം. കാരണം നമുക്ക് അതിലേക്ക് എന്ത് സാധനവും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. എല്ലാവരുടെയും ഒരു പൊതുസ്വത്ത് തന്നെയാണ് മനസ്സ്. പക്ഷേ ഇന്റർനെറ്റിന് പുറത്തും ഒരു ജീവിതം ഉണ്ടെന്ന് നമ്മൾ മനസ്സിലാക്കണം.
ജീവിതത്തിലെ എല്ലാം തന്നെ നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ആണ്. ജാതകം എന്നത് നമ്മുടെ ഒരു ബ്ലു പ്രിന്റ് ആയി തന്നെ കണക്ക് കൂട്ടാം. എന്റെ ജാതകത്തിൽ ചിലപ്പോൾ കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കും എന്ന് ഉണ്ടായിരുന്നു. അത് ശരിയായി തന്നെ ജീവിതത്തിൽ സംഭവിച്ചു.
ഞാൻ കുട്ടികളെ വേണ്ട എന്ന് വെച്ചു. കല്യാണയോഗമുണ്ട്, സന്യാസയോഗമുണ്ട് എന്നൊക്കെ ഉണ്ട്. അതിൽ നിങ്ങൾ ഏതു തിരഞ്ഞെടുക്കുന്നു എന്നതാണ് നിങ്ങളുടെ ചോയ്സ്. യോഗം ജീവിതത്തിന്റെ ഒരു ബ്ലൂപ്രിന്റ് ആണ് എന്നും ലെന പറയുന്നു.
ഓമനത്തിങ്കൾപക്ഷി എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്ത് അതിലെ നായിക എപ്പോഴും കരയുകയാണ്. ഞാനാണെങ്കിൽ ഗ്ലിസറിന് ഉപയോഗിക്കാതെയാണ് കരഞ്ഞതും ആന്റി ഡിപ്രസിഡുകൾ കഴിച്ച് ഒരു ബുദ്ധിമുട്ടിൽ ആയിരുന്നു ഞാൻ. അപ്പോൾ 2017 വരെയുള്ള എന്റെ ജീവിതത്തിൽ മാനസികമായി തന്നെ ഒരുപാട് വിഷമഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇന്നത്തെ യുവതലമുറയ്ക്ക് എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ഉടനെ തിരഞ്ഞെടുക്കാൻ സാധിക്കുന്നത് ആത്മഹത്യയാണ്. എന്നാൽ അതല്ല അതിനുള്ള പരിഹാരം എന്നത്. പ്രശ്നങ്ങളെ ആസ്വദിക്കുകയാണ് വേണ്ടത്. നമ്മുടെ ജീവിതം ശരിക്കും തുടങ്ങുന്നത് തന്നെ മുപ്പതിനു ശേഷമാണ്. നാല്പതുകളിലാണ് നമ്മുടെ ജീവിതം ജീവിക്കുന്നത്.