മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച് നടിയാണ് കൃപ. അമ്മ രേഖയും സിനിമ മേഖലയിൽ തന്നെ ഉള്ളതായതുകൊണ്ട് കൃപയ്ക്ക് അവസരങ്ങളുടെ ദൗർ ലഭ്യം ഉണ്ടായിരുന്നില്ല. കൃപ എന്ന നടിയെ തിരിച്ചറിയണമെന്നുണ്ടെങ്കിൽ മലയാള സിനിമയിലെ ഏറ്റവും പ്രസിദ്ധമായ ഒരു ഒറ്റ ഡയലോഗ് മാത്രം മതി. ശ്രീനിവാസൻ സംവിധാനം ചെയ്ത അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ” അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ” എന്ന ഡയലോഗ് കൃപയെ തിരിച്ചറിയാൻ എല്ലാ മലയാളികളെയും സഹായിക്കും. ആ കുട്ടികളില്‍ ഒരാളായി അഭിനയിച്ചത് കൃപയാണ്.
പ്രണയവർണ്ണങ്ങൾ എന്ന സിനിമയിലും കൃപ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മുതിർന്നപ്പോൾ ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.
തന്റെതല്ലാത്ത കാരണത്താൽ ആയിരുന്നാലും സിനിമയുടെ ചതിക്കുഴിയിൽ വീണവരിൽ ഒരാളാണ് കൃപയും.
തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ തന്നെ അഭിനയിച്ച ഒരു സിനിമയാണ് തനിക്ക് ഈ വിധി വരുത്തി വെച്ചതെന്ന്കൃപ പറയുന്നു. ആ സിനിമയുടെ കഥ കഥ കേട്ടത് ഞാനും അച്ഛനും കൂടിയായിരുന്നു. 55 വയസ്സുള്ള ഒരാളും അയാളുടെ മകളുടെ ഫ്രണ്ടും തമ്മിലുള്ള പ്രണയമായിരുന്നു ഇതി വൃത്തം.
അവിഹിതബന്ധങ്ങൾ മൂലം ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ചിട്ടായിരുന്നു സിനിമ ചർച്ച ചെയ്യുന്നത്. അതിനകത്ത് ഇന്റിമേറ്റ് സീൻസ് ഉണ്ടാകുമെന്ന് അവർ പറഞ്ഞപ്പോഴും അത് പറ്റില്ല എന്നും പറഞ്ഞിരുന്നു. പിതാവും കന്യകയും എന്ന ചിത്രത്തിന്റെ കാര്യമാണ് കൃപ പറഞ്ഞത്. ഫ്ലോവേര്സ് ചാനലിലെ ഒരു കോടി പ്രോഗ്രാമില്‍ വന്നപ്പോള്‍ ആണ് ഈ കാര്യങ്ങള്‍ താരം തുറന്നു പറയുന്നത്.
തനിക്ക് 19 വയസ്സുള്ളപ്പോൾ പൂർത്തീകരിച്ച സിനിമ എന്നാൽ പ്രദർശനത്തിന് എത്തിയിരുന്നില്ല. വർഷങ്ങൾക്കു ശേഷം സിനിമ എത്തിയപ്പോൾ താൻ അഭിനയിക്കാത്ത പലരംഗങ്ങളും അതിനകത്ത് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടായിരുന്നു. അശ്ലീലമായ രീതിയിലായിരുന്നു പല സീനുകളും ചിത്രീകരിച്ചിട്ടുണ്ടായിരുന്നത്. അതൊന്നും താൻ ചെയ്തിട്ടില്ല എന്നും കൃപ പറയുന്നു.
സിനിമ പൂർത്തിയാകുമ്പോൾ താൻ ഡെലിവറി കഴിഞ്ഞ് കിടക്കുകയായിരുന്നു എന്നും തനിക്ക് അപ്പോൾ ഒരു അധ്യാപികയുടെ ജോലിക്കായി കോൾ ലെറ്റർ വന്നിട്ടുണ്ടായിരുന്നു. എന്നാൽ ഈ സിനിമ ഇറങ്ങിയതിനു ശേഷം ആ ജോലി എനിക്ക് നഷ്ടപ്പെട്ടു.
എന്റെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു അമ്മ ആ കഥ കേട്ടിട്ടുണ്ടായിരുന്നെങ്കിൽ ഒരിക്കലും സമ്മതിക്കില്ല ആയിരുന്നു എന്ന് അമ്മ പറഞ്ഞു. ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും തനിക്ക് താങ്ങായി തന്റെ ഭർത്താവ് കൂടെ ഉണ്ടായിരുന്നു എന്ന് കൃപ വെളിപ്പെടുത്തുന്നു.