നായികമാർക്ക് പ്രായമാകും പക്ഷേ നടൻമാർക്ക് ങ്ങാനേ ഒന്നില്ല സിനിമയിൽ സംഭവിക്കുന്ന കാര്യമാണ്. സിനിമയിൽ എപ്പോളും വേഗം ഫീൽഡ് ഔട്ട് ആകുന്നതു നായികമാരാകും . മിക്കവാറും വിവാഹശേഷമാണ് സിനിമ വിട്ടു പോകുന്നത്. പുരുഷ മേൽക്കോയ്മയുള്ള സമൂഹത്തിൽ അത് സാധാരണമാണ്. വലിയ മുൻനിര താരങ്ങളായി ഒക്കെ തിളങ്ങി നിന്നിരുന്ന പല നടിമാരും വിവാഹത്തോടെ കുടുംബ ജീവിതത്തിന്റെ നാലു ചുവരുകൾക്കുള്ളിലേക്കും മക്കളും കുടുംബവും എന്നുള്ള പ്രാരാബ്ധത്തിലേക്കുമൊക്കെ ഒതുങ്ങി പോകുന്നത് സർവ്വ സാധാരണമാണ്. ഇപ്പോൾ ഒരു പരിധി വരെ അതിനൊരു മാറ്റം വന്നിട്ടുണ്ട് എങ്കിലും അത്തരം കാഴ്ചകൾ വിരളമല്ല.
90 കളിൽ മലയാളത്തിലും താമിസിലുമൊക്കെ തിളങ്ങി നിന്നിരുന്ന മുൻ നിര നായികയായിരുന്നു ഇന്ദ്രജ വെള്ളാരം കണ്ണുള്ളത് സുന്ദരി. പക്ഷെ താരവും വിവാഹത്തോടെ സിനിമയിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ ഇപ്പോൾ താരം ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്.താരത്തിന്റെ വിവാഹം അല്പം വിവാദമായിരുന്നു. തുളു ബ്രാഹ്മണ വിഭാഗത്തിൽ പെടുന്ന ഇന്ദ്രജ വിവാഹം കഴിച്ചത് ഒരു മുസ്ലിമിനെ ആയിരുന്നു.നടനും തിരകക്ത കൃത്തുമായ അബ്സാർ ആണ് താരത്തിന്റെ ഭർത്താവ്. ഒരു മുസ്ലിം പയ്യനെ വിവാഹം കഴിക്കുക എന്നത് തന്റെ തന്റെ വീട്ടുകാർക്ക് ഒട്ടും അംഗീകരിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല എന്നും ഇന്ദ്രജ പറയുന്നു. നാട്ടിലും വീട്ടിലുമൊക്കെ തങ്ങൾ വിവാഹിതരാകുന്നതിനു ശക്തമായ എതിർപ്പുണ്ടായിരുന്നതായി താരം പറയുന്നു.
ഏൿദേശം ആര് വർഷത്തോളം ഇരുവരും കാത്തിരുന്നതായി തരാം പറയുന്നു. ഒരു പക്ഷേ വീട്ടുകാരുടെ മനസ്സ് മാറും എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത് എന്ന് ആണ് തരാം പറയുന്നത് . പക്ഷേ സംഭവിച്ചത് വിപരീതമായാണ്.എതിർപ്പ് ശക്തമായി തന്നെ നിലനിന്നു അതിനു ശേഷമാണു തങ്ങൾ രെജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിച്ചത്.ഭർത്താവായി വരുന്ന ആൾക്ക് നിര്ബന്ധമായി ഉണ്ടാകേണ്ട ഒരു ഗുണമാണ് അയാൾ മദ്യപിക്കരുത് പുകവലിക്കരുത് .അബ്സാർ പൂർണമായും അങ്ങനെ ഉള്ള ഒരാളാണ് എന്നാണ് ഇന്ദ്രജ പറയുന്നു. സിനിമയോടൊപ്പം അബ്സാർ ബിസിനസ്സും ചെയ്യുന്നുണ്ട് എന്നും ഇന്ദ്രാജാ പറയുന്നു.