സെലീന ജെയ്റ്റ്‌ലി ഒരു ഇന്ത്യൻ നടിയും മുൻ സൗന്ദര്യ റാണിയുമാണ്. ബോളി വുഡ് ലാണ് താരം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് . 1981 നവംബർ 24 ന് ഇന്ത്യയിലെ ഷിംലയിൽ ജനിച്ചു. ജെയ്റ്റ്‌ലി ഒരു മോഡലായി തൻ്റെ കരിയർ ആരംഭിച്ചു, 2001-ൽ മിസ് ഇന്ത്യ കിരീടം നേടി, അതേ വർഷം തന്നെ മിസ് യൂണിവേഴ്‌സിൽ നാലാം റണ്ണറപ്പായി.
2003-ൽ ബോളിവുഡ് സിനിമകളിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച സെലീന ഹിന്ദി സിനിമയിൽ മാത്രമല്ല പല അന്താരാഷ്ട്ര സിനിമകളിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട് .
അഭിനയം മാത്രമായിരുന്നില്ല സെലീനയുടെ ജീവിതലക്ഷ്യം അതിനു പുറമെ തൻ്റെ അഭിഭാഷക പ്രവർത്തനത്തിനും പ്രശസ്തയാണ്. അവർ എൽജിബിടി കമ്മ്യൂണിറ്റിയുടെ ഒരു പ്രമുഖ പിന്തുണക്കാരികൂടി യാണ് . ഇന്ത്യയിലെ എൽജിബിടി കമ്മ്യൂണിറ്റിക്കാരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ജെയ്റ്റ്‌ലി നിരവധി ചാരിറ്റബിൾ ഓർഗനൈസേഷനുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വനിതാ കൂടിയാണ് , കൂടാതെ നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, മൃഗ പീഡനത്തിനെതിരെ പോരാടുക, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ പിന്തുണയ്ക്കൽ എന്നിവയുൾപ്പെടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
ബോളിവുഡ് സ്റ്റാർസ് ആയ ഫിറോസ് ഖാനിനും മകൻ ഫർദീൻ ഖാനുമൊപ്പം കിടക്ക പങ്കിട്ട നടിയെന്ന് വിളിച്ചു ഒരാൾ സെലീന ജെയ്റ്റിലിക്ക് എതിരെ ആരോപണം ഉന്നയിച്ചു ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരുന്നു.
ഫിറോസിനും മകൻ ഫർദീൻ ഖാനുമൊപ്പമാണ് താൻ ഉറങ്ങിയതെന്ന് പറഞ്ഞയാൾക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സെലീന നടത്തിയത് .ഇത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ട്വിറ്ററിൽ ഒരു ട്വിറ്റർ നിരൂപകൻ ആയ ഉമൈർ സന്ധു എഴുതിയത് ഇങ്ങനെ ആയിരുന്നു , “ബോളിവുഡിലെ അച്ഛനും (ഫിറോസ് ഖാൻ) മകനും (ഫർദീൻ ഖാൻ) ഒപ്പം പലതവണ കിടക്ക പങ്കിട്ട ഒരേയൊരു നടിയാണ് സെലീന ജെയ്റ്റ്ലി.”
ഈ പോസ്റ്റ് സെലീനയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവാദ പോസ്റ്റിനു മറുപടിയായി സെലീന തിരിച്ചു പോസ്റ്റ് ഇടുന്നത് .
ഈ ഗോസ്സിപ്പിനു മറുപടിയായി സെലീന ജെയ്റ്റ്‌ലി എഴുതിയത് , “പ്രിയ മിസ്റ്റർ സന്ധു ഇത് പോസ്റ്റ് ചെയ്തത് മൂലം നിങ്ങൾക്ക് ഒരു പുരുഷനാകാൻ ആവശ്യമായ ദൈർഘ്യവും നീളവും നിങ്ങള്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ നിങ്ങളുടെ ഉദ്ധാരണക്കുറവ് പരിഹരിക്കാൻ ഈ പോസ്റ്റ് ഇട്ടതുമൂലം കഴിഞ്ഞുവെന്നും പ്രതീക്ഷിക്കുന്നു . പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ വേറെയും വഴികളുണ്ട്. അതിനു ഒരു ഡോക്ടറുടെ അടുത്ത് പോയാലും മതി , അതുംകൂടി നിങ്ങൾ എപ്പോഴെങ്കിലും പരീക്ഷിക്കണം”
ഇതല്പം കടുത്തുപോയില്ലേ എന്ന് ചിലർ കമന്ൽറില്‍ ചോദിക്കുന്നുണ്ട്.എന്നാൽ അയാൾക്ക് എതിരെ നിയമ നടപടി എടുക്കണമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.എന്തായാലും വിവാദ പോസ്റ്റും അതിന്റെ മറുപടിയും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്.
വിവാദ പരാമർശം നടത്തിയ ഉമൈർ സന്ധുവിന്റെ ജീവചരിത്രം അനുസരിച്ച്, അദ്ദേഹം “ഓവർസീസ് സെൻസർ ബോർഡ് അംഗമാണ്. ഏറ്റവും വിവാദപരമായ രീതിയിൽ നിരൂപണം നടത്തുന്നതിൽ ഒന്നാം നമ്പർ ദക്ഷിണേഷ്യൻ ചലച്ചിത്ര നിരൂപകനും ബോളിവുഡിലെ മുതിർന്ന ഗോസിപ്പ് ജേണലിസ്റ്റും ആണെന്നാണ് അറിയാൻ കഴിയുന്നത് .”
ഇനി നിങ്ങൾ അയാളുടെ പ്രൊഫൈൽ പരിശോധിച്ചാൽ, എല്ലാ സെലിബ്രിറ്റികളെയും വ്യക്തി ഹത്യ ചെയ്യുന്നതിനായി അവരെക്കുറിച്ചു വൃത്തികെട്ട ആരോപണങ്ങൾ സൃഷ്ട്ടിച്ചു ട്രോളാൻ ഇയാൾ മുൻപന്തിയിലാണ്
സെലീന ജെയ്റ്റ്‌ലി ഇപ്പോൾ ഓസ്ട്രിയയിൽ തൻ്റെ ബിസിനസുകാരനായ ഭർത്താവ് പീറ്റർ ഹാഗിനും അവരുടെ മൂന്ന് ആൺകുട്ടികൾക്കുമൊപ്പം സുഖമായി താമസിക്കുന്നു.