ആ മോശം അനുഭവങ്ങൾ കൊണ്ടാണ് സിനിമ ഉപേക്ഷിച്ചത് : ആത്മഹത്യ പോലും ചിന്തിച്ചു – ദാദാ സാഹിബിൽ മമ്മൂട്ടിയുടെ നായികയായ രമ്യയുടെ വെളിപ്പെടുത്തൽ

863

ഒരു ശാലീന സുന്ദരിയായി മലയാള സിനിമ ലോകത്തേക്ക് കടന്നെത്തിയ നടിയാണ് രമ്യ. ഒരുപക്ഷേ രമ്യ എന്ന പേരിലുള്ള ഒരു നായികയെ അധികം ആർക്കും അറിയില്ല. സിനിമയിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് രമ്യ ചെയ്തിട്ടുള്ളത് അതിൽ ഒരു സൂപ്പർഹിറ്റും ഉണ്ടായിരുന്നു. രെമ്യ എന്ന നടി ആരെന്നു തിരിച്ചറിയണമെങ്കിൽ ഒരേയൊരു സിനിമയുടെ പേര് പറഞ്ഞാൽ മതി.ദാദാസാഹിബിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ ആതിര എന്ന് സിനിമയിൽ അറിയപ്പെടുന്ന നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയാണ് രമ്യ.

വളരെ കുറച്ച് സിനിമകൾ മാത്രം അഭിനയിച്ചു വളരെ പെട്ടെന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷമായ വ്യക്തിയാണ് രമ്യ. പിന്നീട് തൻറെ ഭർത്താവുമൊത്ത് ക്യാറ്ററിങ് സർവീസ് ഒക്കെ നടത്തി മുന്നോട്ടു പോകുന്ന രമ്യയെ കുറിച്ചുള്ള വാർത്തകൾ പലതവണയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ മനോരമ നടത്തിയ അഭിമുഖത്തിൽ എന്തുകൊണ്ടാണ് താൻ സിനിമ വിട്ടത് എന്നുള്ള കാര്യങ്ങൾ തുറന്നു പറയുകയാണ് താരം.

ADVERTISEMENTS
   

ദാദാസാഹിബിൽ മമ്മൂട്ടിയെ മമ്മൂട്ടിയുടെ നായികയായി എത്തിയ രമ്യയുടെ മറ്റു ചിത്രങ്ങളായിരുന്നു കരുമാടിക്കുട്ടൻ, അണുകുടുംബംഡോട്ട് കോം, കാക്കി നക്ഷത്രം,ഭർത്താവുദ്യോഗം തുടങ്ങിയവ.കോട്ടയം സ്വദേശിയും തൻറെ അടുത്ത ബന്ധുവും കൂടിയായ വിഷ്ണു നമ്പൂതിരിയാണ് രമ്യ വിവാഹം കഴിച്ചത്. നിരവധി അവസരങ്ങൾ ആണ് ദാദാസാഹിബിന് ശേഷവും രമ്യയെ തേടിയെത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ സിനിമ അഭിനയം പൂർണമായി നിർത്തി പിന്നോട്ട് പോയത് എന്തിനായിരുന്നു എന്ന് താരം ഇപ്പോൾ തുറന്നു പറയുകയാണ്.

തന്റെ സഹോദരിയുടെ ഭർത്താവിൻറെ സഹായത്തോടുകൂടിയാണ് താൻ സിനിമയിലേക്ക് എത്തിയത്. അദ്ദേഹത്തിന് സിനിമ അഭിനയം താല്പര്യമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ സഹോദരിയുടെ നിർബന്ധപ്രകാരമാണ് സിനിമയുടെ ഓഡിഷൻ പോയത്. ദാദാസാഹിബ് എന്ന സിനിമയുടെ ഓഡിഷൻ ആയിരുന്നു പോയത്. അങ്ങനെ അതിൽ തനിക്ക് അവസരം ലഭിക്കുകയും ആ സിനിമയിൽ നായികയായി അഭിനയിക്കുകയായിരുന്നു. താൻ അഭിനയിച്ച 2 ചിത്രങ്ങൾ ഒഴികെ ബാക്കി എല്ലാ ചിത്രങ്ങളുംനായികയായി തന്നെയായിരുന്നു അഭിനയിച്ചത് എന്ന് രമ്യ പറയുന്നു.

ആ ചിത്രത്തിൽ അഭിനയിക്കാൻ തുടങ്ങുന്ന അതേസമയത്ത് തന്നെ മോഹൻലാലിൽ ചിത്രം ദേവദൂതനിലും തനിക്ക് ഒരു വേഷം ലഭിച്ചിരുന്നു. എന്നാൽ ദാദാ സാഹിബിൽ വാക്ക് കൊടുത്തതുകൊണ്ടാണ് ആ വേഷം ചെയ്യാതിരുന്നത് എന്നും രമ്യ പറയുന്നു. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ സിനിമയെക്കുറിച്ച് യാതൊരു കാര്യവും തനിക്കറിയില്ലായിരുന്നു കുറച്ചു സ്റ്റിൽ ക്യാമറകൾക്ക് മുന്നിൽ ഫോട്ടോസ് എടുക്കുന്നതിന് മാത്രം നിന്നിട്ടുള്ളതാണ്. ആദ്യമായി സിനിമ എന്ന ലോകത്തെ കാണുമ്പോൾ പൂർണ്ണ അമ്പരപ്പിലായിരുന്നു നിന്നിരുന്നത് എന്ന് രമ്യ പറയുന്നത്.

വളരെ സാധാരണപ്പെട്ട ഒരു കുടുംബത്തിലുള്ള അംഗമാണ് താൻ എന്നും വളരെ നാട്ടിൻപുറം ആയ ഒരു ഗ്രാമമാണ് തന്റെതെന്നും അങ്ങനെയുള്ള ഒരു സ്ഥലത്ത് ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ആയതുകൊണ്ട് തന്നെ തനിക്ക് സിനിമ ലോകത്തെ മറ്റ് കാര്യങ്ങളെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു കൊണ്ടുതന്നെ അധികം സിനിമകൾ ഒന്നും തീയറ്ററിൽ കൊണ്ട് പോയി കാണിക്കാൻ ആരുമില്ലായിരുന്നു, ആകെ കാണുക ടിവി യിലൂടെ മാത്രമാണ് ഉണ്ടായിരുന്നത് എന്നും രമ്യ പറയുന്നു.

ഈ പറക്കും തളികയിലും തന്നെ സജസ്റ്റ് ചെയ്തിരുന്നതാണ് എന്നും എന്നാൽ അന്ന് നടൻ ദിലീപിനേക്കാൾ തനിക്ക് കുറച്ചുകൂടി ഹൈറ്റ് തോന്നും എന്നുള്ളതുകൊണ്ടാണ് ആ അവസരം പോയതെന്നും രമ്യ പറയുന്നു
അഞ്ചോളം സിനിമകൾ താൻ അഭിനയിച്ചിട്ടുണ്ടെന്നും ജഗദീഷിന്റെ ഭർത്താവുദ്യോഗം എന്ന ചിത്രത്തിൽ മുഴുനീള നായിക വേഷത്തിൽ ഉണ്ടായിരുന്നുവെന്നും രമ്യ ഓർക്കുന്നു.

നിരവധി അവസരങ്ങളും ലഭിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെയാണ് രമ്യ അപ്രതീക്ഷിതമായ സിനിമയിൽ നിന്നും പിന്നോട്ട് പോയത്. അതിന്റെ കാരണമായി രമ്യ പറഞ്ഞത് സിനിമ ലോകത്തെ പല രീതികളോടും തനിക്ക് പിടിച്ചുനിൽക്കാൻ ആകാതെയാണ് താൻ പെട്ടെന്ന് സിനിമ നിർത്തുകയാണ് എന്ന്.

തനിക്ക് സിനിമയിൽ നിന്നും കുറച്ച് ദുരവസ്ഥകൾ ഉണ്ടായിട്ടുണ്ട് അത് തൻറെ ജീവിതത്തെ മൊത്തത്തിൽ തന്നെ താളം തെറ്റിച്ചിട്ടുണ്ട് എന്ന് രമ്യ പറയുന്നു. എങ്ങനെയെങ്കിലും അതിൽ നിന്ന് രക്ഷപ്പെടണം എന്നുള്ള ചിന്ത കൊണ്ടാണ് ഒറ്റയടിക്ക് സിനിമ പൂർണമായും നടത്തിയത് എന്ന് രമ്യ പറയുന്നു. സിനിമയിലെ അധികം ആരോടും പ്രത്യേകിച്ച് ഒന്നും പറയാതെയാണ് താൻ സിനിമയിൽ നിന്ന് പിൻവാങ്ങിയത്

തന്നെ പിന്നീട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകൾ വിളിക്കുമ്പോൾ താൻ നിർത്തുകയാണ് എന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞത്. പിന്നീട് തൻ്റെ ഫോൺ നമ്പർ അടക്കം താൻ മാറിയിരുന്നു എന്ന് രമ്യപറയുന്നു. വലിയ രീതിയിൽ സിനിമയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് രമ്യ പറയുന്നു. അത് ഇപ്പോഴും തന്റെ മനസ്സിൽ ഒരു കണ്ണീരായി നിലനിൽക്കുന്നുണ്ട് എന്ന് പറയുന്നു രമ്യ പറയുന്നു. അത്തരം ദുരന്തങ്ങൾ ഉണ്ടായതുകൊണ്ട് തന്നെ സിനിമ അഭിനയത്തിലേക്ക് പോകണ്ടായിരുന്നു എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് രമ്യ പറയുന്നു. സിനിമയിൽ താൻ അഭിനയിച്ചില്ലായിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു കരിയർ തനിക്ക് ഉണ്ടാവുകയായിരുന്നു എന്നും താൻ സിവിൽ പഠിച്ചതായിരുന്നു എന്നും രമ്യ പറയുന്നു പക്ഷേ ഇപ്പോൾ അതും ഇല്ല ഇതും ഇല്ല എന്ന അവസ്ഥ ആയിപോയി എന്ന് താരം പറയുന്നു.

താൻ ഇത്രയും വർഷവും ആയിട്ടും ഒരിക്കലെങ്കിലും ഇതൊക്കെ പറയണമെന്ന് ആഗ്രഹിച്ചതാണ് കാരണം പലരും സ്ക്രീനിൽ കാണുന്ന പോലെ അല്ല നേരിട്ട് നമ്മളോട് കാണുമ്പോൾ സംസാരിക്കുന്നത് അവർ അപ്പോൾ പറയുന്ന കാര്യങ്ങളും ചോദിക്കുന്ന ചോദ്യങ്ങളും കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും. അത്തരം കാര്യങ്ങൾ നമ്മളോട് മുഖത്തുനോക്കി ചോദിക്കുന്നതിൽ അവർക്ക് യാതൊരു മടിയുമില്ല എന്ന് രമ്യ പറയുന്നു. എന്ത് തരം കാര്യങ്ങൾ എന്നുള്ളത് സിനിമയെ അറിയാവുന്ന ആർക്കും വ്യക്തമാക്കുന്ന രീതിയിൽ തന്നെയാണ് രമ്യ പറയുന്നത്.

മോശമായി സിനിമയിൽ ഉള്ള പലരും തന്നെ സമീപിച്ചു എന്ന് തന്നെയാണ് താരം പറഞ്ഞു വരുന്നത്. എല്ലാർക്കും ചിലപ്പോ അത് തരണം ചെയ്യാൻ പറ്റില്ല. ആദ്യമൊക്കെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം എന്നും തൻറെ വളരെ സാധാരണപ്പെട്ട ഒരു കുടുംബമാണ് സാമ്പത്തികം വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുംബമാണ് അതുകൊണ്ടുതന്നെ കുടുംബത്തെ കരകയറ്റാൻ കുറച്ചുനാൾ സിനിമയിൽ പിടിച്ചെന്നാൽ കുറച്ചു സമ്പത്ത് ഉണ്ടാക്കാം എന്ന് ചിന്തിച്ചിരുന്നുവെങ്കിലും സിനിമയിലെ വളരെ കുറച്ചു ഒരു വിഭാഗം ആൾക്കാരുടെ മോശം പ്രവണത മൂലം അത് വേണ്ടാന്നു വെക്കുകയായിരുന്നു. അത്തരത്തിലുള്ള കാര്യങ്ങൾ കാര്യങ്ങളും നേരിട്ട് ചോദിക്കുന്നതിൽ അവർക്ക് യാതൊരു മടിയില്ലെന്നും അത്തരത്തിലുള്ള പ്രവണത തുടർന്നപ്പോൾ ആണ് സിനിമ തനിക്ക് പറ്റിയ മേഖല അല്ല എന്ന് തിരിച്ചറിഞ്ഞതും പിൻവാങ്ങിയത് എന്ന് പറയുന്നു.

ഇത്തരം ചോദ്യങ്ങൾ ഒന്നും തനിക്ക് അഭിമുഖീകരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല അത് മറ്റുള്ളവരെ പോലെ അത് നേരിടാനുള്ള മനക്കട്ടിയും തനിക്ക് ഉണ്ടായിരുന്നില്ല എന്ന് താരം പറയുന്നു. അതിൽ നിന്നും രക്ഷപ്പെടാൻ തനിക്ക് ഒന്ന് രണ്ട് വർഷം തന്നെ എടുത്തു എന്ന് രമ്യ പറയുന്നു. അധികം പുറത്തിറങ്ങാതെ ആരോടും സഹകരിക്കാതെ വീട്ടിൽ തന്നെ ആയിരുന്നു കുറച്ചുനാൾ എന്ന് രമ്യ ഓർക്കുന്നു. അത്രയും മോശം അനുഭവങ്ങൾ ആണ് സിനിമ തനിക്ക് ഉണ്ടാക്കി തന്നതെന്ന് താരം പറയുന്നു.

എന്നാൽ ഇപ്പോൾ തൻ്റെ ജീവിതത്തിൽ വളരെ സന്തുഷ്ടയാണെന്ന് താരം പറയുന്നു. ഭർത്താവായ വ്യക്തി തന്നെ അടുത്ത ബന്ധുവാണെന്നും അദ്ദേഹത്തോട് അന്ന് ആ സമയത്ത് താൻ തന്നെ നേരിട്ട് ചോദിക്കുകയായിരുന്നു വിവാഹം കഴിക്കാമോ എന്ന്; തന്നെ മനസ്സിലാക്കിയ ആൾ ആയതുകൊണ്ട് തന്നെ അദ്ദേഹം അതിന് താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു എന്നും അങ്ങനെയാണ് താൻ ആ പ്രശ്നങ്ങളിൽ നിന്നെല്ലാം രക്ഷനേടിയതെന്നും രമ്യ പറയുന്നു. ഭർത്താവ് ഒരു ദൈവ ദൂതനായി വന്നു തന്നെ രക്ഷിക്കുകയായിരുന്നു എന്നും തരാം പറയുന്നു.

നമ്മൾ ഒരിക്കലും സ്വപ്നത്തിൽ പോലും കരുതാത്ത ആൾക്കാരാണ് അത്തരം വൃത്തികെട്ട ആവശ്യങ്ങളുമായി തൻറെ നേരെ വന്നിട്ടുള്ളത് എന്നും അന്ന് പക്ഷേ ഒരു പോലീസ് കംപ്ലയിന്റ് കൊടുക്കാനോ അതിനെതിരെ പ്രതികരിക്കാനുള്ള ധൈര്യമോ പ്രാപ്തിയോ തനിക്ക് ഇല്ലായിരുന്നുവെന്നും രമ്യ പറയുന്നു. സിനിമ ഒരു ട്രാപ്പ് ആയിരുന്നു എന്നും ഇനി ജീവിക്കേണ്ട എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും ആത്മഹത്യക്ക് ശ്രമിച്ചാലോ എന്ന് വരെ താൻ ആലോചിച്ചു പോയിട്ടുണ്ട് രമ്യ പറയുന്നു. പിന്നീട് പുറത്തിറങ്ങുമ്പോൾ നമ്മളെ അത്തരക്കാരിയായി പലരും ചിത്രീകരിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും എന്നും രമ്യ ഓർക്കുന്നു. അത്തരത്തിലുള്ള മോശം അനുഭാവനാണ് കൊണ്ടാണ് ഇനി സിനിമ വേണ്ട എന്ന് പെട്ടന്ന് തീരുമാനിക്കുകയും പിൻവാങ്ങുകയും ചെയ്തത്. തന്റെ കുടുംബം പൂർണ പിന്തുണ നൽകി കൂടെ ഉണ്ടായിരുന്നു എന്നും താരം പറയുന്നു.

ADVERTISEMENTS
Previous articleകങ്കണ റണൗട്ടിനെ സിഐഎസ്എഫ് കോൺസ്റ്റബിൾ തല്ലിയ സംഭവം : നടിയുടെ സംഘത്തിലെ ഒരാൾ വിമാനത്താവളത്തിൽ യുവതിയെ തല്ലി: വീഡിയോ വൈറൽ
Next articleആദ്യത്തെ കഥ മറ്റൊരു സിനിമയുടേതുമായി സാമ്യം: മോഹൻലാൽ തന്നത് വെറും ഒരാഴ്ച: അങ്ങനെ ആ സൂപ്പർ ഹിറ്റ് ചിത്രം ഉണ്ടായി : സിബി മലയിൽ പറഞ്ഞത്