നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പിന്നീട് ബോളിവുഡ് സിനിമ ലോകത്ത് പോലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ച നടിയാണ് അസിൻ. ഒരൊറ്റ മലയാള സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിൽപോലും മലയാളികളുടെ അഭിമാന താരമാണ് അസിൻ എന്ന് പറയണം. മലയാളത്തിൽ നിന്നും തമിഴിലെത്തിയ അസിൻ ആരും ആഗ്രഹിക്കുന്ന തരത്തിലുള്ള നേട്ടമായിരുന്നു തമിഴ് സിനിമ ലോകത്തു നിന്നും സ്വന്തമാക്കിയത്.. പല താരങ്ങൾക്കും അസൂയ തോന്നുന്ന തരത്തിൽ ആയിരുന്നു അസിന്റെ വളർച്ച.
ഇതിനിടയിൽ പൊതുവേ താരം ഗോസിപ്പുകൾക്കൊന്നും തന്നെ ഇടം നൽകിയിട്ടില്ല എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ്. തമിഴ് സിനിമ ലോകത്തെ നിലനിൽക്കുമ്പോഴും ഗോസിപ്പുകൾക്ക് ഇടം നൽകാത്ത ഒരു നടി ആയിരുന്നു അസിൻ എന്നാൽ ബോളിവുഡ് സിനിമ ലോകത്തേക്ക് എത്തിയപ്പോൾ താരത്തെ ചുറ്റി ചില ഗോസിപ്പുകൾ ഒക്കെ എത്തിയിരുന്നു.. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല അസിൻ സിനിമയിലേക്ക് എത്തുന്നത് കുടുംബത്തിലുള്ളവർ ബിസിനസുകാരായിരുന്നു താരങ്ങൾക്കൊപ്പം എപ്പോഴും സെറ്റിൽ എത്തുന്നത് അമ്മമാരാണ് എന്നാൽ അസിനോടൊപ്പം എപ്പോഴും എത്തുന്നത് അച്ഛനായിരുന്നു.
അച്ഛൻ അസിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുമായിരുന്നു തന്റെ മകളുടെ പേര് ഗോസിപ്പുകളിൽ ഒന്നും തന്നെ വരരുത് എന്ന് അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകരുമായി ഒക്കെ ഒരു നല്ല ബന്ധം സൂക്ഷിക്കുവാൻ അസിന്റെ പിതാവിന് സാധിച്ചിട്ടുമുണ്ട്. അസിനെക്കുറിച്ച് എന്തെങ്കിലും ഒരു ഗോസിപ്പ് വന്നാൽ ഉടനെ തന്നെ ആ ഗോസിപ്പ് എവിടെയാണ് വന്നത് എന്നും ആ മാധ്യമപ്രവർത്തകൻ എന്താണ് എഴുതിയത് എന്നും മനസ്സിലാക്കി അദ്ദേഹത്തെ വിളിച്ച് തങ്ങളുടെ ഭാഗം വിശദീകരിക്കുന്നത് അസിന്റെ അച്ഛന്റെ പ്രത്യേകതയായിരുന്നു..
അതുകൊണ്ടുതന്നെയാണ് സിനിമ ലോകത്ത് വലിയതോതിൽ ഗോസിപ്പുകൾ ഒന്നും തന്നെ അസിനെ തേടി എത്താതിരുന്നത്. അസിൻ സിനിമകൾ തിരഞ്ഞെടുക്കുന്ന സമയത്തും അച്ഛൻ അതീവമായ ശ്രദ്ധ പുലർത്തിയിട്ടുണ്ടായിരുന്നു. എത്രയൊക്കെ ശ്രദ്ധിച്ചിട്ടും ബോളിവുഡ് സിനിമ ലോകത്ത് എത്തിയപ്പോഴേക്കും അസിന്റെ പേരിലും ഗോസിപ്പുകൾ എത്തിയിരുന്നു കാരണം അവിടെയുള്ള മാധ്യമപ്രവർത്തകർ കുറച്ചുകൂടി ശ്രദ്ധ വായിൽ നിന്നും വരുന്ന ഓരോ വാക്കുകൾക്കും നൽകുമെന്ന് അസിൻ പോലും തുറന്നു പറഞ്ഞിട്ടുണ്ട്. നമ്മൾ പറയുന്നതിനെ വളച്ചൊടിക്കുന്നതാണ് അവരുടെ രീതി എന്നായിരുന്നു ബോളിവുഡ് മാധ്യമങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ അസിൻ പറഞ്ഞത്. വിവാഹത്തോടെ സിനിമാലോകത്തു നിന്നും ഗുഡ്ബൈ പറഞ്ഞ അസിൻ പിന്നീട് ഒരു ആഭിമുഖങ്ങളിൽ പോലും എത്തിയിട്ടില്ല.