അയാളെന്റെ പാന്റ് പൊക്കാൻ പറഞ്ഞു അതനുസരിച്ചപ്പോള്‍ അയാള്‍ ചെയ്തത് – പിന്നെ നടന്നത് വെളിപ്പെടുത്തി സംവിധായകന്‍

231

സിനിമാലോകത്ത് എത്തണമെന്ന് ആഗ്രഹിക്കാത്തവരായി വളരെ ചുരുക്കം ആളുകൾ മാത്രമായിരിക്കും ഉണ്ടാകുക. കാരണം അത്രത്തോളം ആഡംബരം നൽകുന്ന ഒരു ജീവിതമാണ് അത്. ഒരു സിനിമയിലെങ്കിലും അഭിനയിക്കുക ശ്രദ്ധിക്കപ്പെടുക ഒരു പബ്ലിക് അറ്റൻഷൻ കിട്ടുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നം തന്നെയാണ്.

എന്നാൽ ഇത്തരത്തിൽ സിനിമ മോഹവുമായി സിനിമയിലേക്ക് ചേക്കേറുന്ന പലരെയും ചൂഷണം ചെയ്യുവാനും ഒരുപറ്റം ആളുകൾ അവിടെയുണ്ട്, പ്രത്യേകിച്ച് സ്ത്രീകളെ. സിനിമയിൽ നിന്നും വലിയ തോതിൽ കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടുള്ള സ്ത്രീകൾ പലരും പല അനുഭവങ്ങളും തുറന്നു പറഞ്ഞു രംഗത്ത് എത്തിയിട്ടുണ്ട്.

ADVERTISEMENTS
   

കുറച്ചു പേർ ധൈര്യത്തോടെ പറഞ്ഞു എങ്കിലും മറ്റുചിലർ അക്കാര്യത്തെക്കുറിച്ച് പറയാൻ ധൈര്യം കാണിക്കാറില്ല. അതിന് കാരണം ഇമേജ് നഷ്ടമാകും എന്നതാണ്. അല്ലെങ്കിൽ ഇനി അവസരം ലഭിക്കില്ല എന്നത്.

ചില സാഹചര്യങ്ങളിൽ സീരിയൽ രംഗത്ത് പോലും കാസ്റ്റിംഗ് കൗച്ചു നിലനിൽക്കാറുണ്ട് എന്നതാണ് സത്യം. ഇപ്പോൾ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് ഒരു സീരിയൽ താരമായ നടി തുറന്നു പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

READ NOW  കുട്ടികളെ ആലോചിച്ചെങ്കിലും പിരിയരുത് എന്ന് ചിലർ പറയും - മൂന്ന് ഡിവോസ്സ് കഴിഞ്ഞു ഇപ്പോൾ ഒരു ബ്രേക്ക് ആപ്പ് - വനിതാ വിജയകുമാർ പറയുന്നു

സീരിയൽ നടിയായ അർച്ചന മാരിയപ്പൻ ആണ് തന്റെ മോശം അനുഭവത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുന്നത്.

തമിഴ് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അർച്ചന. താരം തിളങ്ങിയിട്ടുള്ളത് മുഴുവൻ നെഗറ്റീവ് വേഷങ്ങളിലാണ്. കുറച്ചു ചിത്രങ്ങളിലും തന്റേതായ കഴിവ് തെളിയിക്കാൻ അര്‍ച്ചനക്ക് സാധിച്ചിട്ടുണ്ട്. സീരിയൽ മേഖലയിൽ ശ്രദ്ധേയയായി നടിക്ക് കാസ്റ്റിംഗ് കൗച് അനുഭവം ഉണ്ടായത് സിനിമ മേഖലയിൽ നിന്നാണ്.

ഒരു സംവിധായകനിൽ നിന്നാണ് ഈ ഒരു മോശം അനുഭവവും നടിക്ക് ഉണ്ടാകുന്നത് വലിയൊരു സംവിധായകനാണ് എന്നും പേര് പറയുന്നില്ല എന്നും നടി പറയുന്നു. ആ സംവിധായകന്റെ അടുത്ത് ഒരു സിനിമയ്ക്ക് വേണ്ടി ഓഡിഷന് പോയതാണ്. തനിക്ക് നഴ്സിന്റെ വേഷമാണ് ചിത്രത്തിൽ നൽകാൻ ഉദ്ദേശിക്കുന്നത് എന്ന് അയാൾ പറഞ്ഞു. ഒരു നേഴ്സിന്റെ വേഷത്തിൽ ആയിരിക്കും സിനിമയിൽ താൻ പ്രത്യക്ഷപ്പെടുന്നത് എന്ന് പറഞ്ഞു.

READ NOW  ഷൂട്ടിങ്ങിന് ധരിച്ച പട്ടുസാരിയോടെ അയാള്‍ എന്നെയും കട്ടിലില്‍ കിടത്തി. ഭാര്യ മുകളിലത്തെ നിലയിൽ ഉള്ളപ്പോൾ പോലും അയാൾ എന്നെ ഉപയോഗിച്ചു.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

ഷൂട്ടിംഗ് ഒരാഴ്ച ഉണ്ടാകുമെന്നും അറിയിച്ചു. അതിനുശേഷം അസിസ്റ്റന്റ് ഡയറക്ടർമാരെ എല്ലാം പുറത്തേക്ക് അയച്ചു. ശേഷം എന്നോട് അയാൾ പറഞ്ഞത് തന്റെ പാന്റ് കാൽമുട്ടോളം ഉയർത്താനാണ്. അപ്പോൾ ധരിച്ചിരുന്നത് ഒരു സൽവാർ ആയിരുന്നു. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ഒരു നഴ്സിന്റെ വേഷത്തിൽ എങ്ങനെ ഉണ്ടാകുമെന്ന് അറിയാനാണ് എന്ന് പറഞ്ഞു.

അത്രയും പൊക്കിയതിനു ശേഷം വീണ്ടും ഉയർത്താൻ അയാൾ പറഞ്ഞു. അപ്പോഴാണ് അയാൾക്ക് മറ്റെന്തോ ദുരുദ്ദേശമുണ്ട് എന്ന് എനിക്ക് മനസ്സിലായത്. അയാൾ ഒരു വലിയ സംവിധായകൻ ആണ്. അതിനാൽ അപ്പോൾ അയാളോട് തർക്കിച്ചു നിൽക്കുന്നത് മണ്ടത്തരമാണ് എന്ന് എനിക്ക് തോന്നി.

നാളെ വന്ന് കോസ്റ്റും ധരിക്കാമെന്ന് പറഞ്ഞ് താൻ അവിടെ നിന്നും ഇറങ്ങി. ശേഷം താൻ അവിടെ നിന്നും ഓടുകയായിരുന്നു അർച്ചന പറയുന്നു. സിനിമ രംഗത്ത് നിന്നും പലപ്പോഴും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അർച്ചന പറയുന്നു.

READ NOW  ഓരോ ദിവസം കഴിയും തോറും കയ്യിലെ ചരടിന്റെ എണ്ണം കൂടുന്നല്ലോ ? കളിയാക്കാൻ ശ്രമിച്ച അവതാരകന് യോഗി ബാബു നൽകിയ മറുപടി ഇങ്ങനെ
ADVERTISEMENTS