ഒമറിക്കയുടെ വിഷയത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് – ആ യുവ നടി ഞാനല്ല ഏയ്ഞ്ചലിൻ മരിയ.

149

അടുത്തിടയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ ഒരു യുവ നടി ലൈംഗിക പീഡനം അടക്കമുള്ള പരാതികളുമായി രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നൽകി പലതവണ ലംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഒമർ ലുലുവിന്റെ മുൻ ചിത്രങ്ങളിൽ ഇഅതിലോ ഈ നടി അഭിനയിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ നടി ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല എങ്കിലും പല പേരുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി തന്റെ പേര് ഉപയോഗിക്കപ്പെടുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഉമർ ലുലുവിന്റെ തന്നെ നല്ല സമയം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മുൻ ബിഗ് ബോസ് മത്സരാർഥികൂടിയായ ഏയ്ഞ്ചലിൻ മരിയ. തന്റെ instagram ൽ ഒരു വീഡിയോ ആയിട്ടാണ് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ഏയ്ഞ്ചലിൻ മരിയ രംഗത്തെത്തിയിരിക്കുന്നത്.

ADVERTISEMENTS

കുറച്ചു ദിവസങ്ങളായി തനിക്ക് നിറയെ മെസ്സേജുകളും ഫോൺ കോളുകളും വരുന്നുണ്ട് എന്നും ,ഒമർ ലുലുവിനെതിരെ പരാതി കൊടുത്ത യുവ നടി താനാണോ എന്ന് ചോദിച്ചുകൊണ്ടാണ് കോളുകൾ വന്നിരുന്നത്. എന്തുകൊണ്ടാണ് തൻറെ പേര് ഇതിലേക്ക് വലിച്ചിടുന്നത് അല്ലെങ്കിൽ എല്ലാവരും സംശയത്തിൽ തന്നെ ഉൾപ്പെടുത്തുന്നത് എന്ന് ചോദ്യത്തിന്താനും ഒമർ ലുലുവും താനും തമ്മി നല്ല സൗഹൃദത്തിലാണ് എന്നുള്ളതായിരുന്നു പലരും കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ആ യുവ നടി താനല്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് ഏയ്ഞ്ചലിൻ മരിയ രംഗത്ത് എത്തിയിരിക്കുന്നത്. ആരോപണം ഉന്നയിക്ക പ്പെട്ട പെൺകുട്ടിയുമായി തനിക്ക് ദീർഘകാല ബന്ധമുണ്ടെന്നും ഒരുമിച്ചു നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെന്നും അടുത്ത സിനിമയിൽ അവസരം കൊടുക്കാത്തതിനുള്ള പ്രതിഷേധമാണ് നടിയുടെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കപ്പെടാൻ കാരണം എന്നും ഒമർ ലുലു വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് മുൻപ് പറഞ്ഞിരുന്നു.

READ NOW  ഭർത്താവിന്റെ ആൺ സുഹൃത്തുക്കൾ സ്വ#യം ഭോ#ഗ ത്തെ കുറിച്ച് സംസാരിച്ച കാര്യം അർച്ചന കവി മുൻപ് പറഞ്ഞത് ഇങ്ങനെ.

ഈ വിഷയം ആയിട്ട് ബന്ധപ്പെട്ടുള്ള നിരവധി കോളുകളും മെസ്സേജുകളും തനിക്ക് വലിയ ബുദ്ധിമുട്ടായി ഇരിക്കുകയാണ് ആ യുവനടി താനല്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് അത്തരത്തിലുള്ള കോളുകളും മെസേജുകളും ആരും ചെയ്യരുതെന്ന് ഇപ്പോൾ നടി വ്യക്തമാക്കിയിരിക്കുകയാണ്. തനിക്ക് കഴിഞ്ഞു മൂന്നു വർഷമായി ഒമര്‍ ലുലുവിനെ അറിയാമെന്ന്, തങ്ങൾ തമ്മിൽ നല്ല അടുപ്പുമുണ്ടെന്നും എന്നാൽ അത് ആളുകൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു ബന്ധമല്ല എന്നും ഏയ്ഞ്ചലിൽ മാറിയ പറയുന്നു.

അദ്ദേഹത്തെ വളരെ നല്ല രീതിയിൽ തനിക്ക് പേഴ്സണലി അറിയാവുന്ന ഒരു വ്യക്തിയാണ് എന്നും, അപ്പോൾ ഈ ലൈംഗിക ആരോപണം വന്നതിനുശേഷം വലിയ രീതിയിൽ സൈബർ ബുള്ളിയിങ് ഒമർ ലുലു സോഷ്യൽ മീഡിയയിൽ നേരിടുന്നുണ്ട് എന്നും എയ്ഞ്ചൽ മരിയ പറയുന്നു. അതോടൊപ്പം തന്നെ തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അത്തരത്തിൽ മോശം പ്രവർത്തികൾ ചെയ്യുന്ന ഒരാളല്ല ഒമർ ലുലു എന്നും തനിക്ക് അറിയാവുനനവരിൽ വച്ച് ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് അദ്ദേഹമെന്നും താരം പറയുന്നു.

READ NOW  അതിനു താനാരാ.എന്റെ കൂടെ പഠിച്ചവനോ.അതോ എന്റെ സ്വജാതിക്കാരനോ മമ്മൂട്ടി എന്നോട് ചോദിച്ചു പക്ഷെ പിന്നെ ഉണ്ടായത്.ആരുടേയും മനസ്സലിയിപ്പിക്കും

പലരും ഇപ്പോൾ ഒമർ ലുലുവിനെ ഇപ്പോൾ റേപ്പിസ്റ് എന്ന രീതിയിലൊക്കെയാണ് പറയപ്പെടുന്നത് എന്നാൽ ഇത്രയും കാലത്തെ തൻറെ അടുപ്പം വച്ചും തന്റെ പരിചയം വച്ച് താൻ മനസ്സിലാക്കിയത് അയാൾ ഒരിക്കലും അങ്ങനെ ഒരാൾ അല്ല വളരെ നല്ല ഒരു മനുഷ്യനാണെന്നാണ് ഏയ്ഞ്ചലിൻ മരിയ പറയുന്നത്.

ഇപ്പോൾ താനും ഒമറിക്കയുമായുള്ള മുൻ ഇന്റർവ്യൂകളും തങ്ങൾ സംസാരിക്കുന്ന കാര്യങ്ങൾ ഉള്ള അത്തരം വീഡിയോകൾക്ക് താഴെ ആളുകൾ വളരെ മോശമായ കമന്റ് ആണ് ഇടുന്നത്. അതുകൂടാതെ ഒമറിക്ക പലപ്പോഴും ഡബിൾ മീനിങ് ഉള്ള സിനിമകൾ ചെയ്യുന്നുണ്ട് അതൊക്കെ പലരും ഒരു കാരണമായി എടുത്തു പറയുകയാണ്. എന്നാൽ ഇത് ആളുകളുടെ തെറ്റിദ്ധാരണ കൊണ്ട് പറയുന്നതാണ് താനും ഒമർ ലുലുവും തമ്മിൽ ഒരിക്കലും അങ്ങനെ ഒരു ബന്ധമല്ല എന്നാണ് താരം പറയുന്നത്.തങ്ങൾ തമ്മിൽ ഒരു വലിയേട്ടൻ കുഞ്ഞനിയത്തി ബന്ധമാണെന്നാണ് ഏഞ്ചൽ മരിയ പറയുന്നത്. അദ്ദേഹം വളരെ നല്ല വ്യക്തിയാണ് പിന്നെ അദ്ദേഹത്തിന് എതിരെ വന്നിരിക്കുന്ന ഈ കേസ് താൻ വിശ്വസിക്കുന്നത് കെട്ടിച്ചമച്ച ഒന്നായാണ്.

READ NOW  ഐശ്വര്യയുടെ അച്ഛനെ ബച്ചൻ കുടുംബം അപമാനിക്കുകയായിരുന്നോ. ഐശ്വര്യയുടെ പഴയ ഇന്റർവ്യൂ കണ്ട ആരാധകർ പറയുന്നു.

തന്റെ അഭിപ്രായത്തിൽ പൂർണ്ണമായും ഒരു കള്ളക്കേസ് ആണെന്നാണ് എയ്ഞ്ചലിൽ മരിയ പറയുന്നത്. അത് താൻ എവിടെയും തുറന്നു പറയും, ഞാൻ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. അങ്ങനെ പറയാൻ കാരണങ്ങളുണ്ട് അതിവിടെ തുറന്നു പറയാൻ പറ്റുന്ന സമയവും സാഹചര്യവും അല്ല ഇത് എന്ന് താരം പറയുന്നു. എന്തായാലും സത്യം ജയിക്കും ഒരുനാളിൽ എന്നാണ് താരം പറയുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിന്റെ പേരിൽ ആരും തന്നെ വിളിക്കരുത് എന്ന് താരം തന്റെ സുഹൃത്തുക്കളോടും സിനിമ മേഖലയിലെ ആൾക്കാരോടും പത്തര പ്രവർത്തകരോടും തൻറെ സ്പെഷ്യൽ മീഡിയ അക്കൗണ്ട് വഴി അഭ്യര്ഥിച്ചിരിക്കുകയാണ്.

ADVERTISEMENTS