അതിനു ശേഷം അച്ഛനോട് എന്നെ കുറിച്ച് ചോദിക്കുന്നത് ഈ വൃത്തികേടാണ്-ഉണ്ടായതൊന്നും ആ രീതിയിലുള്ള പ്രണയമായിരുന്നില്ല അനശ്വര

430

വളരെ കുറച്ചുനാൾ കൊണ്ട് തന്നെ മലയാളത്തിൽ വളരെ സക്സസ്ഫുൾ ആയ ഒരു നായികയാണ് അനശ്വര രാജൻ. വളരെ ബോൾഡ് ആയ പെൺകുട്ടി, അഭിപ്രായങ്ങൾ തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത വ്യക്തി, തുടങ്ങിയ വിശേഷണങ്ങൾ ഇതിനകം തന്നെ അനശ്വരക്കുണ്ട്. വസ്ത്രധാരണത്തെ പറ്റിയും സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി തുറന്നു സംസാരിക്കുകയും നിരവധി അത്തരത്തിലുള്ള കഥാപാത്രങ്ങളും ഈ സമയത്തിനുള്ളിൽ തന്നെ അനശ്വര രാജൻ ചെയ്തിട്ടുണ്ട്.

അയലത്തെ വീട്ടിലെ പെൺകുട്ടി എന്ന പരിവേഷത്തോടെ സിനിമയിലേക്ക് എത്തിയ അനശ്വര അപ്പോൾ വളരെ ബോൾഡ് ആയ ഒരു പെൺകുട്ടി എന്ന ഇമേജിലേക്ക് മാറിയിരിക്കുകയാണ്. ഉദാഹരണം സുജാത എന്ന മഞ്ജുവാര്യർ നായികയായ ചിത്രത്തിലൂടെയാണ് അനശ്വര മലയാള സിനിമയിലേക്ക് എത്തുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ അതിശക്തമായ സൈബർ ബുള്ളിയിങ് നേരിട്ട നായിക കൂടിയാണ് അനശ്വര രാജൻ.

ADVERTISEMENTS
   
isography photoshoot anaswara rajan

ഇപ്പോൾ താരത്തിന്റെ പുതിയ അഭിമുഖങ്ങളിൽ ഓരോ വിവാദങ്ങളിലും തന്റെ കുടുംബം അനുഭവിക്കുന്ന വേദനയും ഓരോ ദിവസവും തനിക്ക് നേരെ ഉണ്ടാകുന്ന ബോഡി ഷേമിങ്ങു കമെന്റുകൾ കുറിച്ചും അനശ്വര പറയുന്നു.

തന്നെ ബോൾഡ് ആയ പെൺകുട്ടി എന്ന് പറയുന്നവരോട് അനശ്വര പറയുന്നത്. പുറമേ നോക്കുന്നവർക്ക് തോന്നുമെങ്കിലും ഓരോ വിവാദങ്ങളും തന്നെയും കുടുംബത്തെയും വല്ലാതെ ബാധിച്ചിട്ടുണ്ട് എന്ന് അനശ്വര പറയുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ അനശ്വര നേരിട്ട് സൈബർ ബുള്ളിങ്ങാണ് “എസ് വി ഹാവ് ലെഗ്” എന്ന ഒരു സോഷ്യൽ മൂവ്മെന്റ് തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ടാകാൻ കാരണമായത്. മലയാളത്തിലെ നിരവധി നായിക നടിമാർ അനശ്വരക്ക് നേരെയുള്ള സൈബർ ആക്രമണത്തിന് എതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

READ NOW  അന്ന് ആ നടനൊപ്പം നിന്ന് ഫോട്ടോഷൂട്ട് ചെയ്യാൻ ആ നടി സമ്മതിച്ചില്ല കുറച്ചിലായിരുന്നു - ഇന്നവൻ സൂപ്പർ സ്റ്റാർ ആരാണ് ടിനി ടോം പറഞ്ഞ ആ നടൻ? സംഭവം ഇങ്ങനെ.

അല്പം ബോൾഡും ഗ്ലാമറസുമായ ഫോട്ടോഷൂട്ട് ചെയ്തതിന്റെ പേരിൽ തനിക്കും കുടുംബത്തിനും എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിട്ടുണ്ട് അനശ്വര പറയുന്നു. തന്റെ ഐസോഗ്രാഫി ഫോട്ടോഷൂട്ടിന് ശേഷം തന്റെ നാട്ടിൽ തന്നെയുള്ള പലരും അച്ഛനോട് പലപ്പോഴും ചോദിക്കാറുള്ളത് ചാൻസ് കിട്ടാൻ വേണ്ടിയാണോ അനശ്വര ഇത്തരത്തിൽ ഗ്ലാമർ ആയി ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് എന്നാണ്.

തൻറെ ചേച്ചിയോട് പലപ്പോഴും പലരും പറയാറുണ്ട് അനുജത്തിയെ ഒന്ന് ഉപദേശിച്ചു നേർവഴിക്ക് നടത്തിക്കൂടെ എന്ന്. ആദ്യമൊന്നും ഷോർട്സ് ധരിക്കുന്നത് തനിക്ക് ഇഷ്ടമാണെങ്കിൽ കൂടി ഭയമുള്ള കാര്യമായിരുന്നു. നാട്ടിൻ പുറത്ത് വളരെ സാധാരണക്കാരിയായ ജീവിച്ചിരുന്നത് കൊണ്ട് തന്നെ ചുറ്റുമുള്ള സമൂഹത്തെ ആദ്യമൊക്കെ വലിയ പേടിയായിരുന്നു എന്ന് അനശ്വര തൻറെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നു.

എന്നാൽ ആ വിവാദത്തിന് ശേഷം താനിപ്പോൾ ധൈര്യപൂർവ്വം അത്തരം വസ്ത്രങ്ങൾ ധരിക്കുന്നുണ്ട് എന്ന് അനശ്വര പറയുന്നു. തനിക്ക് ചാൻസ് കിട്ടുന്നതിന് വേണ്ടിയല്ല വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ തനിക്കു വഴങ്ങും എന്ന് തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്നും അതുകൊണ്ടുതന്നെ വ്യത്യസ്തമായ ലുക്കിൽ പലതും പരീക്ഷിക്കേണ്ടതുണ്ട് എന്നും അതുകൊണ്ടുതന്നെയാണ് വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോഷൂട്ടുകൾ തയ്യാറെടുക്കുന്നത് എന്ന് അനശ്വര പറയുന്നു.

READ NOW  തന്റെ മുന്നിൽ വച്ച് ആ തിരക്കഥ ലോഹിയുടെ മുഖത്തേക്ക് അയാൾ കീറിയെറിഞ്ഞു - വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി അതിന് പ്രതികാരം വീട്ടി -സംഭവം ഇങ്ങനെ

പ്രണയിക്കാൻ വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും അനശ്വര പറയുന്നത്. അതോടൊപ്പം തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനും പുസ്തകങ്ങൾ വായിക്കുന്നത് വലിയ ഇഷ്ടമുള്ള ആളാണ് എന്നും അനശ്വര പറയുന്നു. സ്കൂൾ കാലയളവിൽ ചെറിയ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അനശ്വര സമ്മതിക്കുന്നു.

തനിക്ക് പക്ഷേ ആഴത്തിൽ പ്രണയിക്കണം എന്നാണ് ആഗ്രഹം. പ്രണയിക്കുകയാണെങ്കിൽ ആഴത്തിൽ പ്രണയിക്കാനാണ് ഇഷ്ടം എന്ന് താരം തുറന്നു പറയുന്നു. അത്തരത്തിലുള്ള പ്രണയത്തിൽ ഇതുവരെ താൻ ചെന്ന് പെട്ടിട്ടില്ല എന്ന് അനശ്വരം തുറന്നു പറയുന്നു. എന്നാൽ തന്റെ അമ്മയ്ക്ക് എപ്പോഴും തന്നെ ഓർത്ത് നല്ല ഭയമാണ് എന്നും, പ്രണയിച്ച് എപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങി പോവുക എന്നൊരു ചിന്ത അമ്മയ്ക്ക് എപ്പോഴും ഉണ്ട് എന്നും അനശ്വര പറയുന്നു.

അതിന് പ്രധാന കാരണം പ്രണയത്തോടും പ്രണയകഥകളോടും തനിക്ക് വലിയ ഇഷ്ടമാണ് എന്ന് കുട്ടിക്കാലം മുതൽ തന്നെ എപ്പോഴും ബാഗിൽ ഒരു ലൗ സ്റ്റോറി എങ്കിലും കാണുമെന്നും അനശ്വര പറയുന്നു.

READ NOW  "ട്രാൻസ് സമൂഹം ഒരു വലിയ മാഫിയ, എതിർക്കുന്നവരെ സംഘം ചേർന്ന് ആക്രമിക്കുന്നു": നടൻ സാബുമോന്റെ വാക്കുകൾ വിവാദമാകുന്നു

തൻറെ ഏതെങ്കിലും ഫോട്ടോഷൂട്ടിൽ അല്പം എക്സ്പോസ്ഡ് ആയ വസ്ത്രം ആണെങ്കിൽ ചാൻസിനു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ആളുകൾ വീട്ടുകാരെ കാണുമ്പോൾ പോലും ചോദിക്കാറുണ്ട്. അത് തന്നെയും കുടുംബത്തിനും വലിയ മാനസിക ആഘാതം നൽകുന്നതാണ് എന്ന് അനശ്വര പറയുന്നു.

ഐസൊഗ്രാഫി ഫോട്ടോഷൂട്ട് വലിയ രീതിയിൽ സൈബർ ആക്രമണം തനിക്ക് നൽകിയിട്ടുണ്ട്. എങ്കിലും അതിനുശേഷം താൻ എന്താണ് ഇത്രയും മെലിഞ്ഞിരിക്കുന്ന എന്നുള്ള രീതിയിലുള്ള ചോദ്യങ്ങളാണ് പിന്നീട് ഉണ്ടായത്. പിന്നീട് പലരും ചോദിക്കുന്നത് താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ എന്നാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ എങ്ങനെ ആൾക്കാരുടെ മനസ്സിൽ എത്തുന്നു എന്നുള്ളത് ഒരു ഐഡിയ ഇല്ല എന്നും അനശ്വര പറയുന്നു. നെഗറ്റീവ് കമൻറുകൾ കാണുമ്പോൾ വീട്ടുകാർക്ക് പ്രത്യേകിച്ച് അമ്മയ്ക്ക് വലിയ വിഷമമാണ് എന്ന് അനശ്വര പറയുന്നു.

ഒരാളുടെ ശരീരത്തെക്കുറിച്ചും അവരുടെ വസ്ത്രധാരണത്തെക്കുറിച്ചും മറ്റുള്ളവരെ എന്തിനാണ് ഇത്രയധികം വ്യാകുലപ്പെടുന്നത് എന്ന് തനിക്കറിയില്ല എന്നും, ഒരാളുടെ രൂപത്തിലും ഭാവത്തിലും ഉണ്ടാകുന്ന മാറ്റത്തിൽ മറ്റുള്ളവ എന്തിനിത്ര അസ്വസ്ഥ കാണിക്കുന്നു എന്നും അനശ്വര ചോദിക്കുന്നു. വനിതയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്നത്.

ADVERTISEMENTS