
രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് ഒരു കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. 1999 ൽ ജയറാമും അഭിരാമിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും സ്ത്രീവിരുദ്ധമാണെന്ന വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനെല്ലാം മറുപടി പറയുകയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ച നടി അഭിരാമി.
ആ സിനിമ ചെയ്യുമ്പോൾ എനിക്ക് 15 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഇത് വലിയ കാര്യമായിരുന്നില്ല, കാരണം അക്കാലത്ത് ധാരാളം സിനിമകൾ ആ രീതിയിൽ തന്നെ ഉണ്ടായിരുന്നു . സ്ത്രീ അല്പം തന്റേടിയാണെങ്കിൽ അവൾ അഹങ്കാരിയാണ് അവളെ ഇങ്ങാനെ എങ്കിലും നിലക്ക് നിർത്തണം എന്ന് വച്ചാൽ ആണിന് അടങ്ങി അവൾ ജീവിക്കണം എന്നർത്ഥം, നിലയ്ക്ക് നിർത്താനായി അവളെ തല്ലണം. ഇനി ഒരു പക്ഷേ ജീൻസ് ധരിച്ച സ്ത്രീയാണെങ്കിൽ സാരി ധരിക്കണം ..
അക്കാലത്തെ സിനിമകളിൽ അത്തരം വിഷയങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അത്തരം സിനിമകൾ കാണുന്നില്ല. നമ്മുടെ സമൂഹത്തിൽ അത്തരക്കാർ ഇല്ലെന്നല്ല ഇതിനർത്ഥം. എന്നാൽ ഇന്ന് ഈ അഭിരാമിക്ക് അതിനോട് യോജിക്കാൻ കഴിയില്ല. ഒരിക്കലും അത്തരം ആശയങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരരുത്.- അഭിരാമി പറയുന്നു.