ബാലചന്ദ്ര മേനോൻ മലയാള സിനിമയിലേക്ക് കൊണ്ടുവന്നിട്ടുള്ള നായികമാർ നിരവധിയാണ്. മലയാളത്തിലെ എണ്ണം പറഞ്ഞ ഒട്ടുമിക്ക നായികമാരെയും സിനിമ ലോകത്തിനു സമ്മാനിച്ചത് ബാലചന്ദ്രമേനോൻ ആണെന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ ഇത് വർഷങ്ങൾക്കു മുൻപ് സിദ്ദിഖ് അവതാരകനായി വന്ന ഒരു അഭിമുഖത്തിൽ നടി ലിസിയെ കുറിച്ച് ബാലചന്ദ്രമേനോൻ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് . തന്റെ ഒരു സിനിമയിൽ തന്റെ സഹോദരിയുടെ വേഷം ചെയ്യുവാനാണ് ആദ്യമായി തിരഞ്ഞെടുക്കുന്നത് എന്നും ലിസിയേ ആദ്യം കണ്ടപ്പോൾ ഒരു വ്യത്യസ്തത തോന്നി എന്നുമാണ് ബാലചന്ദ്രമേനോൻ പറയുന്നത്.
ലിസിയെ ആദ്യം കണ്ടപ്പോൾ ഒരു മലയാളിയാണ് എന്ന് തോന്നിയില്ല. ഒരു മലയാളി പെന്കുടിയെ ഒക്കെ ഒരു മഗസീനിലോ മറ്റോ വരയ്ക്കുന്ന ഒക്കെ ഒരു രൂപമുണ്ടല്ലോ അതിൽ നിന്നും വ്യത്യസ്തമായിരുന്നു ലിസി. ലിസി തിരഞ്ഞെടുക്കുവാനുള്ള കാരണമെന്നത് നല്ല ഫെയർ ആയിട്ടുള്ള ഒരാൾ തന്നെ വേണമെന്നുള്ള നിർബന്ധം തനിക്ക് ഉണ്ടായിരുന്നു.
കാരണം താൻ ഒരുപാട് നിറമുള്ള ആളല്ല പക്ഷേ സ്ക്രീനിൽ കാണുമ്പോൾ തനിക്കൊരു ഹിഡൻ കളർ ഉണ്ട്. അത് പലവട്ടം താൻ തന്നെ ശ്രദ്ധിച്ചിട്ടുള്ളതാണ് അപ്പോൾ തന്‍റെ സഹോദരിയുടെ വേഷം ചെയ്യാൻ നല്ല ഫെയർ ആയിട്ടുള്ള ഒരാൾ വേണമെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ലിസിയെ താൻ തിരഞ്ഞെടുക്കുന്നത്.
ലിസി നൃത്തം ചെയ്യുമെന്ന് താൻ ഒട്ടും തന്നെ വിചാരിച്ചിട്ട് ഉണ്ടായിരുന്നില്ല എന്നും പിന്നീട് കമലഹാസനൊപ്പം വിക്രത്തില്‍ ഒരു ചിത്രത്തിൽ നൃത്തം ചെയ്യുന്നത് കണ്ട് താൻ ഞെട്ടിപ്പോയി എന്നും ബാലചന്ദ്രമേനോൻ പറയുന്നുണ്ട്. അപ്പോൾ തന്നെ താൻ ലിസിയെ വിളിച്ച് നന്നായി ചെയ്തിട്ടുണ്ട് എന്ന് പറയുകയും ചെയ്തിരുന്നു.
ലിസിയുടെ ഒരു പ്രധാന കുഴപ്പം എന്നത് നടക്കുമ്പോൾ ഉള്ള പ്രശ്നമാണ് എന്ന് ബാലചന്ദ്രമേനോൻ പറയുമ്പോൾ ഇപ്പോഴും തന്റെ പ്രശ്നം അതുതന്നെയാണ് എന്ന് ലിസി രസകരമായ രീതിയിൽ മറുപടിയും പറയുന്നുണ്ട്. വിവാഹമൊക്കെ കഴിച്ചതിനു ശേഷം ആണ് ബാലചന്ദ്രമേനോനോടുള്ള ഭയം മാറിയത് എന്നും അദ്ദേഹത്തോട് സംസാരിക്കാൻ തന്നെ ബഹുമാനം നിറഞ്ഞ ഒരു ഭയമായിരുന്നു ആദ്യമൊക്കെ ഉണ്ടായിരുന്നത് എന്നും പറയുന്നുണ്ട്. ഇപ്പോഴും ചെറിയൊരു പേടിയോടെ തന്നെയാണ് അദ്ദേഹത്തിനു മുൻപിൽ ഇരിക്കുന്നത് എന്ന് അഭിമാനത്തോടെ തന്നെ ലിസി പറയുന്നു.