ശോഭന കാണിക്കുന്നത് കണ്ടു ഭയപ്പെട്ട് നില്‍ക്കുന്ന വിദേശികളില്‍ നിന്ന് രക്ഷിച്ചു കൊണ്ടു പോകുന്നത് ഞങ്ങളാണ് -മുകേഷ് പറഞ്ഞത്

5777

സമൂഹത്തിൽ എല്ലാ മേഖലയിലും പോലെ തന്നെ പുരുഷ മേധാവിത്വം അരങ്ങുവാഴുന്ന ഒരു ഇടമാണ് സിനിമ മേഖല സിനിമയിൽ നായകനോളം പ്രാധാന്യം ലഭിക്കുന്ന നായികമാർ വളരെ ചുരുക്കമാണ്. എന്നാൽ താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനോടൊപ്പമോ നായകനെക്കാൾ ഒരു പടി മുകളിലോ അഭിനയത്തിലായാലും പ്രാധാന്യതയിലും ഉയർന്നുനിൽക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് നടി ശോഭന.

ഇന്നും അതുകൊണ്ടു താന്നെ ശോഭന എന്ന നടിക്ക് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം തന്നെയാണ്. മലയാളത്തിന് പുറമെ നിരവധി ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ കഥപാത്രങ്ങൾ ശോഭന ചെതിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തെ ഉപാസിച്ച ശോഭന കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ തന്നെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് നൃത്തത്തിലേക്ക് മുഴുവൻ സമയവും കൊടുത്തിരുന്നു. വളരെ വിരളമായി മാത്രമാണ് ശോഭന പിന്നീട് സിനിമകൾ ചെയ്തിരുന്നത്. ഇപ്പോൾ താരം മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തിൽ നായികയായി എത്തുന്നു എന്ന വാർത്തയാണ് വരുന്നത്.

ADVERTISEMENTS
   
READ NOW  പൃഥ്വിരാജ് നായകനായ ചക്രം സിനിമ പരാജയപ്പെടാൻ കാരണം ഇത് - അന്ന് ലോഹിതദാസ് തന്നോട് കരഞ്ഞു പറഞ്ഞത് - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ജിസ് ജോയ്.

ഇപ്പോൾ വൈറലാവുന്നത് ശോഭനയെ കുറിച്ച് താരത്തിനൊപ്പം നിരവധി സിനിമകളി അഭിനയിച്ച നടൻ മുകേഷ് പറയുന്ന ചില കാര്യങ്ങൾ ആണ്. വളരെ രസകരമായ ഒരു സംഭവം ആണു മുകേഷ് വെളിപ്പെടുത്തിയത്. പൊതുവെ ശോഭന വിദേശ ഷോയ്ക്കും മറ്റും പോവുമ്പോൾ നിരവധി കുസൃതികൾ ഒപ്പിക്കാറുണ്ട്. അത്തരത്തിൽ ശോഭനയെ കുറിച്ചുള്ള ഒരു കഥ മുകേഷ് ഒരു ടെലിവിഷൻ പ്രോഗ്രാമിന് ഇടക്ക് പറയുകയുണ്ടയി.

ശോഭനയെ പലതവണ തങ്ങൾ വിദേശികളുടെ കയ്യിൽനിന്നു രക്ഷിച്ചിട്ടുണ്ടു എന്ന് മുകേഷ് പറയുന്നത്. സിനിമയിൽ ഉള്ളവർക്കറിയാം ഷോയ്ക്കും മറ്റും പോകുമ്പോൾ ശോഭന മിക്കപ്പോഴും മുദ്രകളും ഡാൻസ് സ്റ്റെപ്പുകളും ഒക്കെ കാണിച്ചുകൊണ്ടാകും നടക്കുന്നത്. ഇത് കാണുന്ന വിദേശികൾ അന്തം വിട്ടാണ് ശോഭനയെ നോക്കുന്നത്.

നമ്മൾ നാട്ടിലുളളവർക്കറിയാം ശോഭന എന്താണ് കാണിക്കുന്നത് എന്ന്. എന്നാൽ അവർക്ക് അത് അറിയില്ലല്ലോ. പോകുമ്പോഴും വരുമ്പോഴുമെല്ലാം ശോഭന കൈകാലുകൾ കൊണ്ട് ഡാൻസ് മുദ്രകളും സ്റ്റെപ്പുകളുമൊക്കെ കാണിച്ചു ആണ് നടക്കുന്നത്. എയര്പോര്ട്ടിലൊക്കെ എത്തുമ്പോൾ പലപ്പോഴും വിദേശികൾ രൂക്ഷമായി ശോഭനയെ തുറിച്ചു നോക്കുന്നത് കാണാം. ഒപ്പം പലപ്പോഴും അവർ അങ്ങോട്ടുമിങ്ങോട്ടും അടക്കം പറയുന്നതും കാണാം, കാരണം ഇവർ കാണിക്കുന്നത് എന്താണ് എന്ന് അവർക്കറിയില്ലല്ലോ.

READ NOW  സുധി ജീവിച്ചിരുന്ന സമയത്ത് സഹായിക്കാതിരുന്നതിന്റെ കാരണം ഇതാണ് തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര

വിദേശികൾ പരസ്പരം പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾ കൂടെയുള്ളവർ പറഞ്ഞു കൊടുക്കും, അവരെ തെറ്റിദ്ധരിക്കരുത് അവർ നൃത്തകിയാണ്. അവർ മുദ്രകൾ ഓർത്തെടുക്കുന്നതാണ് എന്ന്. അപ്പോൾ അവർ തങ്ങളോട് പറയും തങ്ങൾ അവരുടെ ചേഷ്ടകൾ കണ്ടു തെറ്റിദ്ധരിച്ചുപ്പോയി എന്ന്. അങ്ങനെ  തങ്ങളെല്ലാവരും ചേർന്ന് പലപ്പോഴും ശോഭനയെ രക്ഷിക്കുന്നത് എന്ന് മുകേഷ് തമാശയായി പറയുന്നു. ഇപ്പോളും കുട്ടിത്തം നിറഞ്ഞു നിൽക്കുന്ന പ്രകൃതമാണ് ശോഭനക്ക് എന്നും താരം പറയുന്നു.

പ്രായം അമ്പതു കഴിഞ്ഞെങ്കിലും ആ പഴയ ഫയർ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ശോഭന. ജീവിതത്തിൽ വിവാഹം വേണ്ട എന്ന് തീരുമാനിച്ച താരം പക്ഷേ ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തുന്നുണ്ട്. നാരായണി എന്നാണ് ആ മകളുടെ പേര്. മകൾക്ക് തന്നോട് ഭയങ്കര പോസെസ്സീവ്നെസ്സ് ആണെന്ന് ശോഭന പറയുന്നു. 2011 ലാണ് ശോഭന കുഞ്ഞിനെ ദത്തെടുക്കുന്നത്. ശോഭന അവസാനമായി അഭിയനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രവും ഹിറ്റായിരുന്നു.

READ NOW  ഷൂട്ടിംഗ് തീരും വരെ ഈ ജില്ലയിൽ നിങ്ങളെ കണ്ടുപോകരുത്!"; മമ്മൂട്ടിയോട് ശ്രീനിവാസൻ കയർതുകൊണ്ടു പറഞ്ഞു -കഥ പറയുമ്പോൾ സിനിമയുടെ പിന്നാമ്പുറ കഥ ഇങ്ങനെ
ADVERTISEMENTS