പെട്ടെന്ന് ഒരു തീഗോളം എന്നിലൂടെ പോയതുപോലെ തോന്നി. മോനിഷയുടെ മരണം ഞാൻ അറിയുന്നത് ഇങ്ങനെയാണ്

6314

ഒരുകാലത്ത് മലയാള സിനിമയിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയ നടനാണ് വിനീത്. വിനീത് മോനിഷ കോമ്പിനേഷൻ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെട്ട ഒരു കൂട്ടുകെട്ടാണ് എന്ന് പറയുന്നതാണ് സത്യം. ഇരുവരും ജീവിതത്തിൽ ഒരുമിക്കണമെന്ന് പോലും ആരാധകർ ആഗ്രഹിച്ചിട്ടുണ്ട്. അത്രത്തോളം ആരാധകർ ഏറ്റെടുത്തിരുന്ന ഒരു കൂട്ടുകെട്ടാണ് വിനീതിന്റെയും മോനിഷയുടെയും. അകാലത്തിൽ സംഭവിച്ച മോനിഷയുടെ മരണം ആരാധകരെ വല്ലാത്ത വേദനയിലാണ് ആഴ്ത്തിയത്. വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ മോനിഷയെ കുറിച്ച് വിനീത് പറയുന്നതാണ് ശ്രദ്ധ നേടുന്നത്

മോനിഷയുമായും മോനിഷയുടെ കുടുംബവുമായും നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നാണ് വിനീത് പറയുന്നത്. മോനിഷയുടെ മരണത്തിന്റെ തലേദിവസം അമ്മയായി ശ്രീദേവി തന്നോട് പറഞ്ഞതാണ് മോനിഷയ്ക്ക് ഒരു ഡാൻസ് പരിപാടി ഉണ്ട് എന്ന്. മോനിഷയ്ക്ക് ഒരു കാർഡിൽ പരിപാടിക്ക് വിഷും അറിയിച്ചാണ് താൻ തിരികെ തന്റെ നാട്ടിലേക്ക് പോകുന്നത്.

ADVERTISEMENTS
READ NOW  നിങ്ങടെ ഫാമിലി പ്രശ്നം ആണ് സോഷ്യൽ മീഡിയ തുറന്നാൽ . ഇതെന്താ ഫാമിലി കോർട്ട് വല്ലതും ആണോ-ചോദ്യത്തിന് മറുപടി നൽകി അഭിരാമി സുരേഷ്

അതിന് തലേദിവസം 24 മണിക്കൂറും ഷൂട്ടിംഗ് ആയിരുന്നു. അതുകൊണ്ടുതന്നെ നന്നായി ക്ഷീണിച്ചിരുന്നു. ഡെയും നൈറ്റും ഷൂട്ട് ചെയ്തത് കൊണ്ട് തന്നെ ട്രെയിനിൽ ഇരുന്ന് താൻ ഉറങ്ങുകയാണ് ചെയ്തത്. പിന്നെ തലശ്ശേരിയിൽ ഇറങ്ങാറായപ്പോഴാണ് ഉണരുന്നത്.

തലശ്ശേരിയിലെ വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ തന്റെ സഹോദരങ്ങളെ അമ്മ തുടങ്ങിയവരെല്ലാം തന്നെ കാത്തു നിൽക്കുകയാണ്. പെട്ടെന്ന് അവരെ കണ്ടപ്പോൾ ഞാൻ ഓർക്കുകയും ചെയ്തു എന്താണ് ഇന്ന് പതിവില്ലാത്ത ഒരു വരവേൽപ്പൊക്കെ എനിക്ക് ലഭിക്കുന്നത് എന്ന്.

എന്നാൽ ഞാൻ അരികിലേക്ക് ചെന്നപ്പോഴാണ് അവർ മോനെ നീ അറിഞ്ഞില്ലേ എന്ന് ചോദിക്കുന്നത്. അപ്പോൾ ഞാൻ എന്താണ് എന്ന് ചോദിച്ചപ്പോൾ മോനിഷ പോയി എന്ന് പറഞ്ഞു. ആ സമയം ഞാൻ അങ്ങ് ഇല്ലാതെയായി പോവുകയായിരുന്നു ചെയ്തത്.

ഒരു തീഗോളം എന്നിലൂടെ പോകുന്നത് പോലെ തോന്നി. അപ്പോൾ തന്നെ ഞാൻ അവിടെ നിന്നും ഇറങ്ങി കാറിൽ നേരെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ എയർപോർട്ടിലേക്ക് പോകാൻ വേണ്ടിയായിരുന്നു തിരുവനന്തപുരത്ത് പോയതായിരുന്നു. തലേദിവസം കൂടി കണ്ട് വളരെ സന്തോഷത്തോടെ സംസാരിച്ച ഒരാളാണ്. അത് ഓർത്തപ്പോൾ വല്ലാത്ത ഒരു അവസ്ഥയായിരുന്നു ഭയങ്കര ഷോക്കിങ് ആയിട്ടുള്ള ഒരു മൊമെന്റ് ആയിരുന്നു അത് എന്നും വിനീത് ഓർമിക്കുന്നു.

READ NOW  വിനായകന് സർക്കാർ ജോലിയുണ്ടായിരുന്നു ?. മഹാരാജാസ് കോളേജിൽ പഠിച്ചിട്ടുണ്ട്? - വാർത്തകൾക്ക് വിനായകൻറെ മറുപടി
ADVERTISEMENTS