അന്ന് ആ ആൾക്കൂട്ടത്തിനിടയിൽ ഇരുന്നു അച്ഛൻ തേങ്ങി കരയുകയായിരുന്നു. അന്ന് എന്ത് ചെയ്യണം എന്ന് തനിക്കറിയില്ലായിരുന്നു – സോണിയ തിലകന്റെ വെളിപ്പെടുത്തൽ

70

മലയാളത്തിന്റെ അഭിനയ കുലപതി തിലകൻ അമ്മ സംഘടനയുമായുള്ള പ്രശനങ്ങൾ കൊണ്ട് കുറച്ചു കാലം സിനിമയിൽ നിന്നും അപ്രഖ്യാപിത വിലക്ക് നേരിട്ടിരുന്നു. എന്നാൽ സംഘടന അങ്ങനെ തങ്ങൾ തിലകനെ വിലക്കിയിട്ടില്ല എന്നാണ് പറഞ്ഞിരുന്നത് . ആ പ്രശ്നങ്ങൾ പ്രേക്ഷകർക്ക് അറിയാവുന്നകാര്യമാണ്. ഒടുവിൽ പൃഥ്‌വിരാജ് രഞ്ജിത്ത് കൂട്ടുകെട്ടിലെ ഇന്ത്യൻ റുപ്പീയിലൂടെയാണ് തിലകൻ തിരിച്ചെത്തിയത്. പക്ഷേ അപ്പോഴേക്കും അദ്ദേഹതിനു വർഷങ്ങൾ നഷ്ടമായിരുന്നു.

ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ മലയാള സിനിമ ലോകം തന്നെ കലങ്ങി മറിയുകയാണ്. ഇപ്പോൾ നടൻ തിലകന്റെ മകൾ സോണിയ തിലകൻ തന്റെ അച്ഛൻ ഒരിക്കൽ നേരിട്ട വിലക്കിനെ കുറിച്ചും ദുരനുഭവങ്ങൾ കുറിച്ച് വീണ്ടും മാധ്യമങ്ങളിൽ തുറന്നു പറഞ്ഞിരുന്നു. അത് കൂടാതെ തന്നോട് ഒരു പ്രമുഖ മോശമായി പെരുമാറിയ കാര്യവും സോണിയ തുറന്നു പറഞ്ഞിട്ടുണ്ട് സമയമാകുമ്പോൾ ആ നടന്റെ പേരും മറ്റു വിവരങ്ങളും തുറന്നു പറയുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട് . ഈ പശ്ചാത്തലത്തിൽ മുൻപ് സോണിയ തിലകനെ കുറിച്ച് പറഞ്ഞ പല കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുകയാണ്.

ADVERTISEMENTS
READ NOW  ഞങ്ങളെ കണ്ടിട്ട് അവര്‍ക്ക് ലെസ്ബിയന്‍ ആണെന്ന് തോന്നി - ലൈംഗിക ചുവയോടെയുള്ള വാക്കുകള്‍ കേള്‍ക്കേണ്ടി വന്നു - ജുവല്‍ മേരി തുറന്നു പറഞ്ഞത്

അന്നൊക്കെ തിലകനെതിരെ അപ്രഖ്യാപിത വില്ക്കായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ തിലകനെ ഏകദേശം ഏഴോളം ചിത്രങ്ങളിൽ നിന്നും വിലക്കിയിരുന്നു എന്ന് അദ്ദേഹത്തിന്റെ മകൾ സോണിയ മുൻപൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. പരുക്കനായ തിലകനായെ എല്ലാവർക്കും അദ്ദേഹത്തെ അറിയാവൂ എന്നും. എന്നാൽ ആ കാലഘട്ടത്തിൽ അദ്ദേഹം ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് എന്നും വലിയ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നും സോണിയ പറയുന്നു. നടൻ ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായപ്പോൾ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടു തിരിച്ചെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ച നടന്നപ്പോൾ ആണ് സോണിയ ഇങ്ങനെ ഒരു പ്രസ്താവനയുമായി വന്നത്.

ഇത്രയും വലിയ കുറ്റം ആരോപിക്കപ്പെട്ടപ്പോൾ പോലും ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ആണ് എല്ലാവര്ക്കും താല്പര്യം. എന്നാൽ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ സംഘടനയിൽ നിന്ന് തന്റെ അച്ഛനെ പുറത്താക്കിയപ്പോൾ ഈ ആവേശമൊന്നും കണ്ടില്ല എന്നും സോണിയ പറയുന്നു. അന്ന് തന്റെ അച്ഛന്റ്റെ കാര്യത്തിൽ വലിയ ഉത്സാഹം കാണിച്ച ആളാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ എന്നാൽ അദ്ദേഹം പോലും ഇപ്പോൾ മൗനമാണ് എന്നും സോണിയ പറയുന്നു.

READ NOW  ആ സംവിധായകന്റെ ഭാര്യയോ മാഡം ? നടി ആക്രമിക്കപ്പെ. അണിയറയിൽ നിൽക്കുന്ന പ്രതികൾ ഇവരോ ?

വിലക്ക് അവഗണിച്ചു തിലകനെ സിനിമയിലേക്ക് വിളിക്കുന്നത് സംവിധായകൻ രഞ്ജിത് ആണ്. ഇന്ത്യൻ റുപീ എന്ന ചിത്രത്തിൽ തിലകന്റെ അഭിനയം അതുല്യമായിരുന്നു അതിൽ “എവിടെയായിരുന്നു ഇത്രയും നാളും” എന്ന് പൃഥ്വിരാജ് തിലകനോട് ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ട്. അതിനു മറുപിടിയായി ഒരു ചിരിയാണ് തിലകൻ നൽകുന്നത്. ആ സീനിൽ തീയറ്ററിൽ വലിയ കരഘോഷമാണ് അന്ന് നടന്നത്. ആ സമയം താനും അച്ഛനും ഒന്നിച്ചാണ് ചിത്രം കണ്ടിരുന്നത്.

ഒരുപാടു കാലങ്ങൾക്കു ശേഷം തങ്ങൾ ഒരുമിച്ചു കണ്ട ഒരു ചിത്രം കൂടിയായിരുന്നു ഇന്ത്യൻ റുപ്പി എന്ന് സോണിയ പറയുന്നു. തീയറ്ററിൽ ആ സീൻ വലിയ ആരവം ഉണ്ടാക്കിയപ്പോൾ അച്ഛൻ തേങ്ങി കരയുന്നതാണ് കണ്ടതെന്ന് സോണിയ പറയുന്നു. അപ്പോൾ തനിക്കു ചിരിക്കണോ കരയണോ എന്ന് പോലും അറിയില്ലായിരുന്നു എന്നും സോണിയ പറയുന്നു.

READ NOW  തൃഷയുമായി കിടപ്പു മുറി പങ്കിടുന്ന സീൻ കിട്ടുമെന്ന് കരുതി.. മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി തൃഷ

അച്ഛനനുകൂലമായി സംസാരിച്ചതിനാണ് സംവിധായകൻ വിനയനെ വിലക്കിയത് എന്നും അന്ന് അച്ഛനോടൊപ്പം അഭിനയിക്കുന്നവരെ പോലും വിലക്കുന്ന പ്രവണതയായിരുന്നു എന്നും സോണിയ പറയുന്നു. ഇപ്പോള് ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം വന്നപ്പോൾ പലർക്കും അനുകൂലമായ നിലപാടാണ് , എന്നാൽ ദിലീപിനെതിരെ ആരോപിക്കപ്പെട്ട കുറ്റം നിസാരമല്ല എന്നും സോണിയ അന്ന് പറഞ്ഞിരുന്നു. സഹപ്രവർത്തകയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചതിൽ കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കാനും അയാൾക്ക്‌ വേണ്ടി സംസാരിക്കാനും നടി ഊർമ്മിള ഉണ്ണി കാണിച്ച താല്പര്യത്തേയും അന്ന് സോണിയ വിമർശിച്ചിരുന്നു.

പിന്നീട് തിലകന്റെ മരണ ശേഷം പലരും അനുശോചനവും മാപ്പു പറച്ചിലുമായി എത്തിയിരുന്നു. ഇനി എന്തൊക്കെ ആരൊക്കെ മാപ്പു പറഞ്ഞാലും യാതൊരു മാറ്റവും സംഭവിക്കാൻ പോകുന്നില്ലല്ലോ എന്ന് അന്ന് ഡോക്ടർ സോണിയ പറഞ്ഞിരുന്നു. എങ്ങനെ ഒക്കെ ആരൊക്കെ വിലക്കിയാലും തിലകൻ എന്ന കലാകാരൻ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുമെന്ന് സോണിയ പറയുന്നു.

ADVERTISEMENTS