മലയാള സിനിമയിൽ ചേട്ടൻ കണ്ട ഏറ്റവും ഹൃദയ വിശാലതയുള്ള ആൾ ആര് – തിലകന്റെ മറുപടി ഇങ്ങനെ

561

മലയാള സിനിമയുടെ അഭിനയകുലപതി തിലകൻ മൺ മറിഞ്ഞിട്ട് വർഷങ്ങളായി എങ്കിലും ഇന്നും അദ്ദേഹം ഒഴിച്ചിട്ട് താര സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. നിലപാടുകളിൽ ഒരിക്കലും പിന്നോട്ടു പോകാത്ത വ്യക്തിത്വം. ആരെയും കൂടാത്ത ആരെയും ഭയക്കാത്ത തന്റേടിയായ പരുക്കനായ തിലകൻ. പക്ഷേ കരിയറിന്റെ അവസാന കാലത്ത് വലിയ ദുരിതങ്ങളാണ് നേരിട്ടത്. നിരവധി വിലക്കുകളും അദ്ദേഹത്തിന് ഉണ്ടായി. ഏകദേശം രണ്ട് വർഷത്തോളം അദ്ദേഹത്തെ സിനിമയിൽ നിന്നും മാറ്റിനിർത്തുകയുണ്ടായി. ആ കാലയളവിൽ അദ്ദേഹത്തിനു നിരവധി ചിത്രങ്ങൾ നഷ്ടമാവുകയും ചെയ്തിരുന്നു. സിനിമ മേഖലയിലുള്ള മാഫിയക്കെതിരെയും അതിശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ഇന്ന് സിനിമകളിൽ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് എല്ലാം കാരണ തിലകന്റെ ശാപം ആണെന്ന് പോലും പറയുന്നവരുണ്ട്.

ഇപ്പോൾ വൈറൽ ആകുന്നത് അദ്ദേഹം വിലക്ക് നേരിട്ടിരുന്ന കാലഘട്ടത്തിലും അതിനു മുൻപേ ആയി നടത്തിയ ഒരു അഭിമുഖത്തിൽ മലയാള സിനിമയിൽ ഹൃദയ വിശാലതയുള്ള ഒരു നടൻ ആരാണ് എന്ന് ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് വൈറൽ ആകുന്നത്.

ADVERTISEMENTS
   
READ NOW  അപ്പോൾ തന്നെ അയാൾക്ക് നാല് ഭാര്യമാരുണ്ട് അഞ്ചാം ഭാര്യയായി എന്റെ മകൾ ചക്കിയെ വേണമെന്ന് അവൻ എന്നോട് പറഞ്ഞു ജയറാം പറയുന്നത്.

തിലകൻ തന്റെ അഭിപ്രായം പറയുന്നത് ഇങ്ങനെയാണ്, മലയാള സിനിമയിൽ അങ്ങനെ ഒരാളെ താൻ കണ്ടിട്ടില്ല എന്നുള്ളതാണ് ആദ്യം തന്നെ അദ്ദേഹം പറഞ്ഞത്. മലയാളസിനിമയും ഹൃദയവുമായി യാതൊരു ബന്ധവുമില്ലായെന്നും അദ്ദേഹം പറയുന്നു. നമ്മൾ പറയുന്ന ഹൃദയം എന്ന് പറഞ്ഞാൽ മനസ്സല്ലേ? അല്ലാതെ ഹൃദയം എന്ന് അവയവത്തിന് വേറെ കഴിവൊന്നുമില്ലല്ലോ. അതൊരു പമ്പിങ്ങു സ്റ്റേഷൻ മാത്രമാണ്.

മനസ്സാണ് ഉദ്ദേശിച്ചതെങ്കിൽ അങ്ങനെയുള്ള മനസ്സുള്ള ഒരാളെ മലയാള സിനിമയിൽ തനിക്ക് അറിയില്ല. വേണമെങ്കിൽ നമ്മളുടെ ദേവനെ പറയാമെന്ന് തിലകൻ പറയുന്നു. അതെ നടൻ ദേവൻ വളരെ ശുദ്ധനായ ഒരു മനുഷ്യനാണ്. തനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടുള്ളതിൽ ഉള്ള ഒരാളുടെ പേരാണ് പറയുന്നതെന്ന് തിലകൻ പറയുന്നു. വേറെ ആരെയെങ്കിലും അങ്ങനെ ഹൃദയ വിശാലതയുള്ള ഒരു വ്യക്തിയായി പറയാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഒരുപക്ഷേ ഒരുപാട് നേരം ഇരുന്ന് ആലോചിക്കേണ്ടിവരും. പെട്ടെന്ന് ആരുടേയും മുഖം മനസ്സിൽ തെളിയുന്നില്ല എന്ന് തിലകൻ പറയുന്നു.

READ NOW  അപ്പൂപ്പന്റെയും അച്ഛന്റെയും മകനായി വന്നിട്ട് അപ്പപ്പോൾ കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന രീതി നല്ലതായി ഉദയനിധിക്കെതിരെ ഗണേഷ് കുമാർ

താൻ എപ്പോഴും തൻ്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. എൻറെ മനസ്സാക്ഷി ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാനാണ് എൻറെ വായനയും എൻറെ അച്ഛനും അമ്മയും എന്റെ ഗുരുക്കന്മാരും എന്നെ പഠിപ്പിച്ചിട്ടുള്ളത് എന്നും തിലകൻ പറയുന്നു. ഞാനൊരുത്തനെ കൊന്നാൽ അന്ന് രാത്രി എനിക്ക് ഭംഗിയായി ഉറങ്ങാൻ പറ്റണം. എനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെങ്കിൽ ഞാൻ ചെയ്ത തെറ്റാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് ഞാൻ ഇതുവരെ ആരെയും കൊല്ലാത്തതു അല്ലെങ്കിൽ കൊല്ലണ്ട ഒരുപാട് ആൾക്കാർ ഉണ്ട് എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS