സുരേഷ് ഗോപിയെ കൊണ്ട് നിർബന്ധൂർവ്വം പച്ച എലിയെ കഴിപ്പിച്ചു – ആ സംഭവം ഇങ്ങനെ.

2957

താൻ ഉദ്ദേശിക്കുന്ന ഷോട്ടുകൾ എന്ത് റിസ്‌ക്കും എടുത്തു എത്ര ബുദ്ധിമുട്ടു സഹിച്ചായാലും ചിത്രീകരിക്കുന്ന സംവിധായകനാണ് ഭദ്രൻ. അത് മലയാള സിനിമയിലെ മിക്ക താരങ്ങൾക്കും അറിയാവുന്നതാണ് കാര്യമാണ്. അത്തരത്തിൽ താൻ ആഗ്രഹിച്ച ഒരു സീനിനു വേണ്ടി അദ്ദേഹം ചെയ്ത ഒരു കാര്യമാണ് ഇവിടെ ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ടറോളർ ആയിരുന്ന സേതു അടൂർ പങ്ക് വെക്കുന്നത്.

സേതു സംഭവം പറയുന്നത് ഇങ്ങനെ. ഷൂട്ടിംഗ് കൃത്യമായി തീരാതെ പല കാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് ഒരുപാട് നീണ്ടു പോയ ഒരു ചിത്രമാണ് ഭദ്രൻ സുരേഷ് ഗോപിയെ നായകനാക്കി എടുത്ത യുവതുർക്കി എന്ന ചിത്രം. അന്ന് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ ആയി ജോലി ചെയ്തിരുന്നത് ഇന്നത്തെ പ്രശസ്ത ആർട്ട് ഡയറക്ടർ മുത്തുരാജാണ്.

ADVERTISEMENTS
   

ചിത്രത്തിൽ ഒരു രംഗം ഉണ്ട് സുരേഷ് ഗോപിയുടെ കഥാപാത്രം ജയിലിൽ കിടക്കുമ്പോ അവിടെ മറ്റു തടവുകാർക്ക് ചിക്കനും സുരേഷ് ഗോപിക്ക് വെറും കഞ്ഞിയും കീരിക്കാടൻ ജോസ് ചെയ്യുന്ന ജയിലറായ കഥാപത്രം നൽകുന്നു.

ഇതിനെ പ്രതിഷേധിച്ച സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തെ കൊണ്ട് കീരിക്കാടൻ പച്ച എലിയെ തീറ്റിക്കുന്ന സീനിനു വേണ്ടി ആർട്ട് ഡയറക്ടർ ആദ്യം കേക്ക് കൊണ്ട് ഒരു എലിയെ ഉണ്ടാക്കി കൊണ്ട് വരുന്നു.

ആ എലിയെ എടുത്തു നോക്കിയാ സംവിധായകൻ ഭദ്രൻ അതിനെ എടുത്തു ദൂരേക്ക് എറിയുന്നു എന്നിട്ടു പറയുന്നു. പോയി ഒറിജിനൽ എലിയെ കൊണ്ട് വരാൻ. എല്ലാവരും ഞെട്ടി നിൽക്കുമ്പോൾ ഭദ്രൻ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് മാറിയില്ല. ഒടുവിൽ സുരേഷ് ഗോപി യഥാർത്ഥ എലിയെ തന്നെ കടിച്ചു പറിക്കുന്ന രംഗം ഷൂട്ട് ചെയ്തു. താൻ പിന്നീട നോക്കുമ്പോൾ അസ്സോസിയേറ്റ് ആയ ആരോ ഒരാൾ സുരേഷ് ഗോപിക്ക് ഡെറ്റോളോ മറ്റോ ഒക്കെ വായിൽ ഒഴിച്ച് കൊടുത്തു വായ ക്ലീൻ ചെയ്യുന്നത് ആണ് കാണുന്നത് സേതു അടൂർ.

ADVERTISEMENTS