തങ്ങൾക്ക് ഇതുവരെ കാണാത്ത ഒരു മകൾ കൂടിയുണ്ട് – സിനിമയിൽ വില്ലനെങ്കിലും സുധീർ ജീവിതത്തിൽ ഹീറോയാണ് – സംഭവം ഇങ്ങനെ

160

നിരവധി മലയാളം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ എത്തി പ്രേക്ഷക പ്രീതി നേടിയെടുത്ത നടനാണ് സുധീർ. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിൽ ട്രാക്കുളയുടെ വേഷത്തിൽ നായകനായും സുധീർ സുകുമാരൻ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ കൂടാതെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. യക്ഷിയും ഞാനും, കന്യാകുമാരി എക്സ്പ്രസ് ,അണ്ണാറക്കണ്ണൻ തന്നാലായത്, ഇവൻ മര്യാദ രാമൻ അങ്ങനെ വലിയ ഒരു നിര സിനിമ തന്നെ അദ്ദേഹം വില്ലൻ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ മുൻപ് എംജി ശ്രീകുമാർ ഒന്നിച്ച് നടത്തിയ ഒരു അഭിമുഖത്തിൽ സുധീറും ഭാര്യയും തങ്ങൾക്ക് രണ്ടു കുട്ടികൾ കൂടാതെ തങ്ങൾ ഇതുവരെ നേരിട്ട് കാണാത്ത ഒരു മകൾ കൂടി ഉണ്ട് എന്ന് തുറന്നു പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.

തങ്ങൾക്ക് പരിചയമുള്ള ഒരു ദമ്പതികൾ അവരുടെ കുഞ്ഞു ഉണ്ടാകുന്ന ചികിത്സയ്ക്കായി തങ്ങളുടെ വീടിനടുത്തുള്ള ഒരു ഹോസ്പിറ്റലിലാണ് പോയ്കൊണ്ടിരുന്നത് അപ്പോൾ ആ സമയത്തൊക്കെ അവർ തങ്ങളുടെ വീട്ടിൽ വന്നു നിൽക്കുമായിരുന്നു. അവിടെ നിന്നിട്ട് ഹോസ്പിറ്റൽ പോകുന്നത് പതിവായിരുന്നു. അവർക്ക് ഒരു അണ്ഡ ദാതാവിനെ ആയിരുന്നു ആവശ്യം. അതാന്റെ ബീജത്തോട് സംയോജിപ്പിച്ച് ഒരു കുട്ടിയെ സൃഷ്ടിക്കാനായിരുന്നു അവരുടെ ആഗ്രഹം. തങ്ങളുടെ വീട്ടിൽ വന്നിരുന്നു അത്തരം കാര്യങ്ങൾ സംസാരിച്ചപ്പോൾ ഒരിക്കൽ താൻ ഭാര്യയോട് പറഞ്ഞു നമുക്ക് ഇവർക്ക് ഒരു കുഞ്ഞിനെ കൊടുത്താലോ എന്ന്. ആദ്യം തങ്ങൾ ചിന്തിച്ചത് തങ്ങൾ ഇരുവരും ചേർന്ന് ഒരു കുഞ്ഞിനെ കൊടുക്കുന്ന കാര്യമായിരുന്നു. തങ്ങളുടെ സ്പേമും അണ്ഡവും ദാനം ചെയ്തിട്ട് ഒരു കുഞ്ഞിനെ കൊടുക്കുന്ന കാര്യം എന്നാൽ പിന്നീട് താൻ അതിൽ നിന്ന് പിന്മാറി. ഒരു ഭർത്താവും മറ്റൊരു പുരുഷന്റെ ബീജവും ഭാര്യയുടെ അണ്ഡവും യോജിപ്പിച്ചു അവരുടെ ഗർഭ പാത്രത്തിൽ ഇടാൻ ആഗ്രഹിക്കില്ല അതുകൊണ്ടു താൻ ആ ഉദ്യമത്തിൽ നിന്ന് പിന്മാറി.

ADVERTISEMENTS
   

നടൻ സുധീർ ഈ സംഭവം പറഞ്ഞു തുടങ്ങുന്നത് രണ്ട് മക്കളെ കൂടാതെ ഒരു പെൺകുട്ടി കൂടി തങ്ങൾക്കുണ്ട് എന്നാണ്.യെ ആ മോളെ തങ്ങൾ ഇതുവരെ കണ്ടിട്ടില്ല എന്നും സുധീർ പറയുന്നു

തന്റെ ഭാര്യയുടെ അണ്ഡവും ആ ദമ്പതികളിലെ ഭർത്താവിന്റെ ബീജവും യോജിപ്പിച്ച് അയാളുടെ ഭാര്യയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാണ് അവർ ആ കുഞ്ഞിനെ സൃഷ്ടിച്ചത് ഇരിക്കുന്നു. തന്റെ ഭാര്യയുടെയും അയാളുടെയും സാമ്യം ഉണ്ട് കുഞ്ഞിനെ എന്നും സുധീർ പറയുന്നു. കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് ഒരു സഹായം എന്ന നിലയിലാണ് തങ്ങൾ അത് ചെയ്തത്ആ കുഞ്ഞിൻറെ ഫോട്ടോസ് ഒക്കെ കാണുമ്പോൾ താങ്കൾക്ക് വല്ലാത്തൊരു സന്തോഷം തോന്നാറുണ്ട് എന്നും എന്നാൽ അവർ എവിടെയാണെന്ന് എന്താണെന്നോ എന്നുള്ള വിവരങ്ങൾ അവർ ഇതുവരെ പുറത്തുവിട്ടിട്ടില്ല അത് പറയുന്നത് ശരിയല്ല എന്നാണ് സുധീർ പറയുന്നത്.

ആദ്യമൊക്കെ നമ്മളെല്ലാവരും ഒരുമിച്ച് ആ കുഞ്ഞുങ്ങളെ വളർത്താം എന്നുള്ള രീതിയിലായിരുന്നു ദമ്പതികൾ പറഞ്ഞിരുന്നെങ്കിലും കുഞ്ഞിനെ കിട്ടിയതിനു ശേഷം അവർ തങ്ങളോടുള്ള സഹകരണം പൂർണമായി അവസാനിപ്പിച്ചു എന്നും സുധീർ പറയുന്നു. അതിലും വലിയ തെറ്റിള്ള എന്നും മനുഷ്യസഹജമാണല്ലോ എന്നും അദ്ദേഹം പറയുന്നുണ്ട്. സുധീർ ഒരു വലിയ മനസ്സിന്റെ ഉടമയാണ് എന്ന് എം ജി ശ്രീകുമാർ പറയുന്നു.

വീഡിയോയ്ക്ക് താഴെ സുധീറിന്റെ വലിയ മനസ്സിനെ കുറിച്ചാണ് പലരും പറയുന്നത്. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരു പുരുഷന്റെ ബീജവുമായി യോജിപ്പിച്ച് ഒരു കുഞ്ഞിനെ സൃഷ്ടിക്കാൻ എത്രപേർ അനുവദിക്കും എന്നുള്ളതും ചോദ്യം തന്നെയാണ്. ഇക്കാര്യം തുറന്നു പറഞ്ഞതിനെ പലരും സുധീറിനെ അപമാനിക്കുകയും ട്രോളുകയും ചെയ്യുന്നുണ്ട്. പക്ഷേ ഉണ്ടായത് ഒരു കുഞ്ഞു പെൺകുഞ്ഞ് ആയതുകൊണ്ട് തന്നെ തങ്ങൾക്ക് ആ കുഞ്ഞിനെ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ആ ദമ്പതികളുടെ സ്വകാര്യതയും താല്പര്യവും പരിഗണിച്ചു തങ്ങൾ അതിന് ശ്രമിച്ചിട്ടില്ലെന്നും ഇരുവരും പറയുന്നു. കുഞ്ഞുണ്ടായ ശേഷം അവർ തങ്ങളിൽ നിന്ന് അകലം പാലിക്കാൻ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

എന്നെങ്കിലും ആ കുഞ്ഞു അതിന്റെ അമ്മയെ തേടി എത്തിയേക്കാം എന്നും സുധീർ പറയുന്നു. അതിനു ചിലപ്പോൾ പത്തു പതിനെട്ടു വയസാകുമ്പോഴെങ്കിലും ആ കുഞ്ഞു വരും എന്നും അദ്ദേഹം [പ്രത്യാശിക്കുന്നു. തനിക്ക് ആ കുഞ്ഞുമായി ഒരു ബന്ധവുമില്ലെങ്കിലും അത് സ്വൊന്തം കുഞ്ഞായി ചിന്തിച്ചു സംസാരിക്കുനന് സുധീറിനെ എല്ലാവരും പ്രശംസിക്കുന്നുണ്ട്.

ക്യാൻസർ രോഗത്തെ തോൽപ്പിച്ചു അദ്ദേഹം വീടിനും സിനിമയിൽ സജീവമായിരിക്കുകയാണ്. ഇനിയും മികച്ച കഥാപാത്രങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നു.

ADVERTISEMENTS
Previous articleരാധിക ഒരിക്കലും എനിക്ക് അമ്മയാകില്ല ;കാരണം അവർ എന്റെ അച്ഛന്റെ രണ്ടാം ഭാര്യ മാത്രമാണ് – ചോദ്യത്തിനുത്തരമായി വരലക്ഷമി ശരത് കുമാർ പറഞ്ഞത്
Next articleഎന്തിനു മഹിമ നമ്പ്യാരെ 7 വര്ഷം വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു ആ കാരണം പറഞ്ഞു ഉണ്ണി മുകുന്ദൻ