മലയാള സിനിമയുടെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് മോഹൻലാൽ .മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന താരമാണ് അദ്ദേഹം . മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും , അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്
ജീവിതത്തിലുണ്ടാകുന്ന പല സാഹചര്യങ്ങളെയും മോഹൻലാൽ എന്ന മനുഷ്യൻ എടുക്കുന്ന രീതി വളരെ വ്യത്യസ്തമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വായനാശീലം നല്ലതുപോലെ ഉള്ള വ്യക്തിയായ മോഹൻലാൽ ഓഷോയുടെ കടുത്ത ആരാധകനാണ്.
മോഹൻലാലിനെ മറ്റൊരാൾ കുറ്റം പറയുകയോ അപമാനിക്കുകയോ ചെയ്തു കഴിഞ്ഞാൽ അദ്ദേഹം അവിടെ പെരുമാറുന്നത് വളരെ ശാന്തശീലനായിട്ടാണ്. എന്നെ ആര് എന്തും പറഞ്ഞോട്ടെ അതെനിക്ക് പ്രശ്നമേ അല്ല എന്ന് അദ്ദേഹം പലപ്പോഴും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം പലപ്പോഴും ദേഷ്യപ്പെട്ടിട്ടുള്ളതും അതിരുവിട്ടു പെരുമാറിയിട്ടുള്ളതും തന്റെ കൂടെയുള്ളവരെ മറ്റുള്ളവർ അപമാനിക്കാനോ മോശപ്പെടുത്താനോ ശ്രമിക്കുമ്പോഴാണ്. അതിനുദാഹരണമാണ് പ്രേംനസീറിനെ കളിയാക്കിയ ഒരാളെ അദ്ദേഹം തല്ലിയതും നടിയോട് അപമര്യാദയായി പെരുമാറിയ ആളെ മോഹൻലാൽ തല്ലാൻ ഇടയുണ്ടായ സംഭവവും.
സിദ്ദിക്കും മോഹൻലാലും തമ്മിലുള്ള സൗഹൃദം സിനിമ മേഖലയിൽ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.ഒരു ഇന്റർവ്യൂവിൽ സിദ്ദിഖ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കോണ്ടിരിക്കുന്നത് .
ഒരിക്കൽ സിദ്ദിക്ക് മോഹൻലാലിനോട് പറഞ്ഞു,സോഷ്യൽ മീഡിയയിൽ നമ്മൾ ഇടുന്നതോ മറ്റുള്ളവർ പോസ്റ്റ് ചെയ്യുന്നതോ ആയ നമ്മുടെ ചിത്രത്തിനു താഴെ ചിലർ വന്നു മോശം കമന്റ് ഇടുന്ന കാണുമ്പോൾ ശരിക്കും വിഷമം തോന്നുന്നുണ്ട്. ഇങ്ങനെയൊരു സിറ്റുവേഷൻ ലാലിനു വന്നുകഴിഞ്ഞാൽ ലാലിന് സങ്കടം തോന്നുമോ എന്ന സിദ്ദിഖിന്റെ ചോദ്യത്തിന് മോഹൻലാൽ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.
ഏയ് തനിക്ക് അതിൽ യാതൊരു കുഴപ്പവും ഇല്ലെന്നും നമ്മൾ ഓരോരുത്തരും മറ്റുള്ളവരെ ആസ്വദിപ്പിക്കാൻ വേണ്ടിയിട്ട് ജോലി നോക്കുന്നവരാണ്. നമ്മുടെ ലക്ഷ്യവും മറ്റുള്ളവരെ രസിപ്പിക്കുക എന്നതല്ലേ. അപ്പോൾ സോഷ്യൽ മീഡിയയിൽ നമ്മൾ പോസ്റ്റ് ചെയ്യുന്ന ചിത്രത്തിന്റെ താഴെ ഒരാൾ വന്നു മോശം കമന്റ് ഇട്ടിട്ട് അയാൾ രസിക്കുകയാണെങ്കിൽ അയാൾ രസിച്ചോട്ടെ.അയാളെ രസിപ്പിക്കുക എന്നതല്ലേ നമ്മുടെ ജോലി. അപ്പോൾ നമ്മൾ എന്തിനാ വിഷമിക്കുന്നത് എന്നാണ് മോഹൻലാൽ തിരിച്ചു ചോദിച്ചത്. അതിനുശേഷം തന്നെ കുറിച്ച് മോശം കമൻസ് വന്നാലും തനിക്ക് അത് വലിയ വിഷമം ഉണ്ടാക്കാറില്ലെന്നും സിദ്ധിക്ക് പറയുന്നുണ്ട്.
ഒരിക്കൽ കുറച്ചുനേരം നീണ്ടുനിന്ന ഷൂട്ടിന്റെ ഇടവേളയിൽ തലവേദന എടുത്ത് മോഹൻലാലിന്റെ അടുത്ത് വന്നിരുന്ന സിദ്ദിഖിനോട് എന്തുപറ്റിയെന്ന് മോഹൻലാൽ ചോദിച്ചു. ഭയങ്കര തലവേദന ഉണ്ടെന്നും അത് അല്പം കൂടുതലാണ് എന്ന് സിദ്ദിഖ് പറഞ്ഞപ്പോൾ അതിനെന്തിനാണ് വിഷമിക്കുന്നത് തലവേദനയല്ലേ അതിനെ ആസ്വദിക്കുകയല്ലേ വേണ്ടത് .കുറച്ചുനേരം തലവേദന എടുക്കും ആ വേദന തലവേദനിച്ച് തനിയെ പൊക്കോളും അതിനെ ആസ്വദിക്കാൻ പഠിക്കൂ.ഞാൻ തലവേദനയേ ആസ്വദിക്കുകയാണ് പതിവ് എന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും സിദ്ദിക്ക് വെളിപ്പെടുത്തുന്നു.