പ്രണയമെന്നു കേൾക്കുമ്പോൾ ഷൈൻടോമിന് മനസിൽ തോന്നുന്നത് എന്താണ് താരത്തിൻറെ മറുപടി ഇങ്ങനെ.

241

മികച്ച അഭിനയ സിദ്ധി ഉള്ള വ്യക്തിയാണ് മലയാളം നടൻ ഷൈൻ ടോം ചാക്കോ.മലയാളത്തിനപ്പുറം തമിഴ് ചിത്രങ്ങളിലും ഷൈൻ ടോം തുടങ്ങിയിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ മികവ് പുലർത്തുന്ന വ്യക്തിയാണെങ്കിലും പക്ഷേ പൊതുവിടങ്ങളിൽ അദ്ദേഹത്തിൻറെ പെരുമാറ്റം പലപ്പോഴും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അദ്ദേഹം സംസാരിക്കുന്ന വിഷയങ്ങളും, പല വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന് അഭിപ്രായവും പൊതു സമൂഹത്തിനു അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള തരത്തിലാണ് പലപ്പോഴും അദ്ദേഹം പ്രസന്റ് ചെയ്യാറുള്ളത്

അതേപോലെതന്നെ ഡബിൾ മീനിങ് തമാശകൾ പറയുന്നത് ,വളരെ പെട്ടെന്ന് ദേഷ്യപ്പെട്ട് സംസാരിക്കുക, അഭിമുഖങ്ങൾക്ക് വന്നിരിക്കുന്ന സഹതാരങ്ങൾക്ക് സ്പേസ് കൊടുക്കാതെ സംസാരിക്കുക തുടങ്ങിയ പ്രത്യേകതകളും അദ്ദേഹം ഇൻറർവ്യൂ നൽകുമ്പോൾ സംഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ പല അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും വിവാദങ്ങൾ ആകാറുണ്ട്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ചർച്ച ആവാറുണ്ട്. ഇപ്പോൾ പ്രണയത്തെക്കുറിച്ച് അവതാരകന്റെചോദ്യത്തിന് ഷൈൻ നൽകുന്ന മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.

ADVERTISEMENTS
   

ഷൈൻ ടോമിനെ സംബന്ധിച്ച് പ്രണയം എന്നാൽ എന്താണ് എന്ന് ചോദ്യത്തിന് പ്രണയവും സ്നേഹവും ഒന്നല്ല എന്നാണ് ആദ്യം അദ്ദേഹം പറയുന്നത് . സ്നേഹം ഒരിക്കലും ഒന്നിനെയും സ്വന്തമാക്കാൻ ശ്രമിക്കുന്നില്ല ഒന്നിനെയും സംശയിക്കുന്നില്ല,കൺഫ്യൂസ്ഡ് ആകുന്നില്ല, കള്ളം പറയുന്നില്ല, അത് പൊസസീവ് ആകുന്നില്ല,

അത് എല്ലാവരോടും ഒരേ പോലെ തന്നെയായിരിക്കും. പക്ഷേ പ്രണയം ഭയങ്കര പൊസിസീവും സംശയാലുവുമാണ്അത് വളരെ അനിശ്ചിതത്വം ഉള്ളതും സ്വന്തമാക്കണമെന്ന് വളരെയധികം ആഗ്രഹിക്കുകയും ചെയ്യുന്നസംഭവമാണ് എന്നാണ് പ്രണയത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. പ്രണയവും സ്നേഹവും വ്യത്യസ്ത തലങ്ങളിൽ നോക്കി കണ്ടിട്ടുള്ള ഷൈൻ ടോമിന്റെ അഭിപ്രായത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുമുണ്ട്. വിമർശിക്കുന്നവർ പോലും അഭിപ്രായത്തെ മാനിക്കുന്നുണ്ട് .

ഈ അഭിമുഖ വീഡിയോയ്ക്ക് താഴെ വന്ന ചില രസകരമായ കമെന്റുകൾ ഇങ്ങനെ

സത്യത്തിൽ നീ ആരാ മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുക ചിലപ്പോൾ തോന്നും നീ വലിയ മഹാനാണ് ചിലപ്പോൾ തോന്നും നിനക്ക് ഭ്രാന്താണ്- കൂറിക്കുന്നു

ലഹരി ആയാലും വിവരം ഉണ്ട് , പ്രണയം സ്നേഹം അല്ല ശരിയാണ് വളരെ ശരിയാണ്. മറ്റൊരാളുടെ കമെന്റ്.

ബൈബിളിന്റെ സാരാംശമാണ് അദ്ദേഹം പറയുന്നത് ഇത് ബൈബിൾ ഒന്നു കൊരിന്ത്യർ പതിമൂന്നാം അധ്യായമാണ് – ഒരു ആരാധികയുടെ കമെന്റ് ആണ് ഇത്. ചുരുക്കി പറഞ്ഞാൽ ഇയാൾ നല്ല വിവരമുള്ളവൻ ആണ്, ചില സാഹചര്യങ്ങളിൽ വേറൊരാൾകുറിക്കുന്നു

ഇയാൾ പറയുന്നത് മുഴുവൻ പോയിന്റ് കൾ ആണ്…. പക്ഷെ പറയുന്നത് ഷൈൻ ആകുന്നത് കൊണ്ട് ചിലർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല മറ്റൊരു വ്യക്തി കമെന്റ് ചെയ്യുന്നു.

ചില ഇന്റർവ്യൂൽ ചില മറുപടികൾ ഇതുപോലെ… ഒരുപാട് അർത്ഥങ്ങളും ചിന്തിക്കാനുമുള്ള ഐറ്റം പുള്ളി ഒരു 2,3 വാക്കിൽ ഇടും… ❤️❤️ഇന്റർവ്യൂ എടുക്കുന്ന ആളുടെ ചോദ്യങ്ങളുടെ രീതി അനുസരിച്ചാണ് പുള്ളിടെ മറുപടി ❤️നിങ്ങൾ എന്തൊരു മനുഷ്യനാണ് ഹെ!വെറുത്തു വെറുത്താണ് നിങ്ങളെ ആളുകൾ ഇഷ്ട്ടപെടുന്നത്. ഇങ്ങനെ പോകുന്നു കമെന്റുകൾ

ADVERTISEMENTS