തന്റെ ഉയരത്തെ കളിയാക്കിയ അമിതാഭ് ബച്ചന് അപ്പോൾ തന്നെ ഷാരൂഖ് നൽകിയ മറുപടി വൈറൽ – വീഡിയോ കാണാം

13989

മാസ്സ് മറുപടികൾ ഉരൽക്കുപ്പേരി പോലെ നൽകാൻ ബോളിവുഡ് ഇതിഹാസം ഷാരൂഖിനെ വെല്ലാൻ മറ്റൊരാളില്ല എന്ന് തന്നെ പറയാം . അഭിനയത്തിലൂടെ മാത്രമല്ല, ശുദ്ധമായ വ്യക്തിത്വത്താലും അദ്ദേഹം പ്രകടിപ്പിക്കുന്ന ചാരുത കൊണ്ടും പ്രിയപ്പെട്ട ഒരേയൊരു നടൻ അദ്ദേഹം മാത്രമാണ്. ഏത് പ്രായക്കാരായാലും ഷാരൂഖ് എല്ലാവരുടെയും പ്രിയപ്പെട്ട നടനാണ്. സൗഹൃദത്തിനും മുതിർന്നവരെ ബഹുമാനിക്കുന്നതിലും അദ്ദേഹം പ്രശസ്തനാണ്, എന്നാൽ ഇത് ഷാരൂഖിനെ ട്രോളാൻ ശ്രമിച്ച ആളുകൾക്ക് തിരികെ മാസ്സ് മറുപടികൾ നൽകുന്നതിൽ നിന്ന് ആ ബഹുമാനം ഒരിക്കലും അദ്ദേഹത്തെ തടഞ്ഞിറ്റില്ല.

രസകരമായ മറുപടികളുടെ കാര്യത്തിൽ, ഷാരൂഖാൻ പലപ്പോഴും മികവ് തെളിയിച്ചിട്ടുണ്ട് . തന്റെ ഉയരത്തെ കളിയാക്കിയ അമിതാഭ് ബച്ചനെ നാഷണൽ ടെലിവിഷൻ പരിപാടിയിൽ റോസ്‌റ് ചെയ്തു ഞെട്ടിച്ചിട്ടുണ്ട് ഷാരൂഖ് ഖാൻ . 2005ൽ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന ഷോയിൽ ഷാരൂഖും അമിതാഭും പങ്കെടുത്തു .

ADVERTISEMENTS
   
READ NOW  "വെള്ളത്തിൽ വീണ എന്നെ അയാൾ ശ്വാസം നൽകാനെന്ന പേരിൽ...; ശരീരം വിറച്ചു, ഞാൻ ഓടി രക്ഷപ്പെട്ടു": കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് നാഗിൻ നടി മൗനി റോയ്

 

റാപ്പിഡ് ഫയർ റൗണ്ടിനിടെയാണ് കരൺ അമിതാഭിനോട് അദ്ദേഹത്തിനുള്ളതും ഷാരൂഖിന് ഇല്ലാത്ത ഒരു കാര്യത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടത്, അദ്ദേഹം പെട്ടെന്ന് മറുപടി നൽകി: എന്റെ ഉയരം എന്ന് . ഷാരൂഖിന്റെ ഉയരക്കുറവിനെ കളിയാക്കിയ അമിതാഭിന് ഷാരൂഖ് നൽകിയത് എപ്പിക്ക് മറുപടി ആണ്. അമിതാഭ് ഈ മറുവപ്പടി പറഞ്ഞപ്പോൾ ഷാരൂഖ് ഉൾപ്പടെ ഏവരും ചിരിച്ചു

എന്നാൽ, ഷാരൂഖിനോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ഷാരൂഖിന്റെ പക്കലുള്ള എന്നാൽ അമിതാഭിന്റെ പക്കലില്ലാത്ത ഒരു കാര്യം എന്താണ് എന്ന് കരൺ ജോഹർ അദ്ദേഹത്തോട് ചോദിച്ചു അതിനു ഷാരൂഖ് പറഞ്ഞത് ഉയരമുള്ള ഭാര്യ എന്നാണ്.

അമിതാഭിന്റെ ഭാര്യ അദ്ദേഹത്തിന്റെ ഉയരം വച്ച് നോക്കുമ്പോൾ വളരെ ഉയരം കുറഞ്ഞ വ്യക്തിയാണ്. എന്നാൽ ഷാരൂഖിന്റെ ഭാര്യ ഗൗരി ഷാരൂഖിനെ വച്ച് നോക്കുമ്പോൾ താരതമ്യേനെ ഉയരമുള്ള പെൺകുട്ടിയാണ്. ഷാരൂഖ് നൽകിയ ഈ മറുപടി അദ്ദേഹത്തിന്റെ ഫാൻ പേജുകളിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നു.

READ NOW  മാറി ന്റെ വലിപ്പം ചോദിച്ചു,പാവാട മുട്ടുവരെ ഉയർത്തിച്ചിട്ടു അയാൾ ചെയ്തത്- പച്ചക്ക് തുറന്നു പറഞ്ഞു നടി

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചൻ 158 സെന്റിമീറ്ററാണ് (5′ 2″) മറുവശത്ത്, ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ (5′ 3″) ആണ്.

ഷാരൂഖിൽ നിന്നും വാക്കുകളുടെ ശക്തിയിൽ നിന്നും ആരും രക്ഷപ്പെട്ടിട്ടില്ല. തന്റെ മകനായ ആര്യന്റെ വസ്ത്ര ബ്രാൻഡിൽ പോലും അദ്ദേഹം കിടിലൻ മറുപടി നൽകിയിരുന്നു . ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇഷ്ടപ്പെടുന്ന ഷാരൂഖ്, കുറച്ച് നാൾ മുമ്പ് തന്റെ ട്വിറ്റർ ഹാൻഡിൽ ഒരു #AskSRK സെഷൻ ഹോസ്റ്റ് ചെയ്തു.

 

View this post on Instagram

 

A post shared by Stopless (@stopless_army)

സെഷനിൽ, ഒരു ഉപയോക്താവ് നടനോട് തന്റെ മകനായ ആര്യൻ ഖാന്റെ വസ്ത്രങ്ങളുടെ ഉയർന്ന വിലയെക്കുറിച്ച് ചോദിക്കുകയും കൂടുതൽ ന്യായമായ ഓപ്ഷൻ നോക്കാമായിരുന്നല്ലോ എന്ന് ചോദിക്കുകയും ചെയ്തു. ഷാരൂഖ് പെട്ടെന്ന് പ്രതികരിച്ചു, തനിക്ക് ഇതിലും വിലകുറഞ്ഞതു കിട്ടിയില്ല എന്ന് ആയിരുന്നു താരത്തിന്റെ പ്രതികരണം.

READ NOW  എല്ലാം തുറന്നു കാട്ടി തുണിയിട്ടിട്ട് പിന്നെ ഞെളിപിരി കൊള്ളുന്നതെന്തിനാ- ബോൾഡ് വേഷം ധരിച്ചു അബദ്ധത്തിലായി നേഹ ശർമ്മയുടെ വീഡിയോ വൈറൽ
ADVERTISEMENTS