മലയാള സിനിമയിലെ ആദ്യത്തെ നൂറുകോടി ക്ലബ്ബ് ചിത്രമാണ് ദൃശ്യം. ജോർജുകുട്ടിയും കുടുംബവും കയറിയത് സാധാരണക്കാരുടെ മനസ്സിലേക്ക് ആയിരുന്നു. തന്റെ കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നപ്പോൾ അതു തന്നെ കുടുംബത്തിന്റെ ഒരു വലിയ പ്രശ്നമായി മാറുകയും തന്റെ കുടുംബത്തെ സംരക്ഷിക്കുവാൻ വേണ്ടി ഏതറ്റം വരെ പോവുകയും ചെയ്യുന്ന സാധാരണക്കാരനായി മോഹൻലാൽ തകർത്ത് അഭിനയിച്ചപ്പോൾ മോഹൻലാലിന്റെ നല്ല പാതിയായ റാണി എന്ന കഥാപാത്രമായി മീനയും ഈ ചിത്രത്തിൽ ജീവിക്കുകയായിരുന്നു.
ചിത്രത്തിലെ വരുൺ എന്ന വില്ലൻ കഥാപാത്രത്തെ ആരും മറന്നു പോകില്ല. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ച റോഷൻ വളരെ പക്വതയോടെ തന്നെ കൈകാര്യം ചെയ്ത ഒരു കഥാപാത്രമായിരുന്നു വരുൺ.
ഇപ്പോൾ ആ കഥാപാത്രം അഭിനയിക്കുന്ന സമയത്ത് തനിക്ക് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് ഒക്കെ താരം തുറന്നു പറയുന്നത്.
ജിത്തു ജോസഫ് ആദ്യം തന്നോട് പറഞ്ഞത് അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് കുഴപ്പമില്ലല്ലോ എന്നാണ്. താൻ അപ്പോൾ പറഞ്ഞത് എന്തു കുഴപ്പമാണ് സാർ ഇത്രയും വലിയ ഒരു ക്രൂവിനൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യം അല്ലേ എന്നാണ്. പിന്നീട് ഡയലോഗ് വായിച്ചു തുടങ്ങിയപ്പോൾ ഡയലോഗ് ഡെലിവറിയുടെ രീതിയുടെ അർത്ഥം മനസ്സിലാക്കാൻ തുടങ്ങി. അപ്പോളാണ് ശരിക്കും ഞെട്ടിയത്.
മീന മാമിനെ പോലെയുള്ള ഒരു സീനിയർ ആക്ടറിന്റെ മുഖത്തുനോക്കി എങ്ങനെയാണ് ആ ഒരു ഡയലോഗ് പറയുന്നത് എന്ന് താൻ ഭയന്നു. ഞാന്‍ അസോസിയേറ്റ് ഡയറക്ടറുടെ അടുത്ത് പൊയ് ഞാന്‍ ഇതിനെ കുറിച്ച് സംസാരിച്ചു. ചേട്ടാ ഇത് എനിക്ക് എങ്ങനെ മീന മാമിന്റെ മുഖത്ത് നോക്കി പറയാനാകും എന്ന് ചോദിച്ചു. അന്ന് അദ്ദേഹം പറഞ്ഞു ടാ ഇത് സിനിമയാണ് നീ അനഗ്നെ ഒന്നും ചിന്തിക്കണ്ട അങ്ങ് ചെയ്യ്. ഇത് കണ്ടിട്ട് വേണം മറൊരു അവസരമുണ്ടാകാന്‍ എന്ന്. ഞാന്‍ നേരത്തെ തന്നെ ഒരു മുന്‍കൂര്‍ ജാമ്യമെടുക്കുന്ന പോലെ മീന മാമിന്റെ അടുത്ത് ചെന്ന് ഞാൻ അങ്ങനെ ഒരു ഡയലോഗ് പറയുമ്പോൾ ഒന്നും തോന്നരുത് എന്ന് പറഞ്ഞിരുന്നു.
അത് സാരമില്ല എന്നും കണ്ണിൽ നോക്കി പറഞ്ഞാൽ മതി അപ്പോൾ കിട്ടുമെന്നും മീന പറഞ്ഞു. മോന്‍ നന്നായി ചെയ്‌താല്‍ മതി എന്നുമൊക്കെ സപ്പോർട്ടീവ് ആയാണ് മീന സംസാരിച്ചത്. എന്നാൽ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു ആ ഒരു രംഗം ചെയ്യുവാൻ. ആ സമയത്ത് ശരിക്കും താൻ വിയർത്തു പോവുകയാണ് ചെയ്തത് എന്നും റോഷൻ ഓർമ്മിക്കുന്നുണ്ട്. ഏതൊരു സാധാരണക്കാരനും അത്തരമൊരു ചോദ്യം കേൾക്കുന്നത് ഇഷ്ടമാവില്ല അതുകൊണ്ട് വലിയൊരു നെഗറ്റീവ് ഷെയ്ഡ് തന്നെ ആ കഥാപാത്രം ഉണ്ടാക്കി എന്നും റോഷൻ പറയുന്നു.
സത്യം പറഞ്ഞാല്‍ അത് പറഞ്ഞതിന് ശേഷവും അത്രയും പറയണ്ടായിരുന്നു എന്ന് തോന്നുന്ന ഒരു ഫീല്‍ ഉണ്ടായിരുന്നു. പിന്നെ സിനിമ ഇറങ്ങി കഴിഞ്ഞു ധാരാളം അമ്മമാരും ചേച്ചിമാരുമൊക്കെ എന്നെ കാണുമ്പോള്‍ പറയും മോനെ സിനിമ കണ്ടു നന്നായി ചെയ്തിട്ടുണ്ട് പക്ഷെ അത്രക്കും ഒന്നും പറയരുതായിരുന്നു എന്നും ആളുകള്‍ പറയുമായിരുന്നു എന്നും റോഷന്‍ പറയുന്നു.