സംവിധായകന്റെ റോളിൽ നിന്ന് എന്നെ മാറ്റാൻ രതീഷ് ശ്രമിച്ചു -രതീഷിന്റെ ആ സ്വഭാവത്തെ എതിർത്തതാണ് കാരണം -ഒടുവിൽ സംഭവിച്ചത്.

4451

പ്രശസ്ത സംവിധായകൻ ഭദ്രൻ, തന്റെ സൂപ്പർഹിറ്റ് ചിത്രം ‘അയ്യർ ദ ഗ്രേറ്റ്’ന്റെ നിർമാണ സമയത്തെ അനുഭവങ്ങൾ വെളിപ്പെടുത്തി. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിച്ച ഭദ്രൻ, ചിത്രത്തിന്റെ നിർമാണ സമയത്ത് നടൻ രതീഷുമായി ഉണ്ടായ പ്രശ്‌നങ്ങളും സിനിമയുടെ സാമ്പത്തിക പ്രതിസന്ധിയും വിശദീകരിച്ചു. രതീഷ് ഗുഡ്‌നൈറ്റ് ഫിലിംസിനൊപ്പം സിനിമയിൽ നിർമ്മാണ പങ്കാളിയായിരുന്നു എന്നാൽ രതീഷും ഭദ്രനും തമ്മിലുളള ചില പ്രശ്നങ്ങൾ സിനിമയുടെ നൃമംനത്തെ തന്നെ ബാധിച്ചിരുന്നു. ഒരു സമയത്തു ഭദ്രനെ സംവിധായകനിൽ നിന്നുമാറ്റാനുള്ള ശ്രമം വരെ രതീഷ് നടത്തിയെന്ന് ഭദ്രൻ പറയുന്നു. പക്ഷേ അത് ഒടുവിൽ അത് രതീഷിനു തന്നെ ബുദ്ധിമുട്ടായത് എങ്ങനെ എന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.

“രതീഷിനെ നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ചിത്രത്തിന്റെ നിർമാണ സമയത്ത് അദ്ദേഹത്തിന്റെ അച്ചടക്കമില്ലായ്മ വലിയ പ്രശ്‌നമായി. ഡിസിപ്ലിൻ എന്നത് രതീഷിന് അപരിചിതമായ ഒരു പദമായിരുന്നു,” ഭദ്രൻ പറഞ്ഞു.

ADVERTISEMENTS
   

ഭദ്രൻ പറയുന്നതനുസരിച്ച്, സിനിമയുടെ നിർമാണം മുന്നോട്ട് പോകുന്നതിന് തടസ്സമായിരുന്നു. രതീഷിന്റെ പെരുമാറ്റം. “ഗുഡ്നൈറ്റ് മോഹനിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകൾ മറ്റു കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും സിനിമയുടെ നിർമാണം തടസ്സപ്പെടുകയും ചെയ്തു. ഫണ്ട് ക്ഷാമം കാരണം അനിവാര്യമായ സാധനങ്ങൾ വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു,” ഭദ്രൻ കൂട്ടിച്ചേർത്തു.

പോലീസുകാരുടെ ഒരു രംഗം ചിത്രീകരിക്കുന്നതിനു ധാരാളം പോലീസ് ഷൂസ് വേണം എന്നാൽ അതിന്റെ കാര്യം പറഞ്ഞപ്പോൾ കാശ് ഇല്ലെന്നാണ് രതീഷ് പറഞ്ഞത്. ഷൂസ് ഇല്ലാതെ എടുക്കാമെന്ന് രതീഷ് പറഞ്ഞു അപ്പോൾ താൻ പറഞ്ഞു അത് പറ്റില്ല അപ്പോൾ രതീഷ് പറഞ്ഞു മുട്ടിനു മുകളിലായി വച്ച് എടുക്കാം എന്ന്. താൻ അത് നിങ്ങൾ അല്ല തീരുമാനിക്കുന്നത് എന്ന് താൻ തുറന്നടിച്ചു അതോട് പ്രശ്നമായി

എങ്കിൽ അതൊന്നു കാണാം എന്നായി രതീഷ്. രണ്ടു ദിവസം എന്നെ സംവിധായക സ്ഥാനത്തു നിന്ന് മാറ്റി നിർത്താനും നിർമ്മാതാവിന് സംവിധായകനെ മാറ്റാൻ പറ്റുമെന്ന് കാണിച്ചു കൊടുക്കാമെന്നും രതീഷ് പറഞ്ഞു എന്ന് ഭദ്രൻ പറയുന്നു. എന്നാൽ അന്ന് സിനിമ സംഘടനയുടെ ചീഫ് ആയി ഉണ്ടായിരുന്നത് ഭാരതി രാജയായിരുന്നു മദ്രാസിലായിരുന്നു അതിന്റെ കേന്ദ്രം അദ്ദേഹം തന്റെ സുഹൃത്തും കൂടിയായിരുന്നു അങ്ങനെ ഒടുവിൽ രതീഷ് അതിൽ നിന്നും ഔട്ടായി.

സിനിമയുടെ നിർമാണം പൂർത്തിയാക്കുന്നതിന് രതീഷിനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു എന്നും ഭദ്രൻ പറഞ്ഞു. “രതീഷ് തന്നെയാണ് എന്നെ രണ്ട് ദിവസം മാറ്റി നിർത്തി മൂന്നാമത്തെ ദിവസം താൻ സംവിധാനം ചെയ്യണമെന്നാവശ്യപ്പെട്ടത്. എന്നാൽ സംഘടനയുടെ ഇടപെടലോടെ രതീഷിനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ സാധിച്ചു,” ഭദ്രൻ പറഞ്ഞു

ADVERTISEMENTS