ആ കി സ്സി ങ് സീൻ സ്റ്റോപ്പ് പറഞ്ഞിട്ടും ഞങ്ങൾ ചും ബി ച്ചു കൊണ്ടേ ഇരുന്നു- പിന്നെ ഉണ്ടായത് രൺവീർ പറയുന്നു

3514

ബോളിവുഡിലെ ഹോട്ട് കപ്പിൾസ് ആണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇരുവരും ചേർന്ന് അഭിനയിച്ച എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു.ഇരുവരുടെയും ജോഡി പൊരുത്തത്തെ ഭാഗ്യപൊരുത്തം എന്ന് ബോളിവുഡ് മീഡിയകൾ വാഴ്ത്തി പാടിയിട്ടുണ്ട് .പിന്നീട് ഇരുവരും പ്രണയത്തിലായപ്പോളും അതിൽ വലിയ അതിശയോക്തി ആർക്കും തോന്നിയില്ല എന്നതാണ് വാസ്തവം.

കരൺ ജോഹറിന്റെ , കോഫീ വിത്ത് കരൺ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് തങ്ങളുടെ വർഷങ്ങൾ നീണ്ട പ്രണയത്തെ കുറിച്ചും എങ്ങനെയാണു പ്രണയം മൊട്ടിട്ടതിനെ കുറിച്ചും,കണ്ടുമുട്ടിയതിനെ കുറിച്ചും മറ്റും ഇരുവരും വെളിപ്പെടുത്തുന്നത്.

ADVERTISEMENTS
   

സഞ്ജയ് ലീല ബൻസാലിയുടെ രാംലീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.തുടർന്ന് ബൻസാലിയുടെ തന്നെ ചിത്രങ്ങളായ ബാജിറാവ് മസ്താനിയിലും ,പദ്മാവതിയിലും ഇവർ ഒരുമിച്ചു അഭിനയിച്ചു.

ആർക്കാണ് ആദ്യമായി പ്രണയം തോന്നിയതെന്നുള്ള ചോദ്യത്തിന് സഞ്ജയ് ലീല ഭൻസാലിയുടെ വീട്ടിൽ വച്ച് ദീപികയെ ആദ്യമായി കണ്ടപ്പോൾ തന്നെ തനിക്ക് പ്രണയം തോന്നി എന്ന് രൺവീർ വെളിപ്പെടുത്തി.

READ NOW  കറുത്ത നിറത്തിന്റെ പേരിൽ തന്നെ ട്രോളുന്നവർക്ക് ഷാരൂഖിന്റെ മകൾ നൽകിയ മറുപടി ഇങ്ങനെ

രാംലീലയിലെ പ്രണയ രംഗങ്ങൾ എല്ലാം തന്നെ തങ്ങൾക്കു വളരെ സ്പെഷ്യൽ ആണെന്നും കാരണം അവയെല്ലാം ഒറിജിനൽ ആണെന്നും രൺവീർ പ്രസ്താവിച്ചു.ഈ ചിത്രത്തിൻറെ ഷൂട്ടിനിടയിൽ തങ്ങൾ പരസ്പരം പ്രണയബന്ധരാവുകയായിരുന്നു. ചിത്രത്തിലെ അംഗ് ലഗാ ദേരേ’ എന്ന ഗാനത്തിൽ ഒരു നീണ്ട ചുംബനരംഗമുണ്ട്.

അത് ഷൂട്ട് ചെയ്യുന്ന സീനിൽ ഒരു ജനാല ഉണ്ട്.ചുംബനത്തിനിടയിൽ ആ ജനാലയ്ക്കൽ ഒരു ഇഷ്ടിക വന്നു വീഴുന്ന രംഗത്തിൽ സീൻ കട്ട് ആക്കണം.രംഗം ഷൂട്ട് ചെയ്യാൻ തുടങ്ങി ,എന്നാൽ ഞങ്ങൾ ചുംബിച്ചത് യഥാർത്ഥമായി ആയിരുന്നു അതിനാൽ തന്നെ ഇഷ്ടിക വീണിട്ടും ഷോട്ട് കട്ടായിട്ടും ഞങ്ങൾ ചുംബനം തുടർന്ന് കൊണ്ടിരുന്നു .നിർത്തിയില്ല. കാരണം ഞങ്ങൾ അത് അറിഞ്ഞില്ല, ഇരുവരും സ്വയം മറന്നു പോയി,’ രൺവീർ സിംഗ് പറഞ്ഞു.

ബോളിവുഡിന്റെ പ്രിയപ്പെട്ടവർ 2013 ൽ പ്രണയിച്ചു തുടങ്ങി 2018 ൽ ഇരുവരും വിവാഹിതരായി. ഇരുവരുടെയും പ്രണയം ഇപ്പോഴും അനസ്യൂതം തുടരുന്നു എന്നത് ഇരുവരും പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അവരുടെ ബോഡി ലാംഗ്വേജ് ല്‍ നിന്നും  നമുക്ക് കാണാനാകും.

READ NOW  രശ്മികാ മന്ദാനയുടെ പുതിയ സെൽഫിയിൽ താടി രോമവും മീശയും ക്രൂരമായി ട്രോളുകളുമായി ട്രോളന്മാർ
ADVERTISEMENTS