നായിക നടിയെ തീരുമാനിക്കുന്നത് നടന്റെ അവകാശമാണോ – പൃഥ്‌വിരാജ് അതിന്റെ കാരണമായി പറഞ്ഞ കാരണങ്ങൾ ഇതൊക്കെ.

6520

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് കയറി വന്ന വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരനും അദ്ദേഹത്തിൻറെ ജേഷ്ഠൻ ഇന്ദ്രജിത്ത് സുകുമാരനും . കരിയറിന്റെ തുടക്കകാലത്ത് വലിയ വെല്ലുവിളികളാണ് ഒരു താരപുത്രൻ ആയിട്ടു കൂടി പൃഥ്വിരാജ് നേരിട്ടത്. മലയാള സിനിമയിൽ നിന്നും തന്നെ തുടക്കത്തിൽ ഒഴിവാക്കാൻ പലതരത്തിലുള്ള ഉപജാപക സംഘങ്ങൾ സിനിമയിൽ ഉണ്ടായിരുന്നുവെന്നും താൻ അതിൻറെ നിരവധി മോശം ഫലങ്ങൾ അനുഭവിച്ച വ്യക്തിയാണെന്നും പല അഭിമുഖങ്ങളിലും പൃഥ്വിരാജ് താനെ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരവസരത്തിൽ സിനിമ വിട്ട് തിരിച്ച് പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകാൻ വരെ പൃഥ്വിരാജ് തീരുമാനിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ മാതാവ് മല്ലിക സുകുമാരൻ മുൻപ് പറഞ്ഞിട്ടുണ്ട്. അന്ന് പ്രിത്വിയേ മലയാള സിനിമയിൽ തന്നെ നിലനിർത്താൻ പ്രധാന കാരണക്കാരൻ ആയത് സംവിധായകൻ വിനയൻ ആയിരുന്നു എന്നുകൂടി അവർ പറഞ്ഞിരുന്നു.

READ NOW  പ്രധാനമന്ത്രിയുടെ കാൽതൊട്ടു വണങ്ങി ഐശ്വര്യ റായ്; സത്യസായി ബാബ ജന്മശതാബ്ദി ആഘോഷവേദിയിൽ ഏവരുടെയും ശ്രദ്ധ കവർന്ന നിമിഷം;വീഡിയോ.

എന്നാൽ ഇന്ന് തനിക്കെതിരെയുള്ള എല്ലാ എതിർപ്പുകളെയും മാറ്റി മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനായി, സംവിധായകനായി, നിർമ്മാതാവായി വിതരണക്കാരനായി ഒക്കെ പൃഥ്വിരാജ് തലയുയർത്തി നിൽക്കുകയാണ്. ഒരുപക്ഷേ മലയാള സിനിമയിൽ മോഹൻലാലും മമ്മൂട്ടിക്കും ശേഷം ഏറ്റവും കരുത്തനായ വ്യക്തിപ്രഭാവമുള്ള വ്യക്തിയായി പൃഥ്വിരാജ് വളർന്നു കഴിഞ്ഞിരിക്കുന്നു. ഒരു പാൻ ഇന്ത്യൻ താരമായി അദ്ദേഹം ഉയർന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലും കന്നടത്തിലും ഹോളിവുഡിലും ഒക്കെ പൃഥ്വിരാജ് തൻ്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്.

ADVERTISEMENTS
   

അതിൻറെ ഭാഗമായി അദ്ദേഹം മുംബൈയിലേക്ക് തന്നെ താമസം മാറ്റിയത് പോലും എന്ന് വാർത്തകൾ വന്നിരുന്നു. വളരെ ബുദ്ധിമാനായ ഒരു നടൻ എന്നാണ് പൃഥ്വിരാജിനെ അദ്ദേഹത്തിൻറെ കൂടെയുള്ള മറ്റു സഹനടന്മാർ പറയുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കുന്നത് വളരെ ഈസിയുള്ള കാര്യമാണ് എന്ന് മുൻപ് ടോവിനോ പറഞ്ഞിരുന്നു. തൻറെ എല്ലാ സിനിമകളെയും ഓരോ സീനിനെ കുറിച്ച് പോലും കൃത്യമായ ധാരണയുണ്ട് എന്നുംഅദ്ദേഹത്തിന് സംവിധാനത്തിന്റെ കീഴിൽ ജോലി ചെയ്തിട്ടുള്ളവർ പറയുന്നതാണ്. ഇപ്പോൾ ഒരു സിനിമയിൽ ഒരു പ്രധാന നടിയെ തീരുമാനിക്കുന്നത് ആ ചിത്രത്തിലെ നായക നടൻറെ പ്രവിലേജ് ആണോ എന്നുള്ള ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ വളരെ വ്യത്യസ്തമായ മറുപടിയാണ് വൈറലാകുന്നത്.

READ NOW  ആ സമയങ്ങളിൽ ലാലേട്ടനോട് എനിക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നു- മോഹൻലാലിൻറെ അമ്മയോടുള്ള ബന്ധത്തെ കുറിച്ചും തുറന്നു പറഞ്ഞു ഉർവശി

ഒരു സിനിമയിൽ നായകനടിയെ മാത്രമല്ല ആ ചിത്രത്തിൻറെ കാസ്റ്റിങ്ങിൽ ആ ചിത്രത്തിലെ നായകനടി മുതൽ വളരെ സാധാരണ വേഷം ചെയ്യുന്ന ഒരാളുടെ വരെ കാസ്റ്റിംഗിൽ ആ ചിത്രത്തിൻറെ നായകനടന്റെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. അതിന് കാരണമായി അദ്ദേഹം പറയുന്നത് ഇതാണ്. ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ആ സിനിമയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം പങ്കിടുന്നത് ആ ചിത്രത്തിൻറെ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തും പിന്നെ ചിത്രത്തിൻറെ നായക നടനും കൂടിയാണ്.

ഒരു സിനിമ പരാജയപ്പെടുകയാണെങ്കിൽ അതിലെ സ്വഭാവനടന്മാരായ ഉദാഹരണത്തിന് പറയുകയാണെങ്കിൽ ശ്രീ ജഗതി ശ്രീകുമാറിന്റെയോ അല്ലെങ്കിൽ സുരാജ് വെഞ്ഞാറമൂട് അതല്ലെങ്കിൽ ഇന്നസെൻറ് ഇങ്ങനെ… ഇപ്പോൾ ജഗതി ശ്രീകുമാറിന്റെ ഒരു സിനിമ പരാജയപ്പെട്ടു എന്ന് ആരും പറയുകയില്ല. അവിടെ പറയുന്നത് മമ്മൂട്ടിയുടെ സിനിമ പരാജയപ്പെട്ടു അല്ലെങ്കിൽ മോഹൻലാലിന്റെ സിനിമ പരാജയപ്പെട്ടു അതുമല്ലെങ്കിൽ പൃഥ്വിരാജിന്റെ സിനിമ പരാജയപ്പെട്ടു എന്നാണ്. അങ്ങനെ മാത്രമേ പറയുകയുള്ളൂ. അപ്പോൾ വിജയപരാജയങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നവരിൽ നടൻമാരുടെ ലിസ്റ്റിൽ ഇന്നത്തെ അവസ്ഥയിൽ സിനിമയിൽ ആകെ വരുന്നത് നായക നടനാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആ സിനിമയെക്കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കാനും അവകാശമുണ്ട് എന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ തുറന്നുപറയുന്നു.

READ NOW  തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറിന് ഷാരൂഖാനും കരൺ ജോഹറുമായി സ്വ വർ ഗ്ഗാനുരാഗം ഉണ്ട് - അവർ... ഗായിക സുചിത്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ADVERTISEMENTS