മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിനെ കുറിച്ചും അദ്ദേഹത്തിൻറെ വ്യക്തിത്വത്തെക്കുറിച്ചും നിരവധി കഥകൾ അദ്ദേഹത്തിൻറെ സഹപ്രവർത്തകരും അദ്ദേഹത്തിൻറെ സമകാലികരായ വ്യക്തികളും പറഞ്ഞിട്ടുണ്ട്. മനുഷ്യത്വത്തിന്റെ പ്രതീകമായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ആരോടും ദേഷ്യപ്പെടാത്ത ആരെയും വിമർശിക്കാത്ത ആരെയും ഒരു വാക്കുകൊണ്ട് പോലും ബുദ്ധിമുട്ടിക്കാത്ത ഒരു മനുഷ്യൻ. അത്തരത്തിൽ ഒരു മനുഷ്യൻ ഇനി ഉണ്ടാവണം. ഇന്നേവരെ സിനിമ ലോകത്ത് അത്തരം ഒരു വ്യക്തിത്വം ഉണ്ടായിട്ടില്ല എന്ന് മലയാളത്തിലെ എല്ലാ പ്രഗൽഭരായ താരങ്ങളും പറയുന്നുണ്ട്. തന്റെ ഒപ്പം ജോലി ചെയ്യുന്ന ഒരു മനുഷ്യരെയും വേറിട്ട് കാണുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മനുഷ്യസ്നേഹത്തിന്റെ ഒരു പ്രതീകമായിരുന്നു അദ്ദേഹം.
കുറച്ചു നാൾ മുമ്പ് ബഡായി ബംഗ്ലാവിന്റെ ഒരു എപ്പിസോഡിൽ നടി ലക്ഷ്മി അതിഥിയായി വന്നപ്പോൾ മുകേഷ് പറഞ്ഞ ഒരു സംഭവം അതിന് ഉദാഹരണമാണ്. ഇന്നത്തെ കാലത്ത് താര ജാഡകളുടെ കാലമാണെന്ന് ഒരു ചെറിയ തെറ്റുകൾക്ക് പോലും തന്റെ കൂടെയുള്ള അസിസ്റ്റൻറ് മാരോടും സിനിമ സെറ്റിലെ താഴെക്കിടയിലുള്ള ജോലി ചെയ്യുന്ന ആൾക്കാരോടും രൂക്ഷമായി പ്രതികരിക്കുന്ന താരങ്ങളുടെ ലോകം അവരൊക്കെ കണ്ടുപഠിക്കേണ്ട ഒരു മനുഷ്യൻ കാലങ്ങൾക്കു മുമ്പ് ഈ സിനിമ ലോകത്തുണ്ടായിരുന്നു അതാണ് പ്രേംനസീർ. മുകേഷ് പറയുന്ന സംഭവം ഇങ്ങനെയാണ്.
പ്രേം നസീർ ഒരു സിനിമയുടെ ഒരു സീൻ അഭിനയിക്കുകയാണ്. അദ്ദേഹത്തെ വിലങ്ങു വെക്കുന്ന ഒരു സീനാണ്. ആർട്ടിലെ ഒരാൾ വന്നു അദ്ദേഹത്തിന് വിലങ്ങു കൊടുക്കുന്നുണ്ട്. അത് അദ്ദേഹത്തിൻറെ കൈയിലിട്ട് ലോക്ക് ചെയ്യുന്നു. അത് ലാസ്റ്റ് സീനാണ് അത് കഴിഞ്ഞു വിലങ്ങാഴിച്ചാൽ അദ്ദേഹതിനു വീട്ടിൽ പോകാം. മുകേഷ് പറയുന്നു. ഈ വിലങ്ങു എന്ന് പറയുന്ന സാധനം നമ്മൾ കാണുന്ന തരത്തിലല്ല അത് ഒരിക്കൽ പൂട്ടിയാൽ താക്കോൽ ഇല്ലാതെ അഴിക്കാൻ പറ്റുന്ന ഒരു വസ്തു അല്ല. താക്കോൽ ഇല്ലാതെ തുറക്കാൻ ആവില്ല. പക്ഷേ ഇവിടെ ഒരു അബദ്ധം സംഭവിച്ചു എന്തെന്നാൽ പ്രേം നസീറിന്റെ കൈയിൽ വെച്ച് പൂട്ടിയ വിലങ്ങന്റെ താക്കോലുമായിചിത്രത്തിൻറെ ആർട്ട് ഡയറക്ടർ മറ്റെന്തോ സാധനം മേടിക്കാനായി എവിടെയോ പോയി.
സംഭവം അറിഞ്ഞതോടെ സെറ്റിലുള്ള എല്ലാവരും ഭയന്ന് അമ്പരന്നു പരസ്പരം നോക്കുകയാണ് . ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം നസീർ പറഞ്ഞു അപ്പോൾ ഇനി ഷൂട്ടിംഗ് കഴിഞ്ഞല്ലോ എന്നാൽ ഇനി വിലങ്ങ് അഴിക്കു. അപ്പോൾ എല്ലാവരും പരസ്പരം നോക്കി പരിഭ്രാന്തരാവുകയാണ് പലരും ആർട്ട് ഡയറക്ടറെ തപ്പി പോയിക്കഴിഞ്ഞു. അവസാനം ഒരാൾ വന്നു പറഞ്ഞു ആർട്ട് ഡയറക്ടർ എന്തോ ഒരു സാധനം മേടിക്കാൻ പോയപ്പോൾ അബദ്ധത്തിൽ വിലങ്ങിന്റെ താക്കോൽ അയാളുടെ പോക്കറ്റിൽ ആയിപ്പോയി. ഇത് കേട്ട് പ്രേംനസീർ പറഞ്ഞു സാരമില്ല ഞാൻ വീട്ടിൽ പൊയ്ക്കോളാം. അയാളോട് വീട്ടിലേക്ക് വരാൻ പറഞ്ഞാൽ മതിയെന്ന്.
കുറച്ച് കഴിഞ്ഞപ്പോൾഅയാൾ വന്നു അവിടെ ഉള്ളവരെല്ലാം കൂടെ അയാളെ കൊന്നില്ലെന്നേ ഉള്ളൂ എന്ന് മുകേഷ് പറയുന്നു. അവസാനം വലിയ പശ്ചാത്തപത്തോടെ അയാൾ പ്രേം നസീറിന്റെ വീട്ടിലെത്തി അപ്പോൾ പ്രേംനസീർ വാതിളിൽ കൈവിലങ്ങുമായി ഇങ്ങനെ ഇരിക്കുകയാണ്. കുറ്റബോധത്താൽ നേരിയ ആയൾ നസീറിനോട് പറഞ്ഞു സാർ തെറ്റ് പറ്റിപ്പോയി സാർ എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ എത്ര ചീത്ത വേണേലും പറഞ്ഞുകൊള്ളൂ എന്ന്. അപ്പോൾ പ്രേംനസീർ പറഞ്ഞു നീ ഒരു കാര്യം ചെയ്യ് ആദ്യം എൻറെ വിലങ്ങ് അഴിക്ക്.
അയാൾ വിലങ്ങഴിച്ചപ്പോൾ നസീർ ആദ്യം ചെയ്തത് അയാൾക്കൊരുഷേക്ക് ഹാൻഡ് കൊടുക്കുകയായിരുന്നു. എന്നിട്ട് പറഞ്ഞു വളരെയധികം നന്ദി. അയാൾ അന്തംവിട്ട് അമ്പരന്നു നിൽക്കുകയാണ്. എന്താണ് സാർ എന്തുപറ്റി എന്ന് അയാൾ ചോദിച്ചപ്പോൾ നസീർ പറഞ്ഞത്. എത്രയോ കൊല്ലമായി എൻറെ ഭാര്യ എനിക്ക് ചോറ് വാരി തന്നിട്ട്. ഇന്ന് അത് നടന്നു നീ കാരണം. അതിനുള്ള നന്ദിയാണ് ഞാൻ പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. അതാണ് പ്രേം നസീർ . കാരണം അക്കാലത്തെ ഏറ്റവും വലിയ താരം ഒരു സിനിമ മേഖല തന്നെ അദ്ദേഹത്തിന്റെ കൈ വെള്ളയിൽ ആണ് പക്ഷേ ഒരിക്കൽ പോലും ആ അഹങ്കാരം അദ്ദേഹത്തിന്റെ തലയിൽ കയറിയില്ല . ഇത്രയും മോശമായ ഒരു സാഹചര്യം പോലും വളരെ നർമ്മബോധത്തോടെ പോസിറ്റീവ് ആയി അദ്ദേഹം കൈകാര്യം ചെയ്തു അതാണ് ആ മനുഷ്യൻ.മുകേഷ് പറയുന്നു.