മധു പ്രേം നസീറിനെ കുറിച്ച് പറഞ്ഞ കേട്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും

15757

നടൻ, നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഓണർ അങ്ങനെ പലനിലകളിൽ മലയാളസിനിമയിൽ അരങ്ങു വാണ ഒരു വ്യക്തിയാണ് മാധവൻ നായർ എന്നറിയപ്പെടുന്ന മലയാളികളുടെ സ്വന്തം മധു. പത്മശ്രീ അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹം ഈ കാലഘട്ടത്തിൽ നേടിയിട്ടുണ്ട്. ഇന്നും മലയാള സിനിമയുടെ ഭീഷ്മാചാര്യനായി അദ്ദേഹം ജീവിക്കുന്നു.

പ്രായമായതിനാൽ ഉള്ള വിശ്രമജീവിതത്തിലാണ് അദ്ദേഹം ഇപ്പോൾ. ശ്രീ മധു മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം മലയാളത്തിൻറെ അനശ്വരനടൻ പ്രേംനസീറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത് . നസീറിന്റെ സമകാലീനായ നടനായിരുന്നു മധു. 1960 ,70 ,80കളിലും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നസീറും മധുവും എല്ലാം. ഏകദേശം 400 ഓളം സിനിമകളിൽ മധു അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നസീറിനെ ഏറ്റവും അടുത്തറിയാവുന്ന മധു അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആരുടെയും ഉള്ളൂലയ്ക്കുന്നതാണ്. നസീർ എന്ന മഹാ നടൻറെ വ്യക്തിത്വത്തെക്കുറിച്ചും നന്മയെക്കുറിച്ചും മധു പറയുന്ന ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്.

ADVERTISEMENTS
   

പ്രേംനസീർ എന്ന അനശ്വര നടൻ മരിക്കുമ്പോൾ താൻ ചെറുതുരുത്തിയിൽ ആയിരുന്നു . അവിടെ ഒരു സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു. അദ്ദേഹം മരിച്ച അറിഞ്ഞ ഉടൻ തന്നെ താൻ ആ ഷൂട്ടിംഗ് നിർത്തിച്ചു. താനല്ല ചിത്രത്തിൻറെ സംവിധായകൻ ഉണ്ണിത്താൻ ആയിരുന്നു ചിത്രത്തിൻറെ സംവിധായകൻ. ഷൂട്ടിംഗ് നിർത്തിയതിനുശേഷം തങ്ങൾ ആ മുറ്റത്ത് ഒരു അനുശോചനം യോഗം കൂടി. അന്ന് അതെ ചെയ്യാൻ ആവുകയുണ്ടായിരുന്നു.

അടുത്ത ദിവസം താനും ഭാര്യയും കൂടി പ്രേംനസീറിന്റെ വീട്ടിൽ എത്തുകയുണ്ടായി. അന്നൊന്നും പത്രത്തിൽ വന്നിരുന്നില്ല എന്നേയുള്ളൂ എന്നും മധു പറയുന്നു. അന്ന് അദ്ദേഹത്തിന്റെ മകൻ നവാസിനെ നേരിട്ട് കാണുകയും അവസാന കാലത്ത് ചിന്തകളെയും കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ആ കാര്യങ്ങളൊക്കെ നവാസ് തങ്ങളോടും പറഞ്ഞിരുന്നുഎന്നും മധു ഓർക്കുന്നു. മൂന്നാമത്തെ ദിവസം താൻ അദ്ദേഹത്തിൻറെ വീട്ടിലെത്തിയിരുന്നു മധു പറയുന്നു.

പ്രേം നസീർ എന്ന വ്യക്തിയെക്കുറിച്ച് പറയുകയാണെങ്കിൽ താൻ കണ്ടിട്ടുള്ളതിൽ വളരെ വളരെ നല്ല വ്യക്തിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത് കാണുമ്പോൾ പലപ്പോഴും തനിക്ക് തോന്നിയിട്ടുള്ളത് ഇറ്റ് ഐസ് ടൂ ബർണാഡ് ഷാ പറഞ്ഞ വാചകങ്ങളാണ്. അദ്ദേഹം വളരെ നല്ല മനുഷ്യനായി പോയതാണ് അദ്ദേഹത്തിൻറെ ബലഹീനത എന്ന് പോലും തനിക്ക് തോന്നിയിട്ടുണ്ടെന്ന് മധു ഓർക്കുന്നു.

താൻ അത് പറയുന്നത് ഒരു ലിറ്റററി സെൻസിൽ അല്ല. ഒരുപക്ഷേ അതല്ലെങ്കിൽ അദ്ദേഹത്തിന് കൂടുതൽ ഫലിതങ്ങൾ ഒക്കെ ചെയ്യാൻ സാധിക്കുമായിരുന്നു എന്ന് മധു ഓർക്കുന്നു. പ്രേം നസീർ തന്റെ ഒരുപാട്‌ സീനിയർ ആണ് അദ്ദേഹം 1952 ൽ അഭിനയം തുടങ്ങി താൻ വന്നത് 62 ലാണ് . ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹം വളരെ നന്മയുള്ള ഒരു വ്യക്തിയായിരുന്നു . അദ്ദേഹം ഒരിക്കലും നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുകയില്ല . നമുക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിലോ പ്രശ്നങ്ങൾ ഉണ്ടെങ്കിലോ അദ്ദേഹം അത് അന്വോഷിക്കും . സത്യം പറഞ്ഞാൽ പ്രേം നസീർ നമ്മൾ കണ്ടിട്ടുളള നടന്മാരെക്കൽ എല്ലാം വലിയ നടനായിരുന്നു.

നസീറിന്റെ ആക്റ്റിംഗിനെ കുറിച്ചു് പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ റൊമാന്റിക് പരിവേഷം കൊണ്ട് അദ്ദേഹത്തിന് സിനിമയിൽ കിട്ടിയിട്ടുള്ളതെല്ലാം റൊമാന്റിക് വേഷങ്ങൾ ആയിപ്പോയി അതല്ലതെ അഭിനയാ പ്രാധാന്യമുളള വേഷങ്ങൾ കിട്ടിയിട്ടുണ്ടെൽ അതിനീ ഒരു സീൻ ആണേലും അദ്ദേഹം മികച്ച രീതിയിൽ ചെയ്‌തിട്ടുണ്ട്.

അതിനു ഉദാഹരണമായി മധു പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ വില്ലൻ ആണ് ഷൈലോക്ക് എന്ന കഥാപത്രം . നസീർ സിനിമയിലെത്തുനനത്തിനു മുൻപ് കോളേജിൽ ഇന്റർമീഡിയേറ്റിനു പഠിക്കുന്ന കാലത്തു ട്രിവാൻഡ്രം ഡ്രമാറ്റിക് ബ്യുറോയിൽ പ്രതിഭകളായ വിക്രമൻ ചേട്ടൻ, സുകുമാരൻ നായർ, സി ഐ പരമേശ്വരൻ പിള്ള അവരൊക്കെ ഉണ്ടായിരുന്ന ഒരു ഗ്രൂപ്പിൽ അവിടെ ഒരു ആക്ടിങ് മല്സരം നടത്തി.

അതിൽ കുറെ ആളുകൾ വന്നു അതിൽ ധാരാളം ആളുകൾ വന്നു അന്ന് നസീറുമാമല്സരത്തിൽ പങ്കെടുത്തിരുന്നു. അന്ന് നസീർ എടുത്തത് ഷൈലോക്കിന്റെ വേഷം ആയിരുന്നു. അപ്പോൾ ആലോചിക്കൂ സിനിയിൽ കണ്ട റൊമാന്റിക് ഹീറോ നസീർ അന്ന് എടുത്തത് ലോകത്തിലെ ഏറ്റവും വല്യ വില്ലൻ ആയ ഷൈലോക്ക് എന്ന കഥപാത്രം. അന്ന് നസീറിന് ബെസ്ഡ് ആക്ടർക്കുള്ള അവാർഡും അവിടെ നിന്ന് ലഭിച്ചു എന്നും ഓർക്കണം. അപ്പോൾ അത് മാത്രം പോരെ അദ്ദേഹതിന്റെ അഭിനയത്തെ കുറിച്ച് അളക്കാൻ അദ്ദേഹത്തിന് ആക്ടിങ് കപ്പാസിറ്റി ഉണ്ട് എന്ന് തെളിയിക്കാൻ .

അന്നത്തെ കാലത്തേ നിർമ്മാതാക്കളും സംവിധായകരും നസീറിനെ നന്നാക്കാൻ ഉള്ള കഥകൾ അല്ല ഉണ്ടാക്കിയത് അദ്ദേഹത്തിന് വിപണി മൂല്യം അവർ ഉപയോഗിച്ചു.അതാണ് സംഭവിച്ചത് മധു പറയുന്നു. തന്റെ കരിയറിൽ ഉടനീളം വലിയ പിന്തുണയാണ് നസീർ തനിക്ക് തന്നിട്ടുള്ളത് എന്നും ഒരിക്കലും അവരോടൊന്നും ഒരു മല്സരമോ ഈഗോയോ ഉണ്ടായിട്ടില്ലെന്നും മധു പറയുന്നു

ADVERTISEMENTS