പ്രേം നസീറിന് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നവർ മണ്ടന്മാരാണ്..കാരണം പറഞ്ഞു ജയറാം

95

മലയാള സിനിമയിൽ ഇന്നും ആരാധകരുള്ള ഒരു നടനാണ് പ്രേം നസീർ. നിത്യഹരിത നായകൻ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത് പോലും ഇന്ന് സിനിമയിൽ വന്നിട്ടുള്ള എല്ലാവരുടെയും ഗുര സ്ഥാനീയൻ പ്രേംനസീർ എന്നു പറയുന്നതാണ് സത്യം.

ലാളിത്യവും വിനയവും എല്ലാം ഒന്നുചേർന്ന ഒരു നടൻ എന്നു വേണമെങ്കിൽ അദ്ദേഹത്തെ വിളിക്കാൻ സാധിക്കും. ഒരു മനുഷ്യനും,  നടനും എങ്ങനെയാവണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പ്രേംനസീർ എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം എന്നത് മലയാള സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നഷ്ടമായിരുന്നു.

ADVERTISEMENTS
   

കാലം മാറിയപ്പോൾ ഇന്ന് സിനിമ ഒരുപാട് മാറി. അന്ന് നാട്ടിൻപുറത്തെ പഴയ കൊട്ടകയിലിരുന്ന് കാണുന്നതുപോലെയല്ല ഇന്ന് ഒരു സിനിമ പ്രേമി സിനിമയെ നോക്കുന്നത്. പിൽക്കാലത്ത് നസീറിന് അഭിനയിക്കാൻ അറിയില്ല എന്ന് വരെ പറഞ്ഞിട്ടുള്ള ആളുകളുണ്ട്. അദ്ദേഹം ചെയ്തിട്ടുള്ളത് പലതും തമാശപോലെ തോന്നുന്നു എന്ന് പലതരത്തിലുള്ള ട്രോളുകളും വന്നിട്ടുണ്ട്.

 

ഇപ്പോൾ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നടനായ ജയറാം. പ്രേം നസീറിന് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നവർ മനസ്സിലാക്കാതെ പോകുന്ന ഒരു വലിയ സത്യത്തെ കുറിച്ചാണ് ജയറാം തുറന്നു പറയുന്നത്.

അദ്ദേഹം അഭിനയിക്കുന്ന കാലഘട്ടത്തെക്കുറിച്ചും ജയറാം പറയുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് ടെക്നിക്കുകൾ സിനിമയിൽ നിലവിലുണ്ട്. എന്നാൽ പ്രേംനസീർ അഭിനയിച്ചിരുന്ന കാലത്ത് അങ്ങനെയില്ല. അദ്ദേഹം വളരെ ഉച്ചത്തിൽ ഒരു ഡയലോഗ് പറയണം.

അന്നത്തെ കാലത്തെ ഷൂട്ടിംഗ് എന്നു പറയുന്നത് ചെന്നൈയിൽ ഒരു സ്റ്റുഡിയോയ്ക്ക് അകത്ത് ആളുകൾ ഒരുമിച്ച് ഇരുന്ന് ആണ് . അപ്പോൾ നടൻ ഡയലോഗ് പറയുമ്പോൾ അത് ഉച്ചത്തിൽ പറയണം. ശബ്ദം എടുക്കുന്ന നാഗ്ര ഉണ്ട് അതിൽ ഉച്ചത്തിൽ ശബ്ദം കിട്ടണം. അതിന്റെ മൈക്ക് മിക്കപ്പോഴും ഒരു കസേരയില്‍ വച്ച് ഇതിന്റെ പിറകില്‍ വച്ചിരിക്കുക ആയിരിക്കും. ചിലപ്പോൾ സംവിധായകൻ കട്ട് പറഞ്ഞാലും നാഗ്ര ഓപ്പറേറ്റ് ചെയ്യുന്ന വ്യക്തി ശബ്ദം അതിൽ കിട്ടിയില്ല എന്നും ഒന്നുകൂടി എഉച്ചത്തില്‍ പറയുവാനും  പറയും.

അങ്ങനെയാണ് അഭിനയം ആർട്ടിഫിഷ്യൽ ആവുന്നത്. ഈ ശബ്ദം കിട്ടുവാൻ വേണ്ടി പ്രേംനസീർ സാർ ഒക്കെ ഒരുപാട് ഉച്ചത്തിൽ സംസാരിക്കും. അപ്പോൾ അത് ആർട്ടിഫിഷൽ ആയി തോന്നുകയാണ് ചെയ്യുന്നത്. ശരിക്കും അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നതൊക്കെ ഒരു മണ്ടത്തരമാണ്. ഇപ്പോഴുള്ളവർക്ക് ഒന്നും ഇങ്ങനെയുള്ള പ്രശ്നമില്ല മൈക്കെടുത്ത് ഡയലോഗ് പറഞ്ഞാൽ മാത്രം മതി. വേണമെങ്കിൽ കുറച്ച് അധികം ഇമോഷൻസും ഇടാം.

ADVERTISEMENTS
Previous article16 വയസ്സ് മാത്രം ഉണ്ടായിരുന്ന ശ്രീദേവിയുടെ അന്ന് രജനീകാന്തിന് പ്രണയം തോന്നി. പക്ഷെ പിന്നെ വേണ്ട എന്ന് വെക്കാൻ കാരണം
Next articleമഞ്ജു വാര്യർ ലേഡീ സൂപ്പർസ്റ്റാർ മാത്രമല്ല തന്റെ ..മഞ്ജുവിനെയും സുരേഷ് ഗോപിയെയും കുറിച്ചു തുറന്നു പറഞ്ഞു സംയുക്ത വർമ്മ.