ഒരു ബോധവുമില്ലാത്ത നടനാണു അയാൾ എന്നെയും ഹനീഫക്കയെയും തല്ലി ഇനി തല്ലിയാൽ മദ്രാസ് കാണില്ല എന്ന് പറഞ്ഞു – ഹരിശ്രീ അശോകൻ പറയുന്നു.

17751

മലയാളത്തിലെ ഹാസ്യ സാമ്രാട്ടുകളിൽ മുൻനിരയിൽ നിൽക്കുന്ന നടനാണ് ഹരിശ്രീ അശോകൻ. കോമേഡിയൻ എന്നതിലുപരി മികച്ച സ്വഭാവ കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം നായകനായ ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള വേഷങ്ങളിലൂടെ തന്നെ താൻ മികച്ച ഒരു അഭിനേതാവ് ആണെന്ന് കൂടി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളും തന്നിൽ ഭദ്രമാണെന്ന് അദ്ദേഹം തന്റെ വർഷങ്ങൾ നീണ്ട ഈ സിനിമ യാത്രക്കിടയിൽ തന്നെ തെളിയിച്ചിട്ടുണ്ട്.

ഹരിശ്രീ അശോകന്റെ മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന് ഏറ്റവും യോജിച്ച ചില കഥാപാത്രങ്ങൾക്കൊപ്പം ആണ് പലപ്പോഴും അദ്ദേഹത്തിന്റെ കോമഡികൾ വളരെ രസകരമായി തോന്നിയിട്ടുള്ളത്. ചില കോമ്പിനേഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദിലീപ് കൊച്ചിൻ ഹനീഫ തുടങ്ങിയ താരങ്ങൾക്ക് ഒപ്പമുള്ള കോമ്പിനേഷൻ സീനുകൾ. പറക്കും തളിക സി ഐ ഡി മൂസ,പഞ്ചാബി ഹൌസ് തുടങ്ങിയ ചിത്രങ്ങളിലെ കോമഡി സീനുകൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന രസകരമായ തമാശ അനുഭവങ്ങളാണ്.

ADVERTISEMENTS
   

ആവർത്തിച്ച് ആവർത്തിച്ചു കാണാനാഗ്രഹിക്കുന്ന കോമഡി സീനുകൾ ആണ് ഈ നടന്മാർക്കിടയിൽ സംഭവിച്ചിട്ടുള്ളതല്ലാം. അതുപോലെ തന്നെ കോമ്പിനേഷൻ സീനുകളും വളരെ രസകരമായിരുന്നു.

മുൻപ് ഒരു അഭിമുഖത്തിൽ ഹരിശ്രീ അശോകൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കോമ്പിനേഷൻ സീനുകളിലെ കൊച്ചിൻ ഹനീഫയുമായുള്ള മികച്ച രസതന്ത്രം പല ചിത്രങ്ങൾക്കും ഊർജ്ജം നൽകിയിട്ടുണ്ട് എന്ന് ഹരിശ്രീ അശോകൻ പറയുന്നു. അത്തരത്തിൽ ഒരു സംഭവത്തെ കുറിച്ച് താരം അഭിമുഖത്തിൽ തുറന്നുപറയുന്നത്.

കുഞ്ചാക്കോ ബോബൻ നായകനായ സത്യം ശിവം സുന്ദരം എന്ന ചിത്രത്തിൽ അന്ധന്മാരായ സഹോദരങ്ങൾ ആയിട്ടാണ് ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും അഭിനയിച്ചത്. ആ ചിത്രത്തിൽ ഷൂട്ടിംഗ് സമയത്തുണ്ടായ ചില അനുഭവങ്ങളാണ് താരം വെളിപ്പെടുത്തിയത്. തങ്ങൾ ഇരുവരും മത്സരിച്ചു അഭിനയിച്ച നിരവധി രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

സത്യം ശിവം സുന്ദരം എന്ന ചിത്രത്തിൽ ആദ്യം താൻ നായകന്യ കുഞ്ചാക്കോ ബോബന്റെ സുഹൃത്തായിട്ടുള്ള വേഷമായിരുന്നു തനിക്ക് പറഞ്ഞത്. പക്ഷേ ആ വേഷത്തെക്കാൾ തനിക്ക് അന്ന് ഇഷ്ടപ്പെട്ടത് കൊച്ചിൻ ഹനീഫയുടെ അന്ധ സഹോദരനായിട്ടുള്ള വേഷമായിരുന്നു. അദ്ദേഹം ആകുമ്പോൾ ചെയ്യുന്നതിന് നമുക്ക് വളരെ കംഫർട്ടാണ് എന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അങ്ങനെയാണ് കുഞ്ചാക്കോ ബോബന്റെ സുഹൃത്ത് എന്ന റോളിൽ നിന്നും കൊച്ചിൻ ഹനീഫയുടെ സഹോദരൻ എന്ന വേഷത്തിലേക്ക് താൻ മാറിയത്. സുഹൃത്തിന്റെ വേഷത്തിൽ പിന്നീട് ജഗദീഷ് ആയിരുന്നു എത്തിയത് ,ഹരിശ്രീ അശോകൻ പറയുന്നു.

വളരെ ശക്തമായ വളരെ ചലഞ്ചിങ് ആയ ഒരു വേഷമാണ് അതെന്ന് ചിത്രത്തിന് സംവിധായകൻ റാഫി അന്ന് എന്നോട് പറഞ്ഞിരുന്നു. അതിൽ മൻസൂർ അലി ഖാൻ അന്ധരായ സഹോദരങ്ങളെ ബസ് സ്റ്റാൻഡിൽ ഇട്ടു തല്ലുന്ന ഒരു സീൻ ഉണ്ട്. ഷൂട്ടിങ്ങിനിടെ രണ്ടു തവണ അയാളുടെ കയ്യിൽ നിന്നും തങ്ങൾക്ക് നല്ല തല്ലു കിട്ടിയിട്ടുണ്ടെന്ന് ഹരിശ്രീ അശോകൻ പറയുന്നു.

ഒടുവിൽ മൻസൂർ അലിഖാന്റെ തല്ല് കൊണ്ട് സഹികെട്ട് താൻ അയാളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച കാര്യവും ഹരിശ്രീ അശോകൻ തുറന്നു പറയുന്നുണ്ട്.

തങ്ങൾ ഇരു താരങ്ങളെയും ബസ്റ്റാൻഡിൽ ഇട്ട് തല്ലുന്ന ഒരു സീൻ ഉണ്ട്. ഇരുവരും അന്ധന്മാരായതുകൊണ്ട് തന്നെ കണ്ണ് കാണാത്ത രീതിയിൽ കൃഷ്ണ മണി മുകളിലേക്ക് വച്ച് എന്നുള്ള രീതി മുകളിലേക്ക് നോക്കി നിന്നു വേണം അഭിനയിക്കാൻ. അതുകൊണ്ടുതന്നെ ഫൈറ്റിന്റെ പൂർണ നിയന്ത്രണം എതിർ സ്ഥാനത്ത് നിൽക്കുന്ന ആൾക്കാണ് . അടി വരുന്നതോ അതിനു വേണ്ട രീതിയിൽ നിൽക്കണമെന്ന് എങ്ങനെയാണെന്നോ നമ്മൾക്ക് മനസ്സിലാകില്ല.

ആദ്യ തവണ തന്നെ അയാൾ ഞങ്ങളുടെ കയ്യിൽ ഇടിക്കുകയും നെഞ്ചിനിട്ട് ചവിട്ടുകയുമൊക്കെ ചെയ്തു. അപ്പോൾ ഇനി അത് ശ്രദ്ധിക്കണം നിങ്ങളുടെ കയ്യിലാണെന്ന് ടൈമിംഗ് എന്ന് അപ്പോൾ തന്നെ താൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചതാണ് ഞങ്ങൾക്ക് നിങ്ങൾ എന്താ ചെയ്യുന്നതെന്ന് കാണാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. പക്ഷേ വീണ്ടും പുള്ളി അതൊന്നും മൈൻഡ് ചെയ്യാതെ തങ്ങളെ വീണ്ടും മനപ്പൂർവം ഉപദ്രവിക്കുകയാണ് ചെയ്തത്.

പക്ഷേ പറഞ്ഞതൊന്നും കേൾക്കാതെ അയാൾ രണ്ടാമതും ചവിട്ടി അതോടെ എന്റെ സ്വഭാവം മാറി ഞാൻ നിർത്താൻ പറഞ്ഞു. എന്നിട്ട് ഞാൻ പറഞ്ഞു നിന്നോട് പറഞ്ഞതാണ് ദേഹത്ത് ചവിട്ടരുത് എന്ന് ഇനി ചവിട്ടിയാൽ നീ തിരികെ മദ്രാസിലേക്ക് പോകത്തില്ല എന്ന്. അതോടെ അയാൾ ഒന്ന് ഒതുങ്ങി . അയാൾ സത്യത്തിൽ എന്റെ പത്തിരട്ടി ഉള്ള ആളാണ് പക്ഷേ നമ്മളെ ചവിട്ടിയിട്ട് ഇവിടുന്ന് പോകാൻ പറ്റില്ല എന്നുള്ളതാണ് സത്യം. ഞാൻ ഇങ്ങനെ ഇരിക്കുന്നുവെന്നേയുള്ളൂ അത്യാവശ്യം ഇത്തരം കാര്യങ്ങളിൽ പെരുമാറാൻ എനിക്കറിയാം .

ഒരു പ്രത്യേക സ്വഭാവമുല്ല നടനാണ് മൻസൂർ അലി ഖാൻ. ഒരു ബോധവുമില്ലാതെയാണ് അയാൾ പലപ്പോഴും പെരുമാറുന്നത്. ഏകദേശം 50 ഓളം ക്രിമിനൽ കേസുകൾ അയാളുടെ പേരിലുണ്ട്. പലപ്പോഴും ജയിലിലാണ് . സ്വന്തം വീട്ടിലേക്ക് വരുന്ന പോലും വല്ലപ്പോഴുമാണ് അത്തരത്തിലുള്ള സ്വഭാവമുള്ള ഒരു താരമാണ് എന്നാണ് ഹരിശ്രീ അശോകൻ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞത് .

ADVERTISEMENTS
Previous articleഒരാളിൽ പ്രണയം എപ്പോൾ സംഭവിക്കുമെന്നു പറയാൻ പറ്റില്ല – ചിലപ്പോൾ കമ്മിറ്റടായിരിക്കാം ഒരുപാട് പേരോട് തോന്നാം – ദിലീപ് പറയുന്നു.
Next articleദീപികയും ആലിയയും നയൻതാരയും രശ്മികയും തൃഷയുമൊന്നുമല്ല ; 2023 ജൂണിൽ ഏറ്റവും ജനപ്രിയ നായിക: ഈ നടിക്കാണ് ഏറ്റവും കൂടുതൽ വോട്ട്