
മലയാള സിനിമയിലെ ഏറ്റവും കഴിവുറ്റ യുവ നടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് ഫഹദ് ഫാസിൽ. പുതുതലമുറ നടന്മാരിൽ ഏറ്റവും കഴിവുള്ള താരം എന്ന് പൊതുവേ പ്രേക്ഷകരും നിരീക്ഷകരും കാണുന്ന ഒരു താരം കൂടിയാണ് ഫഹദ് ഫാസിൽ. വ്യക്തിജീവിതത്തിൽ വ്യത്യസ്തമായ രീതികളും മൂല്യങ്ങളും വച്ചുപുലർത്തുന്ന വ്യക്തി കൂടിയാണ് ഫഹദ്.
മലയാളത്തിലെ യുവ നടൻമാരിൽ ഫാൻസ് അസോസിയേഷൻ ഇല്ലാത്ത ഏക നടൻ കൂടിയാണ് ഫഹദ് ഫാസിൽ. ഫാൻസ് അസോസിയേഷനെ കുറിച്ച് സംസാരിക്കുമ്പോൾ പിള്ളേർ പഠിക്കട്ടെ എന്നാണ് ഫഹദ് പറയുന്നത്. ഒരു നടനു തൻറെ കഴിവുള്ള വിശ്വാസമാണ് ഫാൻസ് അസോസിയേഷൻ വളർത്തുന്നതിൽ താല്പര്യം കാണിക്കാതെ ഇത്തരത്തിൽ മുന്നോട്ടുപോകുന്നത് എന്ന് നമുക്ക് ഉറപ്പിച്ചു പറയാം. ഫാൻസ് അസോസിയേഷൻ ഇല്ലെങ്കിൽ പോലും തന്റെ ചിത്രങ്ങൾ പ്രേക്ഷകൻ സ്വീകരിക്കും എന്നും അദ്ദേഹത്തിന് അറിയാമെന്ന് ഒരു വിഭാഗം പറയുന്നു.
ഫഹദിന്റെ എൻറെ അടുത്ത് ഇറങ്ങിയ രണ്ട് തമിഴ് ചിത്രങ്ങളിലെ വേഷങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണു .മാരീ സെൽവരാജ് സംവിധാനം ചെയ്ത മാമന്നനും അല്ലു അർജുൻ സുകുമാർ കൂട്ടുകെട്ടിൽ പിറന്ന പുഷ്പയിലും വില്ലൻ വേഷത്തെയാണ് അവതരിപ്പിച്ചത്. ഈ രണ്ടു കഥാപാത്രങ്ങളും ചിത്രത്തിൽ ചെയ്ത ചില പ്രവർത്തികളോട് തനിക്ക് യോജിക്കാൻ ആവാത്തതാണെന്ന് ഫഹദ് പറയുന്നു. ഈ രണ്ടു ചിത്രങ്ങളിലും ഫഹദ് വളർത്തു നായയെ കൊല്ലുന്ന ഒരു രംഗങ്ങൾ ഉണ്ട് . ആ രണാഗങ്ങൾ ഇല്ല എങ്കിലും കഥാപാത്രത്തിന് വേണ്ട ഇമ്പാക്ട് ലഭിക്കുമായിരുന്നു എന്ന് തനിക്ക് അറിവുള്ളതാണെന്ന് അദ്ദേഹം പറയുന്നു.
താൻ അത് സംവിധായകനോട് എടുത്തു പറഞ്ഞതുമാണ്.എന്നാൽ അദ്ദേഹം തന്നെ കൺവിൻസ് ചെയ്ത് അത് ഓക്കേ ആക്കി ചിത്രീകരിച്ചു എന്നാണ് പറയുന്നത്. അദ്ദേഹം തന്റെ വ്യത്യസ്തമായ എഡിറ്റിംഗ് രീതി വെച്ച് ആ സീൻ ആൾക്കാർ മുന്നിൽ കാണിച്ച് എന്നും പക്ഷേ താൻ വളരെ വലിയ ഒരു നായസ്നേഹി ആയതുകൊണ്ട് തന്നെ അത്തരം രംഗങ്ങൾ തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു.നായയെ മർദ്ദിച്ചു കൊള്ളുന്ന കാണിക്കുന്നില്ല എങ്കിലും കൊല്ലുന്നത് നമുക്ക് മനസിലാക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു ചിത്രീകരണം.
മാമന്നനിൽ ഒരു നായ തല്ലിക്കൊല്ലുന്ന രംഗമാണ് ചെയ്തത്. ആ കഥാപാത്രത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കാൻ സൃഷ്ടിച്ച ഒരു രംഗമാണ് എങ്കിലും അങ്ങനെ രംഗമില്ലെങ്കിൽ പോലും ആ കഥാപാത്രത്തെ ആൾക്കാർക്ക് വ്യക്തമാകുമായിരുന്നു എന്നും ഫഹദ് പറയുന്നു.
മാമന്നനിലെ രത്നവേൽ എന്ന ഫഹദിന്റെ കഥാപാത്രം ജാതിവെറിയും അധികാര വെറിയും പിടിച്ചു നടക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ റോളാണ്. എന്നാൽ ആ ക്രൂരനായ കഥാപാത്രത്തെ വെറുക്കുന്നതിനു പകരം തമിഴ്നാട്ടിലെ ഒരു ഉയർന്ന ജാതിയിലുള്ള ഒരു ആൾക്കാർ ആ കഥാപാത്രത്തെ ആഘോഷിക്കുകയാണ് ചെയ്തത്. തങ്ങളുടെ പ്രതിനിധി ആയിട്ടാണ് അവർ കഥാപാത്രത്തെ കണ്ടതും. ആ കഥാപാത്രം വലിയ രീതിയിൽ തമിഴ്നാട്ടിൽ ആഘോഷിക്കപ്പെടുകയും ചെയ്തു. എന്നാൽ അത്തരം ആഘോഷങ്ങൾ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞപ്പോൾ താൻ വല്ലാതെ അസ്വസ്ഥനായിരുന്നു എന്നും, എന്നാൽ തനിക്ക് കൺട്രോൾ ചെയ്യാൻ പറ്റുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ ആയിരുന്നു അത് എന്നും ഫഹദ് പറയുന്നു.
ആ കഥാപാത്രത്തിന്റെ ജാതി ഏതാണ് കൂടി തനിക്കറിയില്ല . ഒരു ആക്ടർ നിലവിൽ തനിക്ക് അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ആവശ്യമില്ല, എങ്കിലും ചിത്രം തമിഴ്നാട്ടിൽ ഇറങ്ങിയപ്പോൾ ആ കഥാപാത്രത്തിന്റെ ജാതിയിലുള്ളവർ ആ കഥാപാത്രത്തെ വലിയ രീതിയിൽ കൊണ്ടാടുകയാണ് ഉണ്ടായത്. അത് സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ആവുകയും ചെയ്തിരുന്നു. എന്നാൽ അത്തരത്തിലുള്ള ആഘോഷങ്ങൾ വെറുതെ നോക്കിനിൽക്കാനായി തനിക്ക് കഴിഞ്ഞുള്ളൂ അത് തന്നെ വളരെയധികം വിഷമിപ്പിച്ച ഒരു കാര്യമായിരുന്നു എന്നും ഫഹദ് ഫാസിൽ പറയുന്നു.