മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിൽ സിനിമയിലെത്തിയ ദുൽഖർ വളരെ പെട്ടന്ന് തന്നെ ആ സ്ഥാനത്തു നിന്നും സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത വ്യക്തിയാണ്. കഠിനാദ്വാനവും കഴിവും എളിമയും നിറഞ്ഞ വ്യക്തിത്വമാണ് ദുൽഖർ സൽമാൻ. താര ജാഡകൾ അധികം കാട്ടാത്ത താര പുത്രൻ. ദുൽഖറിന്റെ ചെറുപ്പത്തിലേ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഇപ്പോളത്തെ ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്‌താൽ ആളെ തിരിച്ചറിയാൻ പോലും നമുക്ക് ബുദ്ധിമുട്ടുണ്ടാകും. അത്രത്തോളം ദുൽഖർ മാറിയിട്ടുണ്ട്.
പഴയതും പുതിയതുമായ ചിത്രങ്ങൾ വച്ച് ദുൽഖർ സൽമാൻ സൗന്ദര്യ വർധക ശാസ്ത്രക്രീയയ്ക്ക് വിധേയനായിട്ടുണ്ട്, ഈ താരപുത്രൻ വെറും പ്ലാസ്റ്റിക്കാണ് എന്നൊക്കെയുള്ള ഗോസിപ്പുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു ദേശീയ മധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ ചെറുപ്പത്തിലേ അപകർഷതാ ബോധത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ദുൽഖർ.
തന്റെ കൗമാര പ്രായത്തിൽ വളരെയധികം അപകർഷതാ ബോധത്തിൽ ആണ്ടുപോയ ഒരാളാണ് താനെന്നു താരം പറയുന്നു. അതിനു പ്രധാന കാരണമായി താരം പറയുന്നതു തനിക്ക് മറ്റുള്ളവരുടെ മുന്നിൽ നിന്ന് ചിരിക്കാനുള്ള ആതമവിശ്വാസമില്ലായിരുന്നു എന്നാണ്. അതുകൊണ്ടു തന്നെ ചടങ്ങുകളിൽ നിന്ന് പരമാവധി പിന്നോട്ട് മാറി നിൽക്കുക എന്നത് അക്കാലത്തെ ഒരു രീതിയായിരുന്നു എന്ന് താര പുത്രൻ പറയുന്നു.
അതിന്റെ പ്രധാന കാരണമായി ദുൽഖർ പറയുന്നത് തന്റെ മെലിഞ്ഞ ശരീരമായിരുന്നില്ല തന്റെ ഒരു പല്ലു കാരണമാണ് തനിക്ക് ഇത്രയും വിഷമങ്ങൾ ഉണ്ടായിരുന്നത് എന്നാണ്. മുന്നിൽ ഒരു പല്ലു അധികമായി മുന്നോട്ട് തെള്ളി നിന്നതിനാൽ ചിരിക്കുമ്പോൾ ഒട്ടും തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല എന്ന് ദുൽഖർ പറയുന്നു. അതുകൊണ്ടു ആ സമയത്തു താൻ ഒട്ടും തന്നെ ആരോടും ചിരിക്കാറില്ലായിരുന്നു എന്ന് താരം പറയുന്നു.
പക്ഷേ ആ പല്ല് ഒരു ചെറിയ അപകടത്തിൽ തനിക്ക് നഷ്ടമായതാണ് തന്റെ സുന്ദരമായ പുഞ്ചിരിക്ക് കാരണം എന്ന് താരത്തിന്റെ ക്യൂട്ട് ചിരിക്ക് പിന്നിലെ രഹസ്യം ചോദിച്ച അവതാരികയ്ക്ക് ദുൽഖർ നൽകിയ മറുപിടി.ആ സംഭവവും താരം തുറന്നു പറയുന്നുണ്ട്. ചെറുപ്പത്തിൽ തന്റെ അമ്മാവനൊപ്പം ഗുസ്തി പിടിക്കുക എന്നത് സ്ഥിരം പരിപാടിയായിരുന്നു.
അങ്ങനെ ഒരവസരത്തിൽ അടിയുണ്ടാക്കിയപ്പോൾ മറിഞ്ഞു വീണു പല്ലു ഇളകി പോവുകയായിരുന്നു എന്ന് താരം പറയുന്നു. അതോടെ തന്റെ ആത്മവിശ്വാസം തിരികെ കിട്ടി എന്നും താരം പറയുന്നു. അതിനു ശേഷം എല്ലാവരോടും വളരെ ഫ്രീയായും ആത്മവിശ്വാസത്തോടെയും തനിക്ക് ചിരിക്കാൻ സാധിച്ചു എന്നും, തന്നെ ചെറുതായൊന്നുമല്ല ആ പല്ലു ബുദ്ധിമുട്ടിച്ചത് എന്നും ഡിക്യൂ പറയുന്നു.