ഒരാളിൽ പ്രണയം എപ്പോൾ സംഭവിക്കുമെന്നു പറയാൻ പറ്റില്ല – ചിലപ്പോൾ കമ്മിറ്റടായിരിക്കാം ഒരുപാട് പേരോട് തോന്നാം – ദിലീപ് പറയുന്നു.

648

മലയാളത്തിലെ ജനപ്രിയ നായകനാണ് ദിലീപ്. ഇപ്പോൾ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രം പുറത്തിറങ്ങാൻ തയ്യാറെടുത്തിരിക്കുകയാണ്. തന്റെ പുതിയ ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളും പ്രമോഷൻ പരിപാടികളും ദിലീപ് നടത്തുന്നുണ്ട്. അതിൻറെ ഭാഗമായി അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് വീണ്ടും ഒരു പുതിയ ചിത്രവുമായി എത്തിയിരിക്കുന്നത് .വലിയ ഇടവേളകളിൽ ആണ് ഇപ്പോൾ ദിലീപ് ചിത്രങ്ങൾ പുറത്തിറങ്ങുന്നത്.

ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ ദിലീപ് പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വലിയ ചർച്ചയായിരിക്കുന്നത്. ബിഹൈൻഡ് ദി വുഡ് ഐസ് എന്ന ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്

ADVERTISEMENTS
   

ദിലീപിന്റെ അഭിപ്രായത്തിൽ പ്രണയം വലിയൊരു പ്രോസസ്സ് ആണ്. നമ്മൾ ഒരാളെ കാണുന്നു പിന്നെ അവരോട് പ്രണയം തോന്നുന്നു പിന്നെ അവരുടെ ശ്രദ്ധ പിടിച്ചു പറ്റാനായി നടക്കുന്ന കാലഘട്ടം

പിന്നെ അവർ നമ്മളെ നോക്കി ചിരിക്കുന്നു പിന്നെ ഇരുവരും സംസാരിക്കുന്നു. വലിയൊരു പ്രോസസ്സ് ആണ് ഈ പ്രണയം എന്ന് പറയുന്നത്. എന്നാൽ ഇന്നത്തെ പ്രണയം വളരെ ഫാസ്റ്റ് ആണ്. ഡിവൈൻ ലവ് എന്ന് പറഞ്ഞാൽ അത് മറ്റൊരു ഫീലാണ്. ദിലീപ് പറയുന്നു.

ആ വ്യക്തിയെ കാണുമ്പോൾ നെഞ്ചിടിക്കുക, തുടങ്ങിയ കാര്യകാര്യങ്ങളിലൂടെയൊക്കെ കടന്നുവന്ന ആളാണ് താനും എന്നും ദിലീപ് പറയുന്നു.

ആരൊക്കെ ഒന്നിക്കണം ആരൊക്കെ ജീവിക്കണം എന്നൊക്കെയുള്ളത് മുകളിൽ ഉള്ള ഒരാൾ തിരക്കഥ എഴുതി വെച്ചിരിക്കുന്നതാണ് എന്നാണ് ദിലീപ് പറയുന്നത്

ഇതൊന്നും നമ്മുടെ കയ്യിൽ അല്ല ഇരിക്കുന്നത് ഒരു മനുഷ്യന് എപ്പോൾ ആരോട് പ്രണയം വരും എന്നൊന്നും പറയാൻ പറ്റത്തില്ല. ആർക്കും ആരോടുംഎപ്പോൾ വേണമെങ്കിലും പ്രണയം സംഭവിക്കാംഎന്നും ദിലീപ് പറയുന്നു.

ചിലപ്പോൾ നമുക്ക് പ്രണയം തോന്നിയ ആൾ കമ്മിറ്റഡ് ആയിരിക്കാം. നമുക്ക് മനസ്സിന് ഒരുപാട് അറകൾ ഉള്ളപോലെയാണ് ഒരാൾക്ക് പലരോടും പലരോടും പ്രണയം ഉണ്ടാകാം പക്ഷേ അതെല്ലാം വർക്ക്ഔട്ട് ആകണമെന്നില്ല . പിന്നീട് നമ്മൾ പ്രണയിച്ച പലരും മറ്റൊരാളുടെ ബഹ്റയായോ ഭർത്താവോ ഒക്കെ ആയിരിക്കാം എങ്കിലും പിന്നീടും ഒരു സൗഹൃദം സൂക്ഷിക്കുന്ന എത്രയോ പേരുണ്ട് എന്നും ദിലീപ് പറയുന്നു.

ADVERTISEMENTS