ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ മലയാളം സിനിമയിലെ മുൻനിര താരങ്ങളടക്കം പലരും സംശയത്തിന്റെ നിഴലിൽ ആയിരിക്കുകയാണ് . മലയാള സിനിമയിൽ ലോബി ഉണ്ടെന്നും അവർ മറ്റുള്ളവരെ നിയന്ത്രിക്കുന്നുണ്ടെന്നും ഒക്കെയുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ സജീവമാണ് മുഖ്യധാര മാധ്യമങ്ങൾ അടക്കം ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.
നടൻ തിലകൻ മുൻപ് പറഞ്ഞിരുന്ന പല കാര്യങ്ങളും ഇപ്പോൾ സത്യമാണെന്ന് വന്നിരിക്കുകയാണ്. തിലകൻ മുൻപ് ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ഒരു വ്യക്തിയാണ് നടൻ ദിലീപ്. ദിലീപ് തനിക്കെതിരെ പ്രവർത്തിച്ചിട്ടുണ്ട് ദിലീപ് ഒരു വിഷമാണ് എന്നൊക്കെ തിലകൻ പറഞ്ഞിരുന്നു. ഇപ്പോൾ നടൻ ദിലീപിന് ഒരു ലോബിയുണ്ടായിരുന്നോ എന്നും അല്ലെങ്കിൽ മലയാള സിനിമയിൽ കാലത്തു നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ദിലീപ് പറയുന്നത് ഇങ്ങനെ വലിയ കൂട്ടം ആയിട്ടുള്ള ആൾക്കാരുടെ കൂടെ എന്നെ എവിടെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ എന്നാണ് ദിലീപ് ആദ്യം ചോദിക്കുന്നത്ഞാൻ ഒറ്റക്കല്ലേ നടക്കുന്ന കണ്ടിട്ടുള്ളത്. എൻറെ കൂടെ എവിടെയാണ് ലോബി. ഞാൻ സിനിമ മേഖലയുടെ നല്ലതിന് മാത്രമേ അങ്ങോട്ടുമിങ്ങോട്ടും പോയിട്ടുള്ളൂ.
ഒരിടയ്ക്ക് എനിക്കെതിരെയുള്ള ആരോപണം ഉണ്ടായത് മമ്മൂക്കയെയും ലാലേട്ടനെയും ഒക്കെ ഞാനാണ് ഭരിക്കുന്നത് എന്നതായിരുന്നു.. എനിക്ക് ഇന്നും അത് എന്താണെന്ന് മനസ്സിലായിട്ടില്ല. ഞാൻ സിനിമയിൽ ഒരു ക്ലാപ് ബോയിയായി തുടങ്ങി അസിസ്റ്റൻറ് ആയി വർക്ക് ചെയ്യുന്ന കാലം തൊട്ട് ഇന്നുവരെ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തികളാണ് അവർ രണ്ടുപേരും. അതുകഴിഞ്ഞിട്ടുള്ള രണ്ടുപേരാണ് സുരേഷേട്ടനും ജയറാമേട്ടനും ഇവർ നാലുപേരും എൻറെ സീനിയർ ആയ നടന്മാരാണ്ഇതിൽ സുരേഷേട്ടന്റെ കൂടെ മാത്രമേ ഞാൻ ഒരു സിനിമ ചെയ്യാതിരുന്നിട്ടുള്ളു എന്ന് ദിലീപ് പറയുന്നു.
നിങ്ങൾ ഡ്രൈവേഴ്സ് യൂണിയൻ നോട് വരെ പോയി ചോദിച്ചുകൊള്ളുക മലയാളം സിനിമയിൽ ആർക്ക് എന്തൊരു പ്രശ്നമുണ്ടെങ്കിലും എല്ലാവരുടെയും അടുത്തുപോയി പേഴ്സണലി സംസാരിച്ചു പ്രശ്നങ്ങൾ സോൾവ് ചെയ്യാന്ന ഒരു വ്യക്തിയായിരുന്നു താൻ. എനിക്ക് ഈഗോ എന്ന 3 അക്ഷരം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ഞാൻ എല്ലാവരോടും പോയി സംസാരിക്കാറുള്ളത്. 20 20 സിനിമ ചെയ്യാൻ പറ്റിയതുപോലും ഈഗോ എന്ന 3 അക്ഷരം എനിക്ക് ഇല്ലാത്തതുകൊണ്ടാണ്ഒരു ലൗ ഫാക്ടർ അവിടെ ഉള്ളതുകൊണ്ടാണ് അതൊക്കെ നടക്കുന്നതു. മമ്മൂക്കയും ലാലേട്ടനും അറിയാതെ മലയാള സിനിമയിൽ ഒരു കാര്യം ചെയ്യാൻ പോലും പോയിട്ടില്ല ഞാൻ. എന്ത് ചെയ്താലും അത് ഈ പറഞ്ഞ ആൾക്കാർക്ക് അറിയാവുന്നതാണ് ദിലീപ് പറയുന്നു. ഇപ്പോഴും എന്ത് കാര്യവും താൻ അവരോട് സംസാരിക്കാറുണ്ട്. തിയേറ്റർ അസോസിയേഷൻ ചെയർമാൻ ആകുന്നത് പോലും മറ്റുള്ളവർ അഭിപ്രായം പറഞ്ഞതുകൊണ്ടാണ്എൻറെ വ്യക്തിപരമായ മറ്റു കാര്യങ്ങൾ മാറ്റി വച്ചിട്ടാണ് ഞാൻ ഇതിനെല്ലാം പോയി നിൽക്കുന്നത്.
എനിക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനമില്ല ശത്രുത ഉണ്ടാകാം എന്നുള്ളത് മാത്രമാണ് ഇതുകൊണ്ടുള്ള ഗുണം. ഞാനാണ് ഇത്തരം പല കാര്യങ്ങൾക്കും സംസാരിക്കുന്നത് എങ്കിലും സംസാരിക്കാൻ വേണ്ടി പറഞ്ഞുവിടുന്നത് വേറെ ആൾക്കാരാണ്ഞാൻ സിനിമയുടെ നല്ലതിനുവേണ്ടി മാത്രമേ നിന്നിട്ടുള്ളൂ എൻറെ വ്യക്തിപരമായ ഒരു സ്വാർത്ഥലാഭത്തിനു വേണ്ടി ഞാൻ നിന്നിട്ടില്ലെന്ന് ദിലീപ് പറയുന്നു.
അതുകൊണ്ടുതന്നെ ഏത് അസോസിയേഷനാലും ഏത് വ്യക്തിയുടെ മുൻപിലും ഞാൻ ദൈര്യത്തോടെ നേരിട്ട് ചെല്ലും അയാൾ എന്നെ കാണാൻ ഇങ്ങോട്ട് വരട്ടെ എന്ന് ഞാൻ ചിന്തിക്കാറില്ല. ഞാൻ ക്യാമറയുടെ മുൻപിൽ ജോലി ചെയ്യുന്ന ഒരു നടനാണ് എങ്കിലും ഞാൻ ഇപ്പോഴും ക്യാമറയുടെ പിന്നിൽ ജോലി ചെയ്യുന്ന ആൾക്കാരോട് ഒപ്പം നിൽക്കുന്ന ഒരു വ്യക്തിയാണ്കാരണം ഞാൻ ആ കൂട്ടത്തിൽ നിന്ന് വന്ന ഒരാളാണ്. യൂണിറ്റ് വണ്ടിയുടെ അടിയിൽ കിടന്നുറങ്ങിയിരുന്ന ഒരാളാണ് ഞാൻ ഞാൻ ആ വർഗ്ഗത്തിൽ നിന്നും ഉള്ള ഒരാളാണ് നമ്മയുടെ തീം അതാണ് ദിലീപ് പറയുന്നു.