അടുത്ത സമയത്ത് താരങ്ങളുടെ രാഷ്ട്രീയം വലിയതോതിൽ തന്നെ ചർച്ച നേടുന്നുണ്ട് പല താരങ്ങളും ഇതിനോടകം തന്നെ തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടി ഏതാണ് എന്ന് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. സുരേഷ് ഗോപി ബിജെപിയിലേക്ക് എത്തിയതിനുശേഷം നിരവധി താരങ്ങളാണ് ബിജെപി പ്രസ്ഥാനത്തിലേക്ക് എത്തിയിട്ടുള്ളത്.
അത്തരത്തിൽ ബിജെപിയിലേക്ക് അടുത്തകാലത്ത് എത്തിയ മറ്റൊരു താരം ആയിരുന്നു നടൻ ദേവൻ. നായകനായി സിനിമയിൽ എത്തിയതേവൻ പിന്നീട് പ്രതിനായകനായും കഥാപാത്ര റോളുകളിലും ഒക്കെ സിനിമയിൽ തിളങ്ങി നിന്നിട്ടുണ്ട്.
ഇപ്പോൾ രാഷ്ട്രീയത്തിലേക്കും ചുവട് വെച്ചിരിക്കുകയാണ്. വിശ്വസിക്കുന്ന ഭാരതീയ ജനത പാർട്ടിയെ കുറിച്ച് ദൈവം പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയായ മോദിജിയുടെ പ്രചോദനത്തിലാണ് താൻ ഈ ഒരു പാർട്ടിയിലേക്ക് ചേർന്നത് എന്നാണ് ദേവൻ പറയുന്നത്.
മാത്രമല്ല ഈ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്ന എല്ലാ നേതാക്കളും വളരെ ശക്തമായ രീതിയിൽ അവരവരുടെ കാര്യങ്ങൾ നന്നായി ചെയ്യുന്നവരായി തനിക്ക് തോന്നിയിട്ടുണ്ട്. ജനങ്ങളുടെ നന്മ മാത്രം മുൻപിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്ന നേതാക്കളാണ് ബിജെപി പാർട്ടിയുടെ പ്രത്യേകത എന്നും ദേവൻ പറയുന്നുണ്ട്.
പെട്ടെന്നൊരു ദിവസം താനീ ഒരു പാർട്ടിയിലേക്ക് എത്താൻ ഉണ്ടായ കാരണം ഒരിക്കലും ഇലക്ഷനിൽ മത്സരിക്കുക എന്നുള്ള ഒരു ചിന്തയല്ല എന്നും; അങ്ങനെയുള്ള ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല എന്നുമാണ് ദേവൻ പറയുന്നത്. മാത്രമല്ല അടുത്തകാലത്താണ് ഗവർണർക്കെതിരെ പ്രതിഷേധം എസ്എഫ്ഐ പ്രവർത്തകർ നടത്തിയത് ശ്രദ്ധ നേടിയത് ബിജെപിയിലുള്ള ആളുകൾക്ക് കുറച്ച് സഹനശക്തി കൂടുതൽ ഉണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ആ സഹനശക്തി കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ കണ്ടിട്ടും ബിജെപി പ്രവർത്തകർ ഒന്നും മിണ്ടാതെ ഇരിക്കുന്നത് അതല്ലാതെ അവര്‍ക്ക് ശക്തിയില്ലാത്തത് അല്ല എന്നും ദേവൻ പറയുന്നു
ബിജെപി പ്രവർത്തകർ കൂടി പ്രതിഷേധിക്കുകയാണെങ്കിൽ തെരുവുകളിൽ ഇനി അരങ്ങേറാൻ പോകുന്നത് ഒരു വലിയ യുദ്ധം തന്നെയായിരിക്കുമെന്നും. എസ്എഫ്ഐ യിലുള്ളവരിൽ പലരും കിഴങ്ങന്മാരാണ് എന്നും അവരാണ് ഇതിന്റെ പിറകിലുള്ളത് എന്നുമാണ് ദേവൻ വ്യക്തമാക്കുന്നത്.
പൗരബോധം പൂർണമായും നഷ്ടപ്പെട്ട ബോധമില്ലാത്ത ഒരുപറ്റം ആളുകളാണ് എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും അതുകൊണ്ടാണ് അവർ ഇത്തരത്തിലൊക്കെ ചെയ്യുന്നത് എന്നും, കേരളത്തിന്റെ സംസ്കാരത്തിന് ഒട്ടുംതന്നെ യോജിക്കാത്ത കാര്യങ്ങളാണ് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ഇത്തരം സംഭവങ്ങളെ ശക്തമായി എതിർക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നും, പിന്നെ ഒരു യുദ്ധം ഒഴിവാക്കാൻ വേണ്ടിയാണ് ബിജെപി കൂടി പ്രശ്നത്തിന് നിൽക്കാത്തത് എന്നും ദേവൻ വിശദീകരിക്കുന്നുണ്ട്.