
സോഷ്യൽ മീഡിയയിലെ എഴുത്തുകളിലൂടെ ശ്രദ്ധ നേടിയ അക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറക്കലിനെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. ഇത്തരത്തിലുള്ള തുറന്നെഴുത്തിലൂടെ ചില വിവാദങ്ങളുടെ ഭാഗമായും താരം മാറിയിട്ടുണ്ട്.
ശ്രീലക്ഷ്മി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സ്ത്രീ ലൈംഗികതയെക്കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും മറ്റുമാണ് താരം പലപ്പോഴും സംസാരിക്കാറുള്ളത് എന്നാൽ അവിവാഹിതയായ താരം ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് എതിരെ സദാചാര വാദികളുടെ കൂട്ട ആക്രമണം സ്ഥിരമാണ്.
വിവാഹം കഴിക്കാത്ത ശ്രീലക്ഷ്മിക്ക് എങ്ങനെയാണ് ഈ കാര്യങ്ങളെ കുറിച്ചൊക്കെ വ്യക്തമായി പറയാൻ സാധിക്കുന്നത് എന്നായിരുന്നു ചിലർ ചോദിച്ചത്.. അതിനുള്ള മറുപടിയുമായാണ് ഇപ്പോൾ ശ്രീലക്ഷ്മി വന്നിരിക്കുന്നത്. കല്യാണം കഴിച്ചാൽ മാത്രമേ ലൈംഗിക സുഖം ലഭിക്കുകയുള്ളോ എന്ന് ചോദിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി എത്തുന്നത്.
ഇക്കാര്യങ്ങളൊക്കെ തെറ്റായ രീതിയാണെന്നും ഇതൊക്കെ ഒരു സമൂഹ നിർമ്മിതിയാണെന്ന് മനസ്സിലാക്കണമെന്നും ആണ് ശ്രീലക്ഷ്മി പറയുന്നത്. വിവാഹം ചെയ്താൽ മാത്രമേ ലൈംഗിക സുഖം ലഭിക്കുവെന്നോ അത് പാടുള്ളൂ എന്നോ ഇല്ല. അതേസമയം ചിലർ വിവാഹം കഴിക്കുന്നത് പോലും ഇത്തരത്തിൽ ലൈംഗികതയ്ക്ക് വേണ്ടിയാണ് എന്നും ശ്രീലക്ഷ്മി പറയുന്നുണ്ട്. അത്തരം ഒരു ചിന്താഗതിയും മോശമാണ് എന്നായിരുന്നു പറഞ്ഞത്. ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നത്.
ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഒരു ശ്രദ്ധ നേടിയ പോസ്റ്റ് വിവാഹത്തിന് മുൻപ് പങ്കാളിയാകുന്ന വ്യക്തിയുടെ ലൈംഗികശേഷി എത്രത്തോളം ഉണ്ടെന്ന് പെൺകുട്ടികൾ മനസ്സിലാക്കണമെന്നും അതിനെക്കുറിച്ച് പരിശോധന നടത്തണമെന്നും ആയിരുന്നു.
തന്റെ ഭർത്താവ് ആകാൻ പോകുന്ന വ്യക്തിയുടെ ലൈംഗിക അവയവത്തിന് കുഴപ്പമുണ്ടോ എന്ന് വിവാഹത്തിന് മുൻപ് തന്നെ പെൺകുട്ടികൾ ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ് എന്നും അന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ഒരു വിവാഹം നടക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നോക്കുന്നത് എന്നും പക്ഷേ ലൈംഗിക അവയവം ഫംഗ്ഷനിങ് ആണോ എന്ന് ആരും നോക്കില്ല എന്നുമാണ് ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടിരുന്നത്. താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി പേര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തന്റെ സുഹൃത്തുക്കളായ ചില പങ്കുട്ടികള്‍ നേരിട്ട ഇത്തരത്തിലുള്ള ചില പ്രശ്നങ്ങള്‍ കൊണ്ടാണ് താന്‍ ഈ രീതിയില്‍ പോസ്റ്റ് ഇട്ടതു എന്ന് മറൊരു ഇന്റര്‍വ്യൂ വില്‍ താരം പറഞ്ഞിരുന്നു.
വര്‍ഷങ്ങളോളം പ്രണയിച്ചു വിവാഹിതരായ തന്റെ സുഹൃത്തും ഭര്‍ത്താവും പക്ഷെ വിവാഹ ശേഷമാണു തന്റെ സുഹൃത്തായ പെണ്‍കുട്ടി അറിയുന്നത് ഭര്‍ത്താവായ വ്യക്തിക്ക് ലൈംഗിക താല്‍പര്യങ്ങള്‍ ഇല്ല എന്ന്. വര്‍ഷങ്ങളോളം പ്രണയിചിരുന്നിട്ടും ഇത്തരം കാര്യങ്ങളെ കുറിച്ച് അവള്‍ക്ക് ബോധ്യമില്ല എന്ന് അറിഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടി എന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. തന്റെ തുറന്നെഴുത്തുകള്‍ കാരണം തനിക്ക് നിരവധി ജോലികള്‍ പോലും നഷ്ടമായിരുന്നു എന്നും ശ്രീലക്ഷ്മി പറയുന്നു. പഠിപ്പിക്കാന്‍ പോയ പല സ്കൂളുകളില്‍ നിന്ന് ഇതിന്റെ പേരില്‍ തനിക്ക് പോകേണ്ടി വന്നു എന്നും താരം പറഞ്ഞിട്ടുണ്ട്.