ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല.അച്ചു ഉമ്മന്റെ കുറിപ്പ് വൈറൽ

1975

കേരളം കണ്ട ഏറ്റവും ജനപ്രീയനായ മുഖ്യമന്ത്രി ആയിരുന്നു ശ്രീ ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം നടന്ന വിലാപയാത്രക്ക് ലഭിച്ച സ്വീകാര്യത അദ്ദേഹം ജനങളുടെ മനസ്സിൽ എത്രത്തോളം ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ വിടവാങ്ങലിനു ശേഷം പുതുപ്പള്ളി മണ്ഢലത്തിൽ ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായതോടെ ഇരുപക്ഷവും വോട്ടിനു വേണ്ടി യുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ തനിക്കെതിരെ ഇലക്ഷൻ പ്രചാരണങ്ങളുടെ ഭാഗമായി നടക്കുന്ന ചില പ്രചാരണങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ തന്റെ തൊഴിലിനേയും തനിക്കും നേരെയുള്ള സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ്.

ADVERTISEMENTS

ഫാഷൻ ഫുഡ് ലൈഫ് സ്റ്റൈൽ ട്രാവൽ വ്‌ളോഗറാണ് അച്ചു ഉമ്മൻ തന്റെ കരിയർ താൻ ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്തതാണ് എന്നും തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് താൻ ഒരിക്കലും തന്റെ വ്യക്തിപരമായോ തൊഴില്പരമായതോ ആയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല എന്ന് അച്ചു ഉമ്മൻ തന്റെ കുറിപ്പിൽ പറയുന്നു.

READ NOW  എനിക്ക് ഒന്ന് കളിയ്ക്കാൻ തരാമോ? നിന്റെ ഫോട്ടോ നോക്കി ഒത്തിരി .... ഞരമ്പന് എട്ടിന്റെ പണി നൽകി ശ്രീലക്ഷ്മി അറക്കൽ

കണ്ടന്റ് ക്രിയേഷൻ താൻ ഒരു പ്രൊഫെഷനായി തിരഞ്ഞെടുത്തത് 2021 ൽ ആണെന്നും അതിന്റെ ഭാഗമായി തൻ പല ബ്രാൻഡുകളുമായും സഹകരിച്ചിട്ടുണ്ട് എന്നും തന്റെ കണ്ടന്റുകൾ മികച്ച അഭിപ്രായം നേടിയവയാണ് എന്നും തന്റെ ജോലിയുമായി ബന്ധപ്പെട്ടു ഒരു കാര്യങ്ങളിലും താൻ ഇന്നേ വരെ തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും നേടിയിട്ടില്ല. തന്റെ പിതാവിന്റെ പേരിന് കളങ്കമുണ്ടാകുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ആണ് നടക്കുന്നത്. ഇത് വളരെ നിരാശാജനകമാണ്

തന്റെ ജോലിയുടെ ഭാഗമായി താൻ നടത്തുന്ന യാത്രകളുടെയും മറ്റും ചിത്രങ്ങളും വിഡിയോകളും മറ്റും ഉപയോഗിച്ച് തനിക്ക് എതിരെ പല രീതിയിലുളള പ്രചാരണങ്ങൾ നടത്തുന്നുണ്ട്. താൻ തന്റെ ജോലിയും അതുമായി സംബന്ധിച്ചുള്ള യാത്രകളും മറ്റും തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണയോടുകൂടിയാണ് നടത്തുന്നത്.

READ NOW  കണ്ണിൽ മൂത്രം ഒഴിച്ച് ചികിത്സ; യുവതിയുടെ വീഡിയോ ഞെട്ടിച്ച് സോഷ്യൽ മീഡിയ, ഡോക്ടർമാരുടെ മുന്നറിയിപ്പ്

തന്റെ ജോലിയുടെ ഭാഗമായി ആണ് യാത്രകളും മറ്റും നടത്തുന്നത്.തന്റെ പിതാവിന്റെ പേരോ സ്വാധീനമോ ഒന്നും ഒരിക്കൽ പോലും തന്റെ ജോലിക്കായോ മറ്റൊന്നിനോ ഉപയോഗിച്ചിട്ടില്ല എല്ലാത്തിലും താൻ സുതാര്യത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്.എന്നും അച്ചു ഉമ്മൻ പറയുന്നു.

ADVERTISEMENTS