മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ചും, അദ്ദേഹത്തിനു ഇഷ്ടമല്ലാത്ത ആളുകളെ കുറിച്ചും നടൻ അബു സലിം പറയുന്നു

2824

മലയാളികൾക്ക് മാത്രമല്ല ഇന്ത്യയിലെ തന്നെ മിക്കവരുടെയും പ്രിയ നടനാണ് മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അതിനെക്കാളും വെല്ലുന്ന ഊർജവും മമ്മൂട്ടി എന്ന നടനെ മറ്റ് നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. മലയാള സിനിമയിൽ ഇന്നും താരം നിറഞ്ഞു നിൽക്കുകയാണ് എന്നതാണ് മറ്റൊരു സത്യം.

മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് സംസാരിക്കുന്ന ഏതൊരു ഒരാളും അദ്ദേഹത്തിന്റെ സൗന്ദര്യത്തെ കുറിച്ചും കൂടുതൽ വർണ്ണിക്കാറുണ്ട്. വർഷങ്ങളായി കൃത്യമായി കൊണ്ട് നടക്കുന്ന വ്യായാമവും, ഭക്ഷണക്രമവുമാണ് ഈ എഴുപത്തിയൊന്നാം വയസ്സിലും നടൻ മമ്മൂട്ടി ചെറുപ്പക്കാരനെ പോലെ നിലനിൽക്കുന്നത്.

ADVERTISEMENTS
   

ഇപ്പോൾ ഇതാ ആരോഗ്യം സൂക്ഷിക്കാത്തവരെ മമ്മൂട്ടിയ്ക്ക് തീരെ ഇഷ്ടമല്ലെന്ന് തുറന്നു പറയുകയാണ് നടൻ അബു സലിം. മൈൽസ്റ്റോൺ മേക്കഴ്സിനു നൽകിയ അഭിമുഖത്തിലാണ് അബു സലിം ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ ” മമ്മൂട്ടിയെ പറ്റി എത്ര പറഞ്ഞാലും മതിയാകില്ല. അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം.

READ NOW  മോഹൻലാലിനെ വിമർശിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി അറിയണം.

ചിട്ടയില്ലാത്ത  ജീവിത ശൈലി ഉള്ളവരെയും ശരീരവും ആരോഗ്യവും നോക്കാതെ നടക്കുന്ന ആളുകാളെ മമ്മൂട്ടിക്ക് ഒട്ടും ഇഷ്ടമല്ല. ചില  സമയങ്ങളിൽ ഞാൻ ഫിറ്റ്നസ് കാര്യങ്ങളൊക്കെ അദ്ദേഹത്തിനു പറഞ്ഞു കൊടുക്കാറുണ്ട്. എന്ത് പറഞ്ഞു കൊടുത്താലും അതൊക്കെ അതേപടി അനുസരിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടി.

നമ്മൾക്ക് എന്ത് ചെയ്യണമെങ്കിലും ശരീരവും ആരോഗ്യവും വേണം. ആരോഗ്യം കൃത്യമായി സൂക്ഷിക്കാത്തവരെ അദ്ദേഹത്തിനു ദേഷ്യമാണ്. ശരീരം വളരെ നല്ല രീതി നോക്കുന്നവരെയും, കുടുബവും കൃത്യമായി നോക്കുന്നവരെയും അദ്ദേഹത്തിനു വളരെ ഇഷ്ടമാണ്.

സ്വന്തം ശരീരത്തെയും, സ്വയം സ്നേഹിച്ചാൽ മാത്രമാണ് നമ്മൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുള്ളു. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ശരീരം വളരെ നന്നായി സൂക്ഷിക്കുന്നതും ഭക്ഷണക്രമത്തിൽ ചിട്ട പാലിക്കുന്നതും. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഭക്ഷണ പ്രിയനാണ് മമ്മൂട്ടി.

അദ്ദേഹത്തിനു ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമ്പോൾ വളരെ നിയന്ത്രിച്ച് മാത്രമേ കഴിക്കുന്നുള്ളു. ഭക്ഷണം എത്രെ കഴിക്കണോ അതനുസരിച്ച് വ്യായാമവും അദ്ദേഹം നല്ല രീതിയിൽ ചെയ്യുന്നുണ്ട്. ഇതിലൂടെ അദ്ദേഹം ഇപ്പോഴും തന്റെ സൗന്ദര്യം ചെറുപ്പക്കാരനെ പോലെ സൂക്ഷിക്കുന്നത്.

READ NOW  താനെന്നു മുതലാടോ എന്നെ 'നിങ്ങൾ' എന്നൊക്കെ വിളിക്കാൻ തുടങ്ങിയത്-അന്ന് കരവാനിലോട്ടു വിളിച്ചിട്ട് മമ്മൂട്ടി ചോദിച്ചത്- ടി ജി രവി വെളിപ്പെടുത്തുന്നു

ദൈവം എല്ലാവർക്കും പല കഴിവുകളാണ് കൊടുക്കുന്നത്. എന്നാൽ അത് നല്ല രീതിയിൽ നിലനിർത്തി കൊണ്ട് പോകുക എന്നതാണ് നമ്മളുടെ ചുമതല. പല ആളുകൾക്ക് ഇവിടെയാണ് തെറ്റി പോകുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ ഇതുവരെ ഒരു മുടക്കം വരുത്താതെ ശരീരം പലിപാലിച്ച് പോകുന്നുണ്ട്.

ADVERTISEMENTS