ഞാനും ഗോപി സുന്ദറും തമ്മിലുള്ള പ്രശ്നങ്ങൾ നാട്ടുകാരോട് വിവരിക്കണം എന്ന് പറയുന്നത് … തുറന്നു ചോദിച്ച് അഭയ

71

സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു ബ്രേക്ക് അപ്പ് ആയിരുന്നു ഗോപി സുന്ദറിന്റെയും അഭയ ഹിരണ്മയിയുടെയും. 9 വർഷക്കാലം നീണ്ടുനിന്ന ലിവിങ് ടുഗതർ ബന്ധമായിരുന്നു ഇരുവരും അവസാനിപ്പിച്ചത് അതുകൊണ്ടുതന്നെയാണ് വലിയതോതിൽ ഇവരുടെ ബന്ധം ശ്രദ്ധ നേടിയത്. വേർപിരിഞ്ഞതിനു ശേഷം ഇവരെക്കുറിച്ച് സോഷ്യൽ മീഡിയ മുഴുവൻ സംസാരിക്കുകയായിരുന്നു ചെയ്തത് പലപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അഭയയെ ഗോപി സുന്ദരിയുടെ ജീവിതത്തോട് ഉപമിക്കാൻ പലരും തുടങ്ങിയിരുന്നു പല കമന്റുകളും അഭയ ഇടുന്നത് എന്ന തരത്തിലൊക്കെ ആയിരുന്നു പലരും സംസാരിച്ചത്

ഇപ്പോൾ ഇതിനൊക്കെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അഭയ. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യങ്ങളെ കുറിച്ചൊക്കെ താരം സംസാരിച്ചത് ഇത്രത്തോളം ആളുകൾ സംസാരിച്ചിട്ടുള്ള ഒരു ബ്രേക്ക് അപ്പ് വേറെയില്ല എന്ന് അവതാരിക പറയുമ്പോൾ പൊട്ടിച്ചിരിക്കുകയാണ് അഭയ ചെയ്തത്.

ADVERTISEMENTS
   
See also  ആ തല്ലു കൊണ്ടാണ് ദുൽഖർ സൽമാൻ സുന്ദരനായത് അല്ലാതെ പ്ലാസ്റ്റിക് സർജറി കൊണ്ടല്ല. സംഭവം ഇങ്ങനെ

തങ്ങൾ രണ്ടുപേരും അകന്നവരാണ്. രണ്ടുപേരും രാവിലെ അവരുടെ തിരക്കുകളിൽ ജീവിക്കുകയും ആണ്. ഞാൻ ഒരിക്കലും അദ്ദേഹത്തെ മോശപ്പെടുത്തി ഒരു രീതിയിലും കമന്റ് ഇടില്ല. കാരണം എനിക്ക് മുൻപോട്ടു ജീവിക്കാൻ ഒരുപാട് അവസരം നൽകിയിട്ടുള്ള വ്യക്തിയാണ്. അവസരങ്ങൾ വാങ്ങി തന്നിട്ടുള്ള വ്യക്തിയാണ്.

സംഗീതത്തിലേക്ക് എന്നെ കൊണ്ടുവന്ന ആളാണ്. ഞാൻ വയനാട്ടിൽ എന്റെ സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാൻ വേണ്ടി പോയപ്പോൾ അവിടെ ഉള്ള വൈബ് കണ്ട് എനിക്ക് ലാത്തിരി പൂത്തിരി എന്ന് പാടാനാണ് തോന്നിയത്. അതിന് വേറൊരു അർത്ഥം നൽകിയാണ് സോഷ്യൽ മീഡിയ പ്രചരിച്ചത്.

ഞാനൊരിക്കലും മറുവശത്ത് നിൽക്കുന്ന വ്യക്തിയെ കുറ്റം പറയില്ല. ഞങ്ങൾ തമ്മിൽ പിരിയാൻ പല കാരണങ്ങളുണ്ട്. അത് എന്റെ പേഴ്സണൽ ആയ കാര്യങ്ങളാണ്. അത് നാട്ടുകാരോട് വിവരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ പറയുന്നതും ശരിയല്ല. അത് എന്റെ മാത്രം പ്രശ്നങ്ങളാണ്. അത് മറ്റുള്ളവരോട് പറയേണ്ട കാര്യമില്ല.

See also  ആ നടനോട് സംസാരിച്ചുകൊണ്ടിരുന്ന മമ്മൂട്ടി കരഞ്ഞുപോയി അതോടെ കലിപൂണ്ട ദിലീപ് പൊട്ടിത്തെറിച്ചു എന്നിട്ടു പറഞ്ഞത് - സിനിമയെ രണ്ടു തട്ടിലേക്ക് മാറ്റാൻ ഇടയാക്കിയ ആ സംഭവം ഇങ്ങനെ.

ഞങ്ങൾ പിരിഞ്ഞ ഇത്രയും കാലം കഴിഞ്ഞിട്ടും മറ്റുള്ളവരാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. അപ്പോൾ തന്നെ ആളുകൾ എത്രത്തോളം ഫ്രസ്ട്രേറ്റഡ് ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. വിമർശനങ്ങൾക്ക് ഒക്കെ ഇത്തരത്തിലാണ് അഭയ മറുപടി നൽകുന്നത് വളരെ മികച്ച രീതി തന്നെയാണ് പലരും പറയുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകൾ ഇതിന് കമന്റുകളുമായി എത്തുകയും ചെയ്തു.

ADVERTISEMENTS